
വാട്‌സാപ്പിലെ ഒരോറ്റ ഫോൺ കാളിൽ നിങ്ങളുടെ ബാങ്ക് വിവരങ്ങൾ ചോർന്നേക്കാം; മുന്നറിയിപ്പുമായി യുഎഇ സൈബർ സുരക്ഷാ വിദഗ്ധർ

ദുബൈ: രാജ്യത്ത് സൈബര്‍ തട്ടിപ്പ് വര്‍ധിച്ചുവരികയാണെന്ന് സൈബര്‍ സുരക്ഷാ വിദഗ്ധര്‍. വാട്‌സാപ്പ് സ്‌ക്രീന്‍ ഷെയറിംഗ് ഫ്രോഡ് എന്ന പേരില്‍ രാജ്യത്ത് പുതിയ രീതിയിലുള്ള തട്ടിപ്പ് നടക്കുന്നുണ്ടെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. വാട്‌സാപ്പില്‍ വരുന്ന ഫോണ്‍ കാള്‍ എടുക്കുന്നതോടെ ഉപയോക്താക്കളുടെ ബാങ്ക് വിവരങ്ങളും സ്വകാര്യ വിവരങ്ങളും ഇവരുടെ കൈയിലെത്തും. നിരവധി പേര്‍ ഈ തട്ടിപ്പിന് ഇരയാകുന്നുണ്ടെന്നും അതിനാല്‍ ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കണമെന്നും വണ്‍കാര്‍ഡ് അടുത്തിടെ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഏതെങ്കിലും ബാങ്കിലെയോ ധനകാര്യ സ്ഥാപനത്തിലെയോ ഉദ്യോഗസ്ഥരാണെന്ന് ഉപയോക്താക്കളെ പറഞ്ഞു വിശ്വസിപ്പിച്ച ശേഷമാണ് തട്ടിപ്പുകാര്‍ ഇരകളുടെ ബാങ്ക് വിവരങ്ങള്‍ ചോര്‍ത്തുന്നത്. ഉപയോക്താക്കളുടെ വിശ്വസം നേടിയെടുത്താല്‍ വാട്‌സാപ്പിന്റെ സ്‌ക്രീന്‍ ഷെയര്‍ ചെയ്യാന്‍ ഇവര്‍ പ്രേരിപ്പിക്കുന്നു. ഉപയോക്താക്കള്‍ ഇത് ചെയ്യുന്നതോടെ ഇരകളുടെ ഫോണിലെ പാസ് വേര്‍ഡുകള്‍, ബാങ്ക് അക്കൗണ്ട് നമ്പറുകള്‍, ഒടിപി എന്നിവ തട്ടിപ്പുകാര്‍ക്ക് ലഭിക്കും. അതോടെ ഉപയോക്താക്കളുടെ അക്കൗണ്ടിന്റെ പൂര്‍ണ നിയന്ത്രണം തട്ടിപ്പുകാരിലേക്ക് എത്തും.
നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ പ്രശ്‌നമുണ്ടെന്നും ഇത് അടിയന്തരമായി പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് ഉപയോക്താക്കളെ സമ്മര്‍ദത്തിലാഴ്ത്തിയാണ് ഇത്തരക്കാര്‍ തട്ടിപ്പ് നടത്തുന്നത്. അതിനാല്‍ സ്വന്തം സുരക്ഷയ്ക്കായി ബാങ്കില്‍ നിന്ന് വിളിക്കുന്നവരുടെ ഐഡന്റിയും മറ്റും ആവശ്യപ്പെടുക. ഇത് കൃത്യമായി പരിശോധിച്ച് ഉറപ്പിച്ച ശേഷം മാത്രം മറ്റു കാര്യങ്ങളിലേക്ക് കടക്കുക. സംശയാസ്പദമായ നമ്പറുകള്‍ കണ്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യുക. ആത്യന്തികമായി വാട്‌സാപ്പ് സ്‌ക്രീന്‍ ഷെയറിംഗ് വളര്‍ന്നു വരുന്ന ഒരു ഭീഷണിയാണ്. ഇത്തരത്തിലുള്ള കാര്യങ്ങളുമായി ആരെങ്കിലും ബന്ധപ്പെട്ടാല്‍ അതീവ ജാഗ്രത പുലര്‍ത്തുക.
'വാട്‌സാപ്പ് സ്‌ക്രീന്‍ ഷെയറിംഗ് ഓപ്ഷന്‍ നിങ്ങളെ തട്ടിപ്പിനിരയാക്കിയേക്കാം, നിങ്ങള്‍ക്ക് ലഭിക്കുന്ന ഒരു സൗഹൃദ സന്ദേശം തട്ടിപ്പുകാര്‍ക്ക് നിങ്ങളുടെ വിശ്വാസം ചൂഷണം ചെയ്യാനും നിങ്ങളുടെ സ്വകാര്യ വിവരങ്ങളിലേക്ക് ആക്‌സസ് നേടാനുള്ള കവാടമായി മാറിയേക്കാം,' യുഎഇയിലെ സൈബര്‍ സുരക്ഷാ കൗണ്‍സില്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
വാട്‌സാപ്പിന്റെ സ്‌ക്രീന്‍ ഷെയറിംഗ് സംവിധാനം ദുരുപയോഗം ചെയ്ത് ലോകത്താകമാനം കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ 44,000 പരാതികളാണ് ലഭിച്ചതെന്ന് വിദഗ്ധര്‍ പറയുന്നു.
