HOME
DETAILS

ഓണത്തിന് കേരളത്തിലെത്തുന്നത് മാരക വിഷം;  വിഷരഹിത പച്ചക്കറിയൊരുക്കാന്‍ കൃഷിവകുപ്പ്

  
Web Desk
August 11 2025 | 05:08 AM

Toxic Pesticide Residue Found in Vegetables and Fruits Imported to Kerala Agriculture Department Issues Warning

തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവരുന്ന പച്ചക്കറി - പഴവര്‍ഗങ്ങളില്‍ മാരക കീടനാശിനി പ്രയോഗമെന്ന് കൃഷി വകുപ്പ്. ഓണക്കാലത്തിനു മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വിവിധ ജില്ലകളില്‍ എത്തിച്ച പച്ചക്കറിയാണ് പരിശോധനക്ക് വിധേയമാക്കിയിരുന്നു. 

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് നമ്മുടെ നാട്ടിലേക്ക് കൊണ്ടുവരുന്ന പച്ചക്കറികളിലും പഴവര്‍ഗങ്ങളിലും മുമ്പെങ്ങും ഇല്ലാത്ത വിധം കീടനാശിനി പ്രയോഗിക്കുന്നുവെന്ന് കൃഷി വകുപ്പ് ചൂണ്ടിക്കാട്ടുന്നു. എല്ലാ മാസവും കൃത്യമായി പച്ചക്കറികള്‍ കൃഷിവകുപ്പ് പരിശോധിക്കാറുണ്ട്. എന്നാല്‍ ഓണത്തിന് മുന്നോടിയായി നടത്തിയ പരിശോധനയില്‍ സാധാരണയിലും കൂടുതല്‍ കീടനാശിനി ഉള്ളതായി ശ്രദ്ധയില്‍ പെട്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിശ്ചിത അളവിനും അപ്പുറത്തേക്ക് കീടനാശിനി പ്രയോഗിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വകുപ്പ് പരിശോധന കൂടുതല്‍ കര്‍ശനമാക്കിയത്.

ഓണത്തിന് വിഷരഹിത പച്ചക്കറി ലഭ്യമാക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. വിപണിയില്‍ ആഭ്യന്തര പച്ചക്കറി കൂടുതല്‍ പ്രോത്സാഹിപ്പിക്കാനുള്ള ഇടപെടലുകള്‍ കൃഷി വകുപ്പ് നടത്തുന്നുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിക്കുന്ന പച്ചക്കറികളില്‍ കീടനാശിനി കൂടുതലായതോടെ ആഭ്യന്തര പച്ചക്കറി ഉല്‍പാദനത്തിനുള്ള വഴി കൃഷിവകുപ്പ് നേരത്തെ തുറന്നിരുന്നു. ഇത് പ്രകാരം ഹോര്‍ട്ടികോര്‍പ്പിലൂടെ ഓണക്കാലത്ത് പരമാവധി വിലകുറച്ച് ജൈവ പച്ചക്കറികള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുകയാണ് ലക്ഷ്യമെന്നും കൃഷി വകുപ്പ് അറിയിക്കുന്നു. 

കേരളത്തില്‍ ഉല്‍പാദിപ്പിക്കാന്‍ കഴിയാത്ത പച്ചക്കറികള്‍ തമിഴ്‌നാട് - മഹാരാഷ്ട്രയിലെ നാസിക് തുടങ്ങിയ ഇടങ്ങളില്‍ നിന്ന് ഹോര്‍ട്ടികോര്‍പ് നേരിട്ട് കേരളത്തില്‍ എത്തിക്കുമെന്നും കൃഷി വകുപ്പ് അറിയിച്ചു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂര്‍ വോട്ട് കൊള്ള: വ്യാജ വോട്ടറായി വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തവരില്‍ സുരേഷ് ഗോപിയുടെ ഡ്രൈവറും

Kerala
  •  2 days ago
No Image

ദുബൈ സ്കൂൾ കലണ്ടർ 2025-2026: അധ്യയന വർഷത്തിലെ പ്രാധാന തീയതികളും അവധി ദിനങ്ങളും അറിയാം

uae
  •  2 days ago
No Image

പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണമയക്കാന്‍ പറ്റിയ സമയം; രൂപ താഴ്ന്ന നിലയില്‍ | രൂപയും ഗള്‍ഫ് കറന്‍സികളും തമ്മിലെ ഇന്നത്തെ നിരക്ക് ഇങ്ങനെ | SAR, AED, QAR, KWD, BHD, OMR, vs Indian Rupee

Kuwait
  •  2 days ago
No Image

വാല്‍പ്പാറയില്‍ എട്ടുവയസുകാരനെ കടിച്ചുകൊന്നത് കടുവയല്ല, കരടി

Kerala
  •  2 days ago
No Image

UAE Weather: അല്‍ഐനില്‍ ഇന്നും മഴ തുടരും; ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകള്‍ പുറപ്പെടുവിച്ചു; വേനല്‍മഴയ്‌ക്കൊപ്പം കടുത്ത ചൂടിനെ നേരിടാനൊരുങ്ങി യുഎഇ 

uae
  •  2 days ago
No Image

തിരൂരില്‍ വീട് കത്തിയ സംഭവത്തില്‍ ട്വിസ്റ്റ്; പൊട്ടിത്തെറിച്ചത് പവര്‍ ബാങ്കല്ല, പടക്കം ! വീട്ടുടമ അറസ്റ്റില്‍

Kerala
  •  2 days ago
No Image

'എ.കെ.ജി സെന്ററില്‍നിന്നും തീട്ടൂരം വാങ്ങി വേണോ മൈത്രാന്‍മാര്‍ പ്രതികരിക്കാന്‍'  എം.വി ഗോവിന്ദന്റെ പ്രസ്താവനക്കെതിരെ അതിരൂപത

Kerala
  •  2 days ago
No Image

സിന്‍ഡിക്കേറ്റ് യോഗം ചേരാന്‍ കഴിയുന്നില്ല; വിസിയുടെ ഹരജി ഇന്ന് കോടതി പരിശോധിക്കും

Kerala
  •  2 days ago
No Image

കോതമംഗലത്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവം: മുഖത്ത് അടിയേറ്റതായും ചുണ്ടുകളില്‍ പരിക്കുമുണ്ട്; ആത്മഹത്യക്ക് കാരണം റമീസിന്റെ അവഗണന

Kerala
  •  2 days ago
No Image

മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് മരിച്ച മത്സ്യത്തൊഴിലാളികളുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും

Kerala
  •  2 days ago