HOME
DETAILS

ജുബൈൽ കെഎംസിസി ദാഖൽ മഹ്ദൂദ് ഏരിയ കമ്മിറ്റി നിലവിൽ വന്നു

  
April 26 2025 | 07:04 AM

Kmcc jubail new area committee announced

ദമാം: ജുബൈൽ കെഎംസിസി ദാഖൽ മഹ്ദൂദ് ഏരിയ കമ്മിറ്റി നിലവിൽ വന്നു. ക്ലാസ്സിക്‌ റെസ്റ്റ്റെന്റ് വെച്ച് നടന്ന പ്രവർത്തക, ജനറൽ ബോഡി യോഗത്തിൽ ജുബൈൽ സെൻട്രൽ കമ്മിറ്റി സിക്രട്ടറി ബഷീർ വെട്ടുപ്പാറ പുതിയ ഭാരവാഹികളെ പ്രഖ്യപിച്ചു. പ്രസിഡണ്ട്‌: റിയാസ് ബഷീർ, ജനറൽ സെക്രട്ടറി: ആസിഫ് ഇക്ബാൽ പി. എം. ആർ, ട്രഷറർ: ഹനീഫ കാസിം എന്നിവരെ തിരഞ്ഞെടുത്തു. ചെയർമാൻ: ഹനീഫ ചാലിയം, വൈസ് ചെയർമാൻ: സലാം തറവാട്. ഓർഗനൈസിങ് സിക്രട്ടറി:  ഇല്യാസ് തെക്കെടപ്പുറം, വൈസ് പ്രസിഡന്റ്റുമാരായി നയീം കൊട്ടലത്ത്, അബ്ദുൽ അസീസ്, ഇസ്മായിൽ, ബാസിം എറണാകുളം. ജോയിന്റ് സിക്രട്ടറിമാരായി നിയാസ്, ജാഫർ, ജസീം തിരുവനതപുരം, റഫീഖ് മലപ്പുറം എന്നിവരെയും സ്പോർട്സ് വിംഗ് കോ കോർഡിനേറ്റർ ആയി ഷിഹാസ് ബിൻ അബ്ദുസമദ്, മീഡിയ വിംഗ് ചുമലത ഫാരിസ് അരീക്കോട് എന്നിവരെയും തെരെഞ്ഞെടുത്തു.

മിർസാബ് റിയാസിന്റെ ഖിറാഅത്തോടെ ആരംഭിച്ച യോഗത്തിൽ റിയാസ് ബഷീർ അധ്യക്ഷത വഹിച്ചു. ജുബൈൽ സെൻട്രൽ കമ്മിറ്റി സീനിയർ നേതാവ് റാഫി കൂട്ടായി ഉദ്ഘാടനം ചെയ്തു. ജുബൈൽ സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട്‌ സലാം ആലപ്പുഴ മുഖ്യ പ്രഭാഷണം നടത്തി. അഡ്ഹോക്ക് കമ്മിറ്റി പ്രവർത്തന റിപ്പോർട്ട്‌ ആസിഫ് ഇക്ബാൽ പി. എം. ആർ അവതരിപ്പിച്ചു. സഊദി ഈസ്റ്റൺ സിക്രട്ടറി ശിഹാബ് കൊടുവള്ളി, ജുബൈൽ സെൻട്രൽ കമ്മിറ്റി ചെയർമാൻ ഹമീദ് പയ്യോളി,  സെൻട്രൽ കമ്മിറ്റി ട്രഷറർ അസീസ് ഉണ്യാൽ, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ, ഹസ്സൻ കോയ ചാലിയം, മുജീബ് കോഡൂർ, ഹബീബ് റഹ്മാൻ ഷഫീഖ് താനൂർ, സിറാജ്, റഫീഖ് കണ്ണൂർ, സിദ്ദിഖ് താനൂർ, ഹമീദ് ആലുവ, നൗഫൽ, മുനവ്വർ ഫൈറൂസ്, നൗഷാദ് ബിച്ചു തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

മത വിദ്യാഭ്യാസ രംഗത്തെ മികവിന്, ശിഹാബ് കൊടുവള്ളിയുടെ മകൾ ഫാത്തിമ സഹറ, റിയാസ് ബഷീറിന്റെ മകൻ മിർസാബ് റിയാസ് എന്നിവരെ ആദരിച്ചു. ഉന്നത വിദ്യാഭ്യാസത്തിനു വേണ്ടി നാട്ടിലേക്ക് യാത്രയാവുന്ന ഫാരിസ് ആലപ്പുഴയ്ക്ക് യാത്രയയപ്പും നൽകി. ആസിഫ് ഇക്ബാൽ പി. എം ആർ സ്വാഗതവും ഹനീഫ കാസിം നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  2 hours ago
No Image

Hajj 2025: മതിയായ അനുമതിയില്ലാതെ ഹജ്ജ് നിർവഹിക്കുന്നത് പാപം, പ്രതിഫലം ലഭിക്കില്ല: സഊദി പണ്ഡിത സഭ

Saudi-arabia
  •  2 hours ago
No Image

ഇംഗ്ലണ്ട് വീണ്ടും ചുവപ്പിച്ച് ലിവർപൂൾ; ചരിത്രത്തിൽ ഇനി സ്ഥാനം മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം 

Football
  •  2 hours ago
No Image

വൈദ്യുതി തുകയില്‍ കുടിശ്ശികയുള്ളവര്‍ക്ക് ആശ്വാസവുമായി കെ.എസ്.ഇ.ബി; സാധാരണക്കാരെ കാത്തിരിക്കുന്നത് വന്‍ ഇളവുകള്‍

Kerala
  •  3 hours ago
No Image

കേരളത്തില്‍ മാവോയിസ്റ്റ് സാന്നിധ്യമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം; മാവോയിസ്റ്റ് പ്രതിരോധത്തിനുള്ള സഹായം ലഭിക്കില്ലെന്നും മുന്നറിയിപ്പ്

Kerala
  •  3 hours ago
No Image

കരിപ്പൂരിലും കണ്ണൂരിലും ഒരേ വിമാനം; കരിപ്പൂരില്‍ നിന്നുള്ളവരില്‍ നിന്ന് അധികമായി ഈടാക്കുന്നത് നാല്‍പ്പതിനായിരത്തിലധികം രൂപ

Kerala
  •  3 hours ago
No Image

ജെഎൻയു വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ്: നടന്നത് പൊരിഞ്ഞ പോരാട്ടം, നാലിൽ മൂന്നും ഇടതു സഖ്യത്തിന്; എബിവിപിക്ക് ജോ. സെക്രട്ടറി പോസ്റ്റ് | JNU Union Election

National
  •  3 hours ago
No Image

തിരിച്ചടി ഭയന്ന് പാകിസ്താന്‍; ഉറി ഡാം തുറന്നുവിട്ടതില്‍ കനത്ത നാശനഷ്ടം, വ്യാപാര ബന്ധത്തിലും കനത്ത വിള്ളല്‍ 

International
  •  3 hours ago
No Image

സമൂഹമാധ്യമങ്ങളിലൂടെ രാജ്യവിരുദ്ധ പ്രചാരണം: അതിഥി തൊഴിലാളി അറസ്റ്റിൽ

Kerala
  •  11 hours ago
No Image

107 പാകിസ്താനികൾ ഒളിവിൽ? ഇന്ത്യയിൽ വൻ തിരച്ചിൽ

National
  •  11 hours ago