HOME
DETAILS

വൈദ്യുതി ബിൽ കുടിശ്ശികയ്ക്ക് പലിശ ഇളവ്: ഉപഭോക്താക്കൾക്ക് വൻ ആനുകൂല്യവും വിച്ഛേദിച്ച കണക്ഷനുകൾ പുനഃസ്ഥാപിക്കാനും അവസരം

  
Web Desk
April 30, 2025 | 2:01 AM

Electricity Bill Arrears Interest Waiver KSEB Offers Major Relief to Consumers and Opportunity to Restore Disconnected Connections

 

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കെഎസ്ഇബി ഉപഭോക്താക്കൾക്കായി വൻ ഇളവുകളോടെ ഒറ്റത്തവണ കുടിശ്ശിക തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു. രണ്ട് വർഷത്തിൽ കൂടുതൽ പഴക്കമുള്ള വൈദ്യുതി ബിൽ കുടിശ്ശികകൾ ഈ പദ്ധതിയിലൂടെ അനായാസം തീർക്കാം. കുടിശ്ശിക കാരണം വിച്ഛേദിക്കപ്പെട്ട കണക്ഷനുകൾ പുനഃസ്ഥാപിക്കാനും അവസരമുണ്ട്.

2025 മെയ് 20 മുതൽ മൂന്ന് മാസത്തേക്ക് ഈ പദ്ധതി നടപ്പാക്കും. വൈദ്യുതി മന്ത്രിയുടെ പ്രത്യേക നിർദേശപ്രകാരം രൂപകല്പന ചെയ്ത ഈ പദ്ധതിയിൽ കുടിശ്ശികയുടെ പലിശയിൽ വൻ ഇളവുകൾ ലഭിക്കും. 10 വർഷത്തിന് മുകളിൽ പഴക്കമുള്ള കുടിശ്ശികയുടെ 18% പലിശ പൂർണമായി ഒഴിവാക്കും. 5 മുതൽ 10 വർഷം വരെയുള്ള കുടിശ്ശികയ്ക്ക് 18% പലിശയ്ക്ക് പകരം 4%, 2 മുതൽ 5 വർഷം വരെയുള്ളവയ്ക്ക് 6% എന്നിങ്ങനെ കുറഞ്ഞ നിരക്കിൽ തീർപ്പാക്കാം.

പലിശ തുക ആറ് മാസത്തെ തുല്യ ഗഡുക്കളായി അടയ്ക്കാനും സൗകര്യമുണ്ട്. കുടിശ്ശികയും ഇളവ് ലഭിച്ച പലിശയും ഒറ്റത്തവണ അടയ്ക്കുന്നവർക്ക് ബിൽ തുകയിൽ 5% അധിക ഇളവ് ലഭിക്കും. അതായത്, 95% തുക മാത്രം അടച്ചാൽ മതി.

റവന്യൂ റിക്കവറി നടപടികളിലോ കോടതി വ്യവഹാരങ്ങളിലോ ഉള്ള കുടിശ്ശികകളും ഈ പദ്ധതിയിലൂടെ തീർപ്പാക്കാം. കേബിൾ ടിവി ഉടമകളുടെ വൈദ്യുതി പോസ്റ്റ് വാടക കുടിശ്ശികയും പദ്ധതിയിൽ ഉൾപ്പെടും. ലോ ടെൻഷൻ ഉപഭോക്താക്കൾക്ക് സെക്ഷൻ ഓഫീസുകളിലും, ഹൈ ടെൻഷൻ ഉപഭോക്താക്കൾക്ക് സ്പെഷ്യൽ ഓഫീസർ റവന്യൂ കാര്യാലയത്തിലും സേവനം ലഭ്യമാണ്. കൂടാതെ, https://ots.kseb.in എന്ന വെബ് പോർട്ടൽ വഴി കുടിശ്ശിക വിവരങ്ങൾ അറിയാനും പണമടയ്ക്കാനും സൗകര്യമുണ്ട്.

കെഎസ്ഇബിയുടെ ചരിത്രത്തിൽ ഇത്രയേറെ ഇളവുകളോടെ കുടിശ്ശിക തീർപ്പാക്കാൻ അവസരമൊരുക്കുന്നത് ആദ്യമായാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബോംബ് ഭീഷണി; കുവൈത്ത്-ഹൈദരാബാദ് ഇൻഡിഗോ വിമാനം മുംബൈയിൽ അടിയന്തരമായി ഇറക്കി

Kuwait
  •  12 days ago
No Image

ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങൾക്കിടെ നിർണ്ണായക കൂടിക്കാഴ്ച; ജയിലിൽ സന്ദർശനം നടത്തി സഹോദരി

International
  •  12 days ago
No Image

'നിയമസഭ തെരഞ്ഞെടുപ്പില്‍ നേമത്ത് നിന്ന് മത്സരിക്കും'- രാജീവ് ചന്ദ്രശേഖര്‍

Kerala
  •  12 days ago
No Image

യുഎഇയിലെ പ്രവാസികൾക്ക് ഒമാനിൽ വിസ ഓൺ അറൈവൽ ലഭിക്കുമോ?

uae
  •  12 days ago
No Image

വമ്പൻ വഴിത്തിരിവ്: ഐസ്‌ക്രീമിൽ വിഷം നൽകി മകനെ കൊലപ്പെടുത്തിയെന്ന കേസ്; നാല് വർഷത്തെ ജയിൽവാസത്തിന് ശേഷം പിതാവിനെ വെറുതെവിട്ടു

National
  •  12 days ago
No Image

രാഹുലിനെതിരായ പുതിയ പരാതി ലഭിച്ചത് ഇന്ന് ഉച്ചയോടെ; ഡിജിപിക്ക് കൈമാറിയെന്ന് കെപിസിസി

Kerala
  •  12 days ago
No Image

ദുബൈയിലെ ഗതാഗതക്കുരുക്ക് രൂക്ഷമായിത്തന്നെ തുടരുന്നു; ഈ വർഷം യാത്രക്കാർക്ക് നഷ്ടമായത് 45 മണിക്കൂർ

uae
  •  12 days ago
No Image

യുഎഇയിലെ ഏറ്റവും വലിയ നിക്ഷേപ തട്ടിപ്പ് കേസ്; ബ്ലൂചിപ്പ് ഉടമ ഇന്ത്യയില്‍ അറസ്റ്റില്‍

uae
  •  12 days ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിൽ അതത് ദിവസം പൊതുഅവധി

Kerala
  •  12 days ago
No Image

വീണ്ടും മഴ വരുന്നു; ഇന്നും നാളെയും വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  12 days ago