HOME
DETAILS

പെട്രോൾ പമ്പ് സംഘർഷം; ലഹരിക്കടത്ത് സംഘത്തിലെ വനിത ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

  
Web Desk
August 10 2025 | 05:08 AM

Four Including Woman Drug Trafficker Arrested After Petrol Pump Clash in Nedumangad

തിരുവനന്തപുരം: നെടുമങ്ങാട്ട് പെട്രോൾ പമ്പിൽ ബഹളമുണ്ടാക്കിയ സംഘം പോലീസിനെ ആക്രമിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. അരുവിക്കര സ്വദേശിനി അനിത, മഞ്ച സ്വദേശി ജഗ്ഗു എന്ന സുജിത്ത്, അൻവർ, അരവിന്ദ് എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ നെടുമങ്ങാട് പതിനൊന്നാം കല്ലിലെ പെട്രോൾ പമ്പിൽ കാറിലെത്തിയ അഞ്ചംഗ സംഘം ജീവനക്കാരെ ഭീഷണിപ്പെടുത്തി അക്രമം കാട്ടി. പോലീസ് എത്തിയപ്പോൾ സംഘം ഓടി രക്ഷപ്പെട്ടെങ്കിലും, സമീപത്തെ നഗരസഭ പാർക്കിങ് ഗ്രൗണ്ടിൽ ഒളിച്ചിരുന്നവരെ പിടികൂടാൻ ശ്രമിക്കവേ പോലീസിനെ ആക്രമിച്ചു. എഎസ്ഐ ഷാഫിക്കും കോൺസ്റ്റബിൾ അഭിലാഷിനും പരിക്കേറ്റു.

നെടുമങ്ങാട് പോലീസിന്റെ തുടർനടപടിയിൽ നാല് പേരെ കസ്റ്റഡിയിലെടുത്തു, ഒരാൾ രക്ഷപ്പെട്ടു. അനിത ലഹരിക്കടത്ത് സംഘത്തിലെ പ്രധാന കണ്ണിയാണെന്നും ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ ഇവർക്കെതിരെ നിരവധി കേസുകളുണ്ടെന്നും പോലീസ് വെളിപ്പെടുത്തി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

A clash at a Nedumangad petrol pump led to the arrest of four individuals, including Anitha, a key figure in a drug trafficking gang. The group, which included Sujith (alias Jaggu), Anwar, and Aravind, threatened staff and attacked police. The incident occurred at 10 PM when the group arrived in a car and turned violent. Two officers, ASI Shafi and Constable Abhilash, were injured. One suspect fled, but the arrested were remanded after court appearance.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എയർ ഇന്ത്യ എമർജൻസി ലാൻഡിങ്; റൺവേയിൽ മറ്റൊരു വിമാനം ഉണ്ടായിരുന്നെന്ന വാദം തള്ളി എയർ ഇന്ത്യ

National
  •  2 days ago
No Image

ഛത്തിസ്ഗഡില്‍ വീണ്ടും ഹിന്ദുത്വവാദി ആക്രമണം; കുര്‍ബാനയിലേക്ക് ജയ് ശ്രീറാം വിളിച്ചെത്തി, സ്ത്രീകളെയടക്കം മര്‍ദിച്ചു, സ്റ്റേഷനില്‍വച്ചും മര്‍ദ്ദനം; കൂടാതെ മതംമാറ്റം ആരോപിച്ച് അറസ്റ്റും

National
  •  2 days ago
No Image

അടിയന്തര ലാൻഡിങ്: തിരുവനന്തപുരം-ഡൽഹി വിമാനം ചെന്നൈയിൽ ഇറക്കി; കേരളത്തിൽ നിന്നുള്ള നാല് എംപിമാർ വിമാനത്തിൽ

National
  •  2 days ago
No Image

എല്ലാവർക്കും എംജി വിൻഡ്‌സർ ഇവിയെ മതി: ഇനി സ്വന്തമാക്കാൻ കൂടുതൽ മുടക്കണം

auto-mobile
  •  2 days ago
No Image

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്; സംയുക്ത സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ ഇന്‍ഡ്യ സഖ്യം

National
  •  2 days ago
No Image

സഊദിയിൽ മലയാളി ദമ്പതികളുടെ മകൾ രണ്ട് വയസുകാരി മരണപ്പെട്ടു

Saudi-arabia
  •  2 days ago
No Image

ആലുവയിൽ നിന്ന് കാണാതായ സ്കൂൾ കുട്ടികളെ കണ്ടെത്തി

Kerala
  •  2 days ago
No Image

വോട്ട് മോഷണത്തിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്; ക്രമക്കേട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഒത്താശയോടെയെന്ന് ആരോപണം

National
  •  2 days ago
No Image

മദ്യലഹരിയില്‍ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ മേലുദ്യോഗസ്ഥനെ കയ്യേറ്റം ചെയ്തു; അറസ്റ്റ്

Kerala
  •  2 days ago
No Image

മാനുവൽ മടുത്തോ? 10 ലക്ഷത്തിനുള്ളിൽ ഓട്ടോമാറ്റിക് കാറുകൾ: മികച്ച 5 മോഡലുകൾ പരിചയപ്പെടാം

auto-mobile
  •  2 days ago