HOME
DETAILS

പാതയോര മദ്യശാലകള്‍: കോടതി ഉത്തരവ് മറികടക്കാന്‍ രാഷ്ട്രപതിയുടെ റഫറന്‍സിന് നീക്കം

ADVERTISEMENT
  
backup
April 06 2017 | 00:04 AM

%e0%b4%aa%e0%b4%be%e0%b4%a4%e0%b4%af%e0%b5%8b%e0%b4%b0-%e0%b4%ae%e0%b4%a6%e0%b5%8d%e0%b4%af%e0%b4%b6%e0%b4%be%e0%b4%b2%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4

ന്യൂഡല്‍ഹി: പാതയോരത്തെ ബാറുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ ഉത്തരവ് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ മദ്യശാലകള്‍ക്കും ബാധകമാണെന്ന സുപ്രിംകോടതി വിധി മറിടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങി. കോടതി വിധിക്കെതിരേ രാഷ്ട്രപതിയുടെ റഫറന്‍സ് കൊണ്ടുവരാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്.
സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ അതുമറികടക്കാന്‍ ഇനി കേന്ദ്രസര്‍ക്കാരിനു മുമ്പാകെയുള്ള ഏക പോംവഴി രാഷ്ട്രപതിയുടെ റഫറന്‍സ് മാത്രമാണ്. സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടാല്‍ ഭരണഘടനയുടെ 143 അനുച്ഛേദ പ്രകാരമുള്ള രാഷ്ട്രപതിയുടെ റഫറന്‍സിന് നടപടി സ്വീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. പൊതുപ്രാധാന്യമുള്ള ഏതെങ്കിലും വിഷയം സുപ്രിംകോടതിക്ക് റഫറന്‍സിന് വിടാനുള്ള രാഷ്ട്രപതിയുടെ പ്രത്യേക അധികാരം സംബന്ധിച്ച ഭരണഘടനാ വകുപ്പാണ് 143. മദ്യശാലാ നിരോധനം പല സംസ്ഥാനങ്ങളിലുമുണ്ടായ സാമ്പത്തിക നഷ്ടവും ടൂറിസം രംഗത്തുണ്ടായ തിരിച്ചടിയും കണക്കിലെടുത്താണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി.
സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടാല്‍ ഭരണഘടനയുടെ 143 വകുപ്പ് ഉപയോഗിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാണെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.  അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹ്തഗിയുമായി ഇക്കാര്യത്തില്‍ കേന്ദ്രനിയമ മന്ത്രാലയം പ്രാഥമിക ചര്‍ച്ചകള്‍ നടത്തി. പൊതുപ്രാധാന്യമുള്ള വിഷയമായതിനാല്‍ ഇക്കാര്യത്തില്‍ രാഷ്ട്രപതിയുടെ റഫറന്‍സ് വന്നാല്‍ സുപ്രിംകോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ച് വിഷയം വീണ്ടും പരിശോധിക്കും.
 രാഷ്ട്രപതിയുടെ ഇടപെടലുണ്ടായാല്‍ കേസിലുള്‍പ്പെട്ട കക്ഷികളുമായോ വിദഗ്ധരുമായോ കോടതി കൂടിയാലോചന നടത്തും. സംസ്ഥാനങ്ങള്‍ സുപ്രിം കോടതിയില്‍ പുനഃപരിശോധനാ ഹരജി നല്‍കിയാല്‍ അതില്‍ കക്ഷി ചേരാനുള്ള ആലോചനയും കേന്ദ്രസര്‍ക്കാര്‍ നടത്തുന്നുണ്ട്.
സുപ്രിംകോടതി ഉത്തരവ് മറികടക്കാനുള്ള നിയമപരമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഭരണത്തിലുള്ള കര്‍ണാടകയും ബി.ജെ.പി അധികാരത്തിലുള്ള മഹാരാഷ്ട, ഗോവ എന്നീ സംസ്ഥാനങ്ങളും കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്നാണ് വിവരം. ഈ വിഷയത്തില്‍ ഏറ്റവും നല്ല മാര്‍ഗം രാഷ്ട്രപതിയുടെ റഫറന്‍സ് കൊണ്ടുവരലാണെന്ന് പാതയോര മദ്യവില്‍പ്പന സംബന്ധിച്ച കേസില്‍ കര്‍ണാടകയ്ക്കു വേണ്ടി ഹാജരായ അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍ ദേവ് ദത്ത് കാമത്ത് പറഞ്ഞു.
വെള്ളിയാഴ്ചയാണ് പാതയോരത്തെ ബാറുകള്‍ പൂട്ടണമെന്ന സുപ്രിംകോടതി ഉത്തരവില്‍ വ്യക്തത വരുത്തി റോഡരികില്‍ ഒരുമദ്യക്കടയും പാടില്ലെന്ന് സുപ്രിം കോടതി വിധി പുറപ്പെടുവിച്ചത്. കേരളത്തിലെ ബിവറേജസ് കോര്‍പറേഷന്റെ 155 കണ്‍സ്യൂമര്‍ഫെഡിന്റെ ഒന്‍പതും ഷോപ്പുകള്‍ക്കും അഞ്ഞൂറോളം ബിയര്‍, വൈന്‍ പാര്‍ലറുകള്‍ക്കും ഇരുപതോളം പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ബാറുകള്‍ക്കും വിധി വന്നതോടെ പൂട്ടുവീണിരുന്നു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  23 days ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  23 days ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  23 days ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  23 days ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  23 days ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  23 days ago
No Image

തനിക്കും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണത്തില്‍ നടപടി വേണം; മുഖ്യമന്ത്രിക്ക് പരാതി നല്‍കി മനാഫ്

Kerala
  •  23 days ago
No Image

യുഎഇ; പൊതുമാപ്പ് നീട്ടില്ല; നവംബർ ഒന്ന് മുതൽ കർശന പരിശോധന

uae
  •  23 days ago
No Image

ജി-ടെക് ഗ്ലോബൽ ക്യാമ്പസ് ഒമാനിൽ ഉൽഘാടനം ചെയ്തു

oman
  •  23 days ago
No Image

ഇന്ന് മലപ്പുറത്തും കണ്ണൂരും അതിശക്തമായ മഴയ്ക്ക് സാധ്യത; നാളെ എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  23 days ago