HOME
DETAILS

ഐ.ഐ.ടികളിൽ അഡ്മിഷൻ നേടാം; ജെ.ഇ.ഇ അഡ്വാൻസ്ഡ് 2025: രജിസ്‌ട്രേഷൻ മെയ് 2 വരെ

  
പി.കെ അൻവർ മുട്ടാഞ്ചേരി കരിയർ വിദഗ്ധൻ [email protected]
April 25 2025 | 13:04 PM

admission at iits jee 2025 registration begin

സാങ്കേതിക മേഖലയിലെ പഠനഗവേഷണങ്ങൾക്ക് ശ്രദ്ധേയമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജികളിലെ (ഐ.ഐ.ടി)വിവിധ പ്രോഗ്രാമുകളുടെ പ്രവേശന പരീക്ഷയായ ജോയിന്റ് എൻട്രൻസ് എക്‌സാമിനേഷൻ (JEE) അഡ്വാൻസ്ഡിന്റെ രജിസ്‌ട്രേഷൻ ആരംഭിച്ചു. മെയ് 18 നാണ് പരീക്ഷ. ഐ.ഐ.ടി കാൺപൂരിനാണ് ചുമതല.

പ്രോഗ്രാമുകൾ

ബോംബെ,ഖരഗ്പൂർ ഡൽഹി,മദ്രാസ്, കാൺപൂർ, ഗുവാഹത്തി,റൂർക്കി, ധൻബാദ്, വാരാണസി, ഭിലായ്, ഭുവനേശ്വർ,ധാർവാഡ്, ഗാന്ധിനഗർ, ജമ്മു, ഹൈദരാബാദ്, ഗോവ, ഇൻഡോർ, ജോധ്പൂർ, മാണ്ടി, പാലക്കാട്, പട്‌ന, റോപ്പർ, തിരുപ്പതി എന്നീ 23 ഐ.ഐ.ടികളിലായി ബി.ടെക് /ബി.എസ് (4 വർഷം), ബി.ആർക്ക് (5 വർഷം), ഡ്യുവൽ ഡിഗ്രി ബി.ടെക് - എം.ടെക്/ബി.എസ്- എം.എസ് (5 വർഷം), ഇന്റഗ്രേറ്റഡ് എം.ടെക്/ബി.എസ്- എം.എസ് (5 വർഷം), ഡ്യുവൽ ഡിഗ്രി ബി.ടെക് - എം.ബി.എ/ ബി.എസ് - എം.ബി.എ (5 വർഷം) പ്രോഗ്രാമുകൾക്കാണ് പ്രവേശനം.
പാലക്കാട് ഐ.ഐ.ടിയിൽ സിവിൽ, കംപ്യൂട്ടർ സയൻസ് & എൻജിനീയറിങ് , ഡേറ്റ സയൻസ് & എൻജിനീയറിങ്, ഇലക്ട്രിക്കൽ, മെക്കാനിക്കൽ എന്നീ ബി.ടെക് പ്രോഗ്രാമുകളാണുള്ളത്.

യോഗ്യത

ജെ.ഇ.ഇ മെയിൻ 2025 ഒന്നാം പേപ്പർ എഴുതി, വിവിധ കാറ്റഗറികളിൽനിന്ന് മികച്ച റാങ്ക് ലഭിച്ച 2,50,236 പേർക്കാണ് ഇത്തവണ ജെ.ഇ.ഇ അഡ്വാൻസ്ഡിന് രജിസ്റ്റർ ചെയ്യാൻ അർഹത. ഓരോ കാറ്റഗറിയിലെയും കട്ട് ഓഫ് സ്‌കോറും (എൻ.ടി.എ സ്‌കോർ ) അർഹത നേടിയവരുടെ എണ്ണവും വെബ്‌സൈറ്റിലുണ്ട്. അപേക്ഷകർ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവ നിർബന്ധ വിഷയങ്ങളായി പഠിച്ച് 2024 ലോ 2025 ലോ പ്ലസ്ടു/ തുല്യപരീക്ഷ ആദ്യമായി എഴുതിയവരാകണം. അംഗീകാരമുള്ള 3 വർഷ ഡിപ്ലോമക്കാർക്കും അവസരമുണ്ട്. തുടർച്ചയായി രണ്ട് വർഷങ്ങളിലായി രണ്ട് തവണ മാത്രമേ അഡ്വാൻസ്ഡ് പരീക്ഷയെഴുതാൻ സാധിക്കുകയുള്ളൂ. 2000 ഒക്ടോബർ ഒന്നിനോ ശേഷമോ ജനിച്ചിരിക്കണം. പട്ടിക /ഭിന്നശേഷി വിഭാഗക്കാർക്ക് അഞ്ചു വർഷത്തെ ഇളവുണ്ട്. ഇതിനുമുമ്പ് ഐ.ഐ.ടി പ്രവേശനം ലഭിച്ചവരാകരുത്.

കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ
രണ്ട് പേപ്പറുകളടങ്ങിയ കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ്. ഒന്നാം പേപ്പർ രാവിലെ 9 മുതൽ 12 വരെയും രണ്ടാം പേപ്പർ ഉച്ചയ്ക്ക് 2:30 മുതൽ 5:30 വരെയും നടക്കും. രണ്ടു പേപ്പറുകളും നിർബന്ധമായും എഴുതണം. രണ്ടിലും ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളിലെ ചോദ്യങ്ങളുണ്ടാകും. 

കോംപ്രിഹെൻഷൻ, റീസണിങ്, അനാലിറ്റിക്കൽ എബിലിറ്റി തുടങ്ങിയവയും പരിശോധിക്കപ്പെടും. കേരളത്തിൽ തിരുവനന്തപുരം, തൃശൂർ, കൊല്ലം, ആലപ്പുഴ, കോട്ടയം, കൊച്ചി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് കേന്ദ്രങ്ങളിൽ പരീക്ഷയെഴുതാം. താൽപര്യമുള്ള പത്ത് കേന്ദ്രങ്ങൾ മുൻഗണനയനുസരിച്ച് അപേക്ഷയിൽ സൂചിപ്പിക്കണം. മുൻ വർഷങ്ങളിലെ ചോദ്യപേപ്പറുകളും മോക്ക് ടെസ്റ്റുകളും വെബ്‌സൈറ്റിലുണ്ട്.

ആർക്കിടെക്ചർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്

ബാച്‌ലർ ഓഫ് ആർക്കിടെക്ചർ (ബി.ആർക് ) പ്രവേശനത്തിന് ജെ.ഇ.ഇ അഡ്വാൻസ്ഡ് റാങ്ക് പട്ടികയിൽ ഇടം നേടിയ ശേഷം ആർക്കിടെക്ചർ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് കൂടി എഴുതി യോഗ്യത നേടേണ്ടതുണ്ട്. റാങ്കിങ് ജെ.ഇ.ഇ അഡ്വാൻസ്ഡ് സ്‌കോറനുസരിച്ചായിരിക്കും.

അഞ്ച് വരെ ഫീസടയ്ക്കാം
മെയ് രണ്ടിന് വൈകീട്ട് അഞ്ചു മണി വരെ jeeadv.ac.in വഴി രജിസ്റ്റർ ചെയ്യാം. മെയ് അഞ്ച് വരെ ഫീസടയ്ക്കാം. 3200 രൂപയാണ് ഫീസ്. പെൺകുട്ടികൾ / പട്ടിക / ഭിന്നശേഷി വിഭാഗക്കാർക്ക് 1600 രൂപ മതി. മെയ് 11 നും 18 നുമിടയിൽ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. ഫലപ്രഖ്യാപനം ജൂൺ രണ്ടിന്. ജൂൺ 2,3 തീയതികളിൽ ആർക്കിടെക്ച്ചർ ആപ്റ്റിട്യൂഡ് ടെസ്റ്റിന് രജിസ്റ്റർ ചെയ്യാം. ജൂൺ 5 ന് പരീക്ഷ നടക്കും. ജൂൺ 8 ന് ഫലമറിയാം.

പ്രവേശനം 'ജോസ' വഴി

ജെ.ഇ.ഇ അഡ്വാൻസ്ഡ് റാങ്കടിസ്ഥാനത്തിൽ ജോയന്റ് സീറ്റ് അലോക്കേഷൻ അതോറിറ്റി (JoSAA ) യാണ് ഓൺലൈൻ കൗൺസലിങ് വഴി വിവിധ ഐ.ഐ.ടികളിലെ പ്രോഗ്രാമുകൾക്ക് പ്രവേശനം നൽകുന്നത്. ജോസ വെബ്‌സൈറ്റായ josaa.nic.in വഴി താൽപര്യമുള്ള ഇൻസ്റ്റിറ്റ്യൂട്ടുകളും പ്രോഗ്രാമുകളും മുൻഗണനാ ക്രമത്തിൽ നൽകേണ്ടതുണ്ട്. 

