HOME
DETAILS

പണയ സ്വർണം കവർച്ചയിൽ നഷ്ടപ്പെട്ടു: നഷ്ടപരിഹാരം നിഷേധിച്ച ബാങ്കിന് തിരിച്ചടി, പണയ സ്വർണം നഷ്ടപ്പെട്ടവർക്ക് വിപണി വിലയിൽ തിരികെ ലഭിക്കും

  
April 27 2025 | 15:04 PM

Pledged Gold Lost in Bank Robbery Setback for Bank Denying Compensation Customers to Receive Market Value

 

തൃശൂർ: ബാങ്ക് കവർച്ചയിൽ പണയം വച്ച സ്വർണം നഷ്ടപ്പെട്ട 15 ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം നൽകാൻ തൃശൂർ മണലൂർ സർവീസ് സഹകരണ ബാങ്കിനോട് ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു. സ്വർണത്തിന്റെ ഗുണനിലവാരത്തിൽ സംശയം ഉന്നയിച്ച് നഷ്ടപരിഹാരം നിഷേധിച്ച ബാങ്കിന്റെ അപ്പീൽ ഹരജി തള്ളിയാണ് കമ്മീഷന്റെ വിധി.

2006 മേയിൽ നടന്ന കവർച്ചയിലാണ് ഉപഭോക്താക്കൾ പണയം വച്ച സ്വർണം നഷ്ടപ്പെട്ടത്. ജില്ലാ, സംസ്ഥാന ഉപഭോക്തൃ കമ്മീഷനുകൾ ഉപഭോക്താക്കൾക്ക് അനുകൂലമായി വിധിച്ചിരുന്നു. വായ്പാ തുകയും പലിശയും കുറച്ച ശേഷം, പണമടച്ച ദിവസത്തെ സ്വർണത്തിന്റെ വിപണി മൂല്യം നഷ്ടപരിഹാരമായി നൽകാനും, പരാതി നൽകിയ ദിവസം മുതൽ പലിശ ഈടാക്കാതെ വായ്പ തീർപ്പാക്കാനും സംസ്ഥാന കമ്മീഷൻ ബാങ്കിനോട് നിർദേശിച്ചിരുന്നു.

എന്നാൽ, കേരള സഹകരണ സൊസൈറ്റി ആക്ട് സെക്ഷൻ 69 പ്രകാരം പരാതി നിലനിൽക്കില്ലെന്നും, സ്വർണത്തിന്റെ ഗുണനിലവാരം ഉറപ്പില്ലാത്തതിനാൽ കുറഞ്ഞ തുക മാത്രമേ നൽകാനാകൂവെന്നും വാദിച്ച് ബാങ്ക് ദേശീയ കമ്മീഷനിൽ അപ്പീൽ നൽകി. ബിഐഎസ് മാനദണ്ഡം നിർബന്ധമല്ലാതിരുന്ന കാലത്ത് പണയം വാങ്ങിയ സ്വർണമാണെന്നും ഗുണനിലവാരം സംശയകരമാണെന്നും ബാങ്ക് ആരോപിച്ചു.

എന്നാൽ, സ്വർണത്തിന്റെ തൂക്കവും ഗുണനിലവാരവും പരിശോധിക്കാതെ ഒരു ബാങ്കും പണയം സ്വീകരിക്കില്ലെന്ന് ചൂണ്ടിക്കാട്ടി ദേശീയ കമ്മീഷൻ ബാങ്കിന്റെ വാദങ്ങൾ തള്ളി. നിലവിലെ വിപണി വിലയിൽ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ടു. ഉപഭോക്താക്കൾക്ക് നിയമ പോരാട്ടത്തിൽ നേടിയ ഈ വിജയം സുപ്രധാനമായ മാതൃകയാകുമെന്നാണ് വിലയിരുത്തൽ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  5 hours ago
No Image

Hajj 2025: മതിയായ അനുമതിയില്ലാതെ ഹജ്ജ് നിർവഹിക്കുന്നത് പാപം, പ്രതിഫലം ലഭിക്കില്ല: സഊദി പണ്ഡിത സഭ

Saudi-arabia
  •  5 hours ago
No Image

ഇംഗ്ലണ്ട് വീണ്ടും ചുവപ്പിച്ച് ലിവർപൂൾ; ചരിത്രത്തിൽ ഇനി സ്ഥാനം മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം 

Football
  •  5 hours ago
No Image

വൈദ്യുതി തുകയില്‍ കുടിശ്ശികയുള്ളവര്‍ക്ക് ആശ്വാസവുമായി കെ.എസ്.ഇ.ബി; സാധാരണക്കാരെ കാത്തിരിക്കുന്നത് വന്‍ ഇളവുകള്‍

Kerala
  •  5 hours ago
No Image

കേരളത്തില്‍ മാവോയിസ്റ്റ് സാന്നിധ്യമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം; മാവോയിസ്റ്റ് പ്രതിരോധത്തിനുള്ള സഹായം ലഭിക്കില്ലെന്നും മുന്നറിയിപ്പ്

Kerala
  •  6 hours ago
No Image

കരിപ്പൂരിലും കണ്ണൂരിലും ഒരേ വിമാനം; കരിപ്പൂരില്‍ നിന്നുള്ളവരില്‍ നിന്ന് അധികമായി ഈടാക്കുന്നത് നാല്‍പ്പതിനായിരത്തിലധികം രൂപ

Kerala
  •  6 hours ago
No Image

ജെഎൻയു വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ്: നടന്നത് പൊരിഞ്ഞ പോരാട്ടം, നാലിൽ മൂന്നും ഇടതു സഖ്യത്തിന്; എബിവിപിക്ക് ജോ. സെക്രട്ടറി പോസ്റ്റ് | JNU Union Election

National
  •  6 hours ago
No Image

തിരിച്ചടി ഭയന്ന് പാകിസ്താന്‍; ഉറി ഡാം തുറന്നുവിട്ടതില്‍ കനത്ത നാശനഷ്ടം, വ്യാപാര ബന്ധത്തിലും കനത്ത വിള്ളല്‍ 

International
  •  6 hours ago
No Image

സമൂഹമാധ്യമങ്ങളിലൂടെ രാജ്യവിരുദ്ധ പ്രചാരണം: അതിഥി തൊഴിലാളി അറസ്റ്റിൽ

Kerala
  •  14 hours ago
No Image

107 പാകിസ്താനികൾ ഒളിവിൽ? ഇന്ത്യയിൽ വൻ തിരച്ചിൽ

National
  •  14 hours ago