HOME
DETAILS

അഡ്വക്കേറ്റ് ജമാൽ സാഹിബ് അനുസ്മരണം സംഘടിപ്പിച്ചു 

  
April 25 2025 | 14:04 PM

Advocate Jamal Sahib organized the memorial

മസ്കറ്റ് : മസ്കത്ത് കെഎംസിസി കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ,  അന്തരിച്ച മുസ്‌ലിം ലീഗ് നേതാവും വൈക്കം ബാറിലെ അഭിഭാഷകനുമായ അഡ്വക്കേറ്റ് പി എം ജമാൽ സാഹിബ്  അനുസ്മരണം സംഘടിപ്പിച്ചു.  മത്ര കോർണിക്ഷിൽ നടന്ന അനുസ്മരണ യോഗത്തിൽ അദ്ദേഹത്തിന്ന്ന് വേണ്ടി പ്രത്യേക പ്രാർത്ഥനയും നടത്തി. മുസ്‌ലിം ലീഗ് കോട്ടയം ജില്ലാ കമ്മറ്റി അംഗവും ജമാൽ സാഹിബിന്റെ സമകാലികനുമായ കെ യു മുഹമ്മദ് ഇസ്മായിൽ കങ്ങഴ അനുസ്മരണ പ്രഭാഷണം നടത്തി. എംഎസ്എഫിന്റെ സംസ്ഥാന സെക്രട്ടറി വൈസ് പ്രസിഡണ്ട്, മുസ്ലിം യൂത്ത് ലീഗിന്റെ ജില്ലാ പ്രസിഡന്റ്, ജില്ല മുസ്‌ലിം ലീഗിന്റെ വൈസ് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ച ജമാൽ സാഹിബ് കോട്ടയം ജില്ലയിലെ ഹരിത രാഷ്ട്രീയ പ്രസ്ഥാനത്തിനെ ശക്തമാക്കിയ  നേതാവായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു. സൗമ്യനും ശാന്തശീലനുമായ അദ്ദേഹം മികച്ച വ്യക്തിത്വത്തിന് ഉടമയായിരുന്നു. ജില്ലയിൽ ഗ്രാമ ഗ്രാമാന്തരങ്ങളിൽ പാർട്ടിയെ വളർത്താൻ ദീർഘ ദൂരം കാൽനടയായി പോലും സഞ്ചരിച്ചു പ്രവർത്തിച്ച അദ്ദേഹം മികച്ച സംഘടകനും നിരവധിയായ കാരുണ്യ പ്രവർത്തനത്തിലൂടെ  മികച്ച മനുഷ്യസ്നേഹിയും ആയിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു. മസ്കത്ത് കെഎംസിസി കേന്ദ്ര കമ്മറ്റി വൈസ് പ്രസിഡന്റ് ഷമീർ പാറയിൽ, മസ്കത്ത് കെഎംസിസി കോട്ടയം ജില്ലാ പ്രസിഡന്റ് ഷാ റസാഖ് എരുമേലി,  ജനറൽ സെക്രട്ടറി നൈസാം ഹനീഫ്, ട്രഷറർ ഫൈസൽ മുഹമ്മദ്‌ വൈക്കം ഭാരവാഹികളായ മുഹമ്മദ്‌ കാബൂസ്, അജ്മൽ കബീർ ഇടക്കുന്നം, അജ്മൽ കാരുവേലിൽ, അഷ്‌റഫ്‌ ഈരാറ്റുപേട്ട, നൗഫൽ കങ്ങഴ, ആദിൽ ഷാ,തുടങ്ങിയവർ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതിയ സിലബസ്, പുതിയ പുസ്തകങ്ങൾ; മെയ് 10നകം പാഠപുസ്തക വിതരണം പൂർത്തിയാക്കും

Kerala
  •  a day ago
No Image

നാഷനൽ ഹെറാൾഡ് കേസ്: സോണിയ-രാഹുൽ ഉടൻ ഹാജരാകേണ്ട, ഇ.ഡിയോട് രേഖകൾ ഹാജരാക്കാൻ കോടതി

National
  •  a day ago
No Image

യു.എസിനും പാശ്ചാത്യ രാജ്യങ്ങൾക്കും വേണ്ടി പതിറ്റാണ്ടുകളായി ഭീകരർക്ക് സഹായം: പാക് പ്രതിരോധ മന്ത്രിയുടെ വെളിപ്പെടുത്തൽ

International
  •  a day ago
No Image

മോസ്കോയിൽ കാർ ബോംബ് ആക്രമണം; റഷ്യൻ ജനറൽ കൊല്ലപ്പെട്ടു, ഭീകരാക്രമണമെന്നാണ് സംശയം

International
  •  2 days ago
No Image

സ്ത്രീകള്‍ ഉള്‍പ്പെടെ എട്ട് പേരുടെ വധശിക്ഷ നടപ്പാക്കാന്‍ കുവൈത്ത്

latest
  •  2 days ago
No Image

പത്തനംതിട്ടയില്‍ 17കാരന്‍ മൂന്ന് സഹോദരിമാരെ ബലാത്സംഗം ചെയ്തു; പ്രതിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി

Kerala
  •  2 days ago
No Image

എന്തിനീ ക്രൂരത; കോടതി ഉത്തരവുണ്ടായിട്ടും വീട്ടില്‍ കയറാനാകാതെ ഹൃദ്രോഗിയായ യുവതി

Kerala
  •  2 days ago
No Image

കസ്തൂരിരംഗൻ റിപ്പോർട്ട്; ഇനിയും തീരാത്ത വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ഇടയാക്കിയ പരിസ്ഥിതി രേഖ

Kerala
  •  2 days ago
No Image

ഉത്തര്‍ പ്രദേശില്‍ ശസ്ത്രക്രിയക്കിടെ തുണി മറന്നുവെച്ച് തുന്നി; യുവതി വേദന സഹിച്ചത് രണ്ടുവര്‍ഷം

National
  •  2 days ago
No Image

'പാകിസ്ഥാന് ഒരു തുള്ളിവെള്ളം നല്‍കില്ല'; കടുത്ത നടപടികളുമായി കേന്ദ്രം

latest
  •  2 days ago