കുന്നത്തൂര്‍ രാധാകൃഷ്ണന് നാലുമാസത്തിലേറെക്കാലം കടലിന്റെ ഏകാന്തതയില്‍ അകപ്പെടുകയും ഇച്ഛാശക്തിയും ധീരതയുംകൊണ്ട് ജീവിതം തിരിച്ചുപിടിക്കുകയും ചെയ്ത ഒരു നാവികന്റെ സാഹസികകഥയാണിത്. 1942. രണ്ടാം ലോകയുദ്ധം കൊടുമ്പിരിക്കൊള്ളുന്ന കാലം. യുദ്ധത്തില്‍ പങ്കാളിയായ ബ്രിട്ടന് നാവികരുടെ ക്ഷാമം പ്രശ്നമാകുന്നു. ചൈനക്കാരെ നാവികരായി റിക്രൂട്ട് ചെയ്ത് പ്രശ്നം പരിഹരിക്കാനായി അധികൃതരുടെ ശ്രമം. അങ്ങനെ ബ്രിട്ടനിലേക്ക് ചൈനക്കാരുടെ പ്രവാഹമായി. അവരുടെ പ്രാഗത്ഭ്യമൊന്നും ബ്രിട്ടിഷ് അധികൃതര്‍ കണക്കിലെടുത്തില്ല. ആ ചൈനക്കാരില്‍ ഒരാളായിരുന്നു ഹായ്നാന്‍ ദ്വീപുകാരനായ പൂണ് ലിം എന്ന ചെറുപ്പക്കാരന്. ബ്രിട്ടന്റെ എസ്.എസ് ബര്ലോമോണ്ട് എന്ന … Read more
മൊയ്തു അഴിയൂര്‍ ചില പ്രത്യേക പ്രദേശങ്ങളിലും പോക്കറ്റുകളിലുമുള്ളവരായിരുന്നു മുമ്പ് പുറംനാടുകളില്‍ പണിതേടി പോയിരുന്ന മുസ്്ലിംകളിലേറെയും. അധികവും മലബാറിലെ തീരദേശവാസികള്‍. പ്രാദേശികമായ അതിര്‍വരമ്പുകളൊന്നുമില്ലാതെ പ്രവാസത്തിന് സാര്‍വജനീനത്വം ലഭിക്കുന്നത് ഉള്‍ക്കടല്‍ തീരത്ത് പെട്രോഡോളറിന്റെ ഉറവ ഉണര്‍ന്നതോടെയാണ്. കേരളീയ സാമൂഹികജീവിതത്തിന്റെ സമസ്ത മേഖലകളിലുമുള്ളവര്‍ ഈ ഗണത്തില്‍ ഉള്‍പ്പെട്ടിരുന്നു. പള്ളിമുക്രി മുതല്‍ അഞ്ചക്കസംഖ്യ മാസശമ്പളം പറ്റുന്ന കോളജ് പ്രഫസര്‍മാര്‍ വരെ. ഒരു വെളിപാടുപോലെ ഓര്‍ക്കാപ്പുറത്ത് വന്നുചേര്‍ന്ന ഗള്‍ഫ് സമ്പന്നതയെ നിഷ്പക്ഷ നിരീക്ഷണത്തിന് വിധേയമാക്കുമ്പോള്‍ വിമര്‍ശകര്‍ പര്‍വതീകരിക്കുന്ന ഏക പരാതി അല്ലെങ്കില്‍ ന്യൂനത അത് … Read more
സമദ് പനയപ്പിള്ളി അനാഥാലയത്തിനു മുന്നില്‍ അയാള്‍ ബസ്സിറങ്ങുമ്പോള്‍ സന്ധ്യയായിരുന്നു. അന്നേരം അനാഥാലയത്തിലെ വിശാലമായ മുറ്റത്തില്‍ ജപമാല യുമായി ഉലാത്തുകയായിരുന്നു സിസ്റ്റര്‍ ബെനീഞ്ഞ. അയാളുടെ ആഗമനം അറിഞ്ഞിട്ടെന്നോണം സിസ്റ്റര്‍ അപരിചിതത്വം നിഴലിക്കുന്ന നോട്ടമയക്കുമ്പോള്‍ അയാള്‍ പറഞ്ഞു. ‘സിസ്റ്റര്‍, ഞാന്‍ സേവി… സേവ്യര്‍.’ സിസ്റ്ററുടെ മുഖത്ത് നിലാവെട്ടം പോലൊരു ചിരി ഉണര്‍ന്നു. കുറച്ച് നേരത്തേക്ക് മൗനയായി. അന്നേരം തന്റെ ഏകാന്തമായ ബാല്യത്തിലേക്കും ദുരിതമുദ്രിതമായ ജീവിതത്തിലേക്കുമൊക്കെ തിരിച്ച് നടക്കുകയായിരുന്നോ സിസ്റ്റര്‍. ‘നിന്നെ കണ്ടിട്ട് മനസിലായില്ല സേവീ. എന്താണെന്നറിയില്ല. ഇപ്പോഴൊന്നും ഓര്‍മയില്‍ നില്ക്കണില്ല… … Read more
വി.കെ മുസ്തഫ ഗള്‍ഫിലേക്ക് വരുമ്പോള്‍ നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന വിശാലമായ മരുഭൂമിയും അതിലൂടെ അലഞ്ഞുനടക്കുന്ന ഒട്ടകങ്ങളുമൊക്കെയായിരുന്നു ഫാസിലിന്റെ മനസില്‍. എന്നാല്‍ ദുബൈയിലെത്തി വര്‍ഷങ്ങള്‍ പലത് കഴിഞ്ഞിട്ടും മരുഭൂമിയോ ഒരു ഒട്ടകത്തെയോ കാണാന്‍ അവന് കഴിഞ്ഞില്ല. ഒരു രാത്രിയില്‍ വന്നിറങ്ങി അടുത്ത ദിവസം മുതല്‍ റസ്റ്റോറന്റില്‍ ജോലി ചെയ്യാന്‍ തുടങ്ങിയതാണ്. ജോലിയും റൂമുമായി വര്‍ഷങ്ങള്‍ കടന്നുപോയി. അവധിക്ക് നാട്ടിലേക്ക് പോയതും ഒരു രാത്രിയില്‍ തന്നെ. എയര്‍പോട്ടിലേക്കുള്ള വഴിയില്‍ വണ്ടിയിലിരുന്നു അവന് പുറത്തേക്ക് നോക്കി. എവിടെ മരുഭൂമിയും ഒട്ടകക്കൂട്ടങ്ങളും? വര്‍ണങ്ങളില്‍ … Read more