HOME
DETAILS

പ്രതിപക്ഷ പ്രതിഷേധം: മനങ്ഗാഗ്‌വെ സിംബാബ്‌വെയിലേക്ക് മടങ്ങി

ADVERTISEMENT
  
backup
January 22 2019 | 19:01 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b7%e0%b5%87%e0%b4%a7%e0%b4%82-%e0%b4%ae%e0%b4%a8%e0%b4%99


ഹരാരെ: പെട്രോള്‍ വില വര്‍ധനവിനെതിരേയുള്ള പ്രതിപക്ഷ പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്ന് വിദേശ യാത്രയിലായിരുന്ന സിംബാബ്‌വെ പ്രസിഡന്റ് എമേഴ്‌സന്‍ മനങ്ഗാഗ്‌വെ രാജ്യത്തേക്ക് മടങ്ങിയെത്തി.
ദാവോസിലെ സാമ്പത്തിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട പ്രസിഡന്റ് തിങ്കളാഴ്ച രാത്രിയാണ് തിരിച്ചെത്തിയത്. പ്രതിഷേധക്കാരെ നേരിടുന്നതിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ പാളിച്ചകള്‍ പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ പാര്‍ട്ടിയായ മൂവ്‌മെന്റ് ഫോര്‍ ഡെമോക്രാറ്റിക് ചെയ്ഞ്ചിന്റെ (എം.ഡി.സി) നേതൃത്വത്തിലാണ് എണ്ണ വില വര്‍ധനവിനെതിരേ രാജ്യവ്യാപകമായി പ്രതിഷേധം നടത്തുന്നത്. വിലയില്‍ 150 ശതമാനം വര്‍ധനവാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്.
ഇന്ധന കുറവ് പരിഹരിക്കാനാണ് വിലവര്‍ധിപ്പിച്ചതെന്നാണ് സര്‍ക്കാര്‍ വാദം. ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്ധന വിലയുള്ള രാജ്യമാണ് സിംബാബ്‌വെയെന്നാണ് ഗ്ലോബല്‍ പെട്രോള്‍ പ്രൈസ് ഡോട് കോം റിപ്പോര്‍ട്ടില്‍ പറയുന്നത്.
പ്രതിഷേധക്കാരെ സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണെന്നും പൊലിസ് വെടിവയ്പില്‍ 12 പേര്‍ കൊല്ലപ്പെട്ടെന്നും എം.ഡി.സി പറഞ്ഞു.
78 പേര്‍ക്കു പരുക്കേറ്റു.
പ്രതിഷേധക്കാരെ അടിച്ചമര്‍ത്തുന്ന സൈനിക നടപടികള്‍ അവസാനിപ്പിക്കണമെന്ന് സിംബാബ്‌വെ സര്‍ക്കാരിനോട് യു.എന്‍ ആവശ്യപ്പെട്ടിരുന്നു. ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്‌സ്ആപ്പ് ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങള്‍ സര്‍ക്കാര്‍ കഴിഞ്ഞാഴ്ച റദ്ദാക്കിയെങ്കിലും ഇവ പുനഃസ്ഥാപിക്കാന്‍ ഹൈക്കോടതി പിന്നീട് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
പ്രതിഷേധക്കാരെ നേരിടുന്നതിന്റെ മറവില്‍ നാല് പാര്‍ലമെന്റ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടി നേതാക്കളെ അറസ്റ്റ് ചെയ്‌തെന്ന് എം.ഡി.സി നേതാവ് നെല്‍സണ്‍ ചാമിസ പറഞ്ഞു.
പ്രതിഷേധക്കാര്‍ നേരെ വെടിയുതിര്‍ക്കുകയും തെരുവില്‍ നേരിടുകയും ചെയ്യുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ നടപടി ന്യായീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിഷി മര്‍ലേന ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

National
  •  a month ago
No Image

ലെബനൻ തലസ്ഥാനത്ത് ഇസ്റാഈൽ വ്യോമാക്രമണം; ഹിസ്ബുല്ലയുടെ ഉന്നത കമാൻഡറടക്കം 8 പേർ കൊല്ലപ്പെട്ടു

International
  •  a month ago
No Image

യു.എ.ഇയിലെ ആദ്യ വനിതാ രക്ഷാസംഘം ദുബൈ പൊലിസിൽ

uae
  •  a month ago
No Image

അര്‍ജുന്‍ ദൗത്യം; ലോറിയുടെ ലോഹഭാഗം കണ്ടെത്തി; തന്റെ ലോറിയുടേതെന്ന് സ്ഥിരീകരിച്ച് ഉടമ

Kerala
  •  a month ago
No Image

കണ്ണൂരിൽ എംപോക്സ് സംശയം: വിദേശത്ത് നിന്നെത്തിയ ആൾ രോ​ഗലക്ഷണങ്ങളോടെ ചികിത്സയിൽ

Kerala
  •  a month ago
No Image

ദുബൈയിലെ സത്വ മേഖലയിൽ ഇന്ധന ടാങ്കറിന് തീപിടിച്ചു

uae
  •  a month ago
No Image

റോസാപ്പൂ കൃഷിയിലും സ്വദേശിവൽകരണവുമായി സഊദി

Saudi-arabia
  •  a month ago
No Image

അറ്റകുറ്റപ്പണി; അൽ മക്തൂം പാലം ജനുവരി 16 വരെ രാത്രി അടയ്ക്കും

uae
  •  a month ago
No Image

സഊദിയിൽ വാഹനാപകടത്തിൽ മലയാളി യുവതിയും കുഞ്ഞും മരിച്ചു

Saudi-arabia
  •  a month ago
No Image

വിവാദങ്ങള്‍ക്കിടയില്‍ മാധ്യമങ്ങളെ കാണാന്‍ മുഖ്യമന്ത്രി; വാര്‍ത്താ സമ്മേളനം നാളെ രാവിലെ 11 മണിക്ക്

Kerala
  •  a month ago