UAE cybersecurity experts warn that fraudsters can steal sensitive bank details through just one phone call. Authorities advise residents to stay alert against phishing and phone scams targeting financial data.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: ഇന്ത്യാ സഖ്യം സ്ഥാനാർഥിയെ നാളെ പ്രഖ്യാപിക്കും
National
• 2 days ago
യുഎഇ ഫുട്ബോൾ അസോസിയേഷന്റെ പ്രസ്താവനയെ അപലപിച്ച് അൽ-ഐൻ എഫ്സി; നിയമനടപടികൾ സ്വീകരിക്കും
uae
• 2 days ago
വാക്കു തർക്കം, സൈനികനെ തൂണിൽ കെട്ടിയിട്ട് മർദ്ദിച്ച് ടോൾ പ്ലാസ ജീവനക്കാർ; ആറ് പേർ അറസ്റ്റിൽ, സംഭവം ഉത്തർപ്രദേശിൽ
National
• 2 days ago
ഗസ്സയിൽ വെടിനിർത്തൽ: കരാർ ഹമാസ് അംഗീകരിച്ചതായി റിപ്പോർട്ട്
International
• 2 days ago
ആ താരത്തിനെതിരെയുള്ള മത്സരം ഒരു ഒറ്റയാൾ പോരാട്ടമാക്കി ചുരുക്കരുത്: ബെൻസിമ
Football
• 2 days ago
ശുഭാൻഷു ശുക്ലയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി; കൂടിക്കാഴ്ച ലോക് കല്യാൺ മാർഗിലെ വസതിയിൽ വെച്ച്
National
• 2 days ago
ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച താരം അദ്ദേഹമാണ്: സ്റ്റീവ് സ്മിത്ത്
Cricket
• 2 days ago
ഫഹാഹീൽ റോഡ് (റൂട്ട് 30) ഇരു ദിശകളിലേക്കുമുള്ള ഗതാഗതം താൽക്കാലികമായി അടയ്ക്കും; റോഡ് അടക്കുന്നത് ചൊവ്വാഴ്ച പുലർച്ചെ വരെ
Kuwait
• 2 days ago
കുവൈത്തിൽ വൻ ലഹരിവേട്ട; പിടികൂടിയത് 1.3 മില്യൺ കുവൈത്ത് ദിനാർ വിലവരുന്ന ലഹരിമരുന്ന്
Kuwait
• 2 days ago
ഏഷ്യ കപ്പിൽ ഇന്ത്യക്കായി കളിക്കാൻ അവന് അർഹതയുണ്ട്: ആകാശ് ചോപ്ര
Cricket
• 2 days ago
കനത്ത മഴ തുടരുന്നു; പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 2 days ago
മെട്രാഷ് മൊബൈൽ ആപ്പിൽ കുടുംബാംഗങ്ങളെ എങ്ങനെ രജിസ്റ്റർ ചെയ്യാം; മാർഗനിർദേശങ്ങളുമായി ഖത്തർ ആഭ്യന്ത്രര മന്ത്രാലയം
qatar
• 2 days ago
ഇന്ത്യൻ ടീമിൽ അവസരമില്ല; മറ്റൊരു ടീമിനായി തകർത്തടിച്ച് സൂപ്പർതാരത്തിന്റെ തിരിച്ചുവരവ്
Cricket
• 2 days ago
ശക്തമായ കാറ്റില്‍ സ്കൂളിന്റെ മേല്‍ക്കൂരയുടെ ഭാഗം അടര്‍ന്ന് വീണു
Kerala
• 2 days ago
യൂറോപ്പിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ മൗണ്ട് എൽബ്രസ് കീഴടക്കി റാഷിദ് ഗനെം അൽ ശംസി
uae
• 2 days ago
അങ്ങേയറ്റം നാണക്കേട്, എന്റെ ജീവിതത്തിൽ ഇങ്ങനെയൊന്ന് നടന്നിട്ടില്ല; പൊട്ടിക്കരഞ്ഞതിനെക്കുറിച്ച് നെയ്മർ
Football
• 2 days ago
'ആരോപണം പിന്‍വലിച്ച് മാപ്പ് പറയണം, അല്ലാത്തപക്ഷം ഷെര്‍ഷാദിനെതിരെ നിയമ നടപടി സ്വീകരിക്കും'; പ്രതികരിച്ച് തോമസ് ഐസക്ക്
Kerala
• 2 days ago
25 മില്യൺ ഡോളർ വിലമതിക്കുന്ന അത്യപൂർവമായ പിങ്ക് ഡയമണ്ട് മോഷണം; എട്ട് മണിക്കൂറിനുള്ളിൽ മോഷ്ടാക്കളെ വലയിലാക്കി ദുബൈ പൊലിസ്
uae
• 2 days ago
ഭക്ഷ്യസുരക്ഷാ നിയമങ്ങളുടെ ആവർത്തിച്ചുള്ള ലംഘനം; ബോഹ ബുച്ചറിക്ക് പൂട്ടിട്ട് അബൂദബി ഭക്ഷ്യസുരക്ഷാ അതോറിറ്റി
uae
• 2 days ago
ഗോളടിക്കാതെ ലോക റെക്കോർഡ്; ചരിത്രത്തിന്റെ നെറുകയിൽ ബ്രസീലിയൻ താരം
Football
• 2 days ago
യുഎഇ ജീവനക്കാർക്ക് ഇനി ഡിജിറ്റൽ വാലറ്റുകൾ വഴി ശമ്പളം സ്വീകരിക്കാം; പുതിയ പ്ലാറ്റ്ഫോം അവതരിപ്പിച്ച് ഡു
uae
• 2 days ago