എൻ.ഐ.ടികൾ, ഐ.ഐ.ഐ.ടികൾ, ഐ.ഐ. ഇ.എസ്.ടി ശിബ്പൂർ, ഗവൺമെന്റ് ഫണ്ടഡ് ടെക്‌നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ എന്നിവയിലേക്കുള്ള അലോട്ട്‌മെന്റും ഇതോടൊപ്പമാണ്. 

കഴിഞ്ഞ വർഷം അലോട്ട്‌മെന്റ് ലഭിച്ച അവസാന റാങ്ക് വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. ജോസ അലോട്ട്‌മെന്റ്് പ്രക്രിയ ജൂൺ 3 ന് ആരംഭിച്ചേക്കും. വിശദവിവരങ്ങൾക്ക്: jeeadv.ac.in. ഇമെയിൽ: [email protected]

ഹെൽപ് ലൈൻ: 91-512-6792600.

പ്രവേശനം മറ്റുസ്ഥാപനങ്ങളിലും

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (IISc ) ബെംഗളൂരു, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് & ടെക്‌നോളജി (IIST) തിരുവനന്തപുരം, രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ടെക്‌നോളജി റായ്ബറേലി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം & എനർജി വിശാഖപട്ടണം തുടങ്ങിയ സ്ഥാപനങ്ങളും പ്രവേശനത്തിനായി ജെ.ഇ.ഇ അഡ്വാൻസ്ഡ് സ്‌കോർ പരിഗണിക്കാറുണ്ട്. വിശദാംശങ്ങൾക്ക് ബന്ധപ്പെട്ട വെബ്‌സൈറ്റുകൾ സന്ദർശിക്കുക. ഐ.ഐ.എസ്.സിയിൽ മെയ് ഒന്നിനും ജൂൺ ആറിനുമിടയിലും ഐ.ഐ.എസ്.ടിയിൽ മെയ് 27നും ജൂൺ ഒൻപതിനുമിടയിലുമാണ് അപേക്ഷ സമർപ്പിക്കേണ്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോസ്കോയിൽ കാർ ബോംബ് ആക്രമണം; റഷ്യൻ ജനറൽ കൊല്ലപ്പെട്ടു, ഭീകരാക്രമണമെന്നാണ് സംശയം

International
  •  2 days ago
No Image

സ്ത്രീകള്‍ ഉള്‍പ്പെടെ എട്ട് പേരുടെ വധശിക്ഷ നടപ്പാക്കാന്‍ കുവൈത്ത്

latest
  •  2 days ago
No Image

പത്തനംതിട്ടയില്‍ 17കാരന്‍ മൂന്ന് സഹോദരിമാരെ ബലാത്സംഗം ചെയ്തു; പ്രതിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി

Kerala
  •  2 days ago
No Image

എന്തിനീ ക്രൂരത; കോടതി ഉത്തരവുണ്ടായിട്ടും വീട്ടില്‍ കയറാനാകാതെ ഹൃദ്രോഗിയായ യുവതി

Kerala
  •  2 days ago
No Image

കസ്തൂരിരംഗൻ റിപ്പോർട്ട്; ഇനിയും തീരാത്ത വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ഇടയാക്കിയ പരിസ്ഥിതി രേഖ

Kerala
  •  2 days ago
No Image

ഉത്തര്‍ പ്രദേശില്‍ ശസ്ത്രക്രിയക്കിടെ തുണി മറന്നുവെച്ച് തുന്നി; യുവതി വേദന സഹിച്ചത് രണ്ടുവര്‍ഷം

National
  •  2 days ago
No Image

'പാകിസ്ഥാന് ഒരു തുള്ളിവെള്ളം നല്‍കില്ല'; കടുത്ത നടപടികളുമായി കേന്ദ്രം

latest
  •  2 days ago
No Image

പുതിയ രീതിയിലുള്ള വാട്സാപ്പ് ഗ്രൂപ്പ് തട്ടിപ്പ്; മുന്നറിയിപ്പുമായി പൊലീസ്

Kerala
  •  2 days ago
No Image

വ്യാജ ഹജ്ജ് പരസ്യങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുമായി സഊദി അറേബ്യ

Saudi-arabia
  •  2 days ago
No Image

ഗൂഗിൾ മാപ്പ് കൊടുത്ത വഴി പണിയായി; കൂട്ടനാട്ടിൽ യുവാക്കളുടെ കാർ തോട്ടിൽ വീണു

Kerala
  •  2 days ago