HOME
DETAILS

ഒമാന്‍ ചെയര്‍മാന്‍സ് ഇലവനോട് 32 റണ്‍സ് തോറ്റ് കേരളം

  
April 25 2025 | 04:04 AM

Kerala lost by 32 runs against Oman Chairmans XI

 

സലാല: ഒമാന്‍ പര്യടനത്തിലെ രണ്ടാം ഏകദിനത്തില്‍ കേരളത്തിന് തോല്‍വി. ഒമാന്‍ ചെയര്‍മാന്‍സ് ഇലവന്‍ 32 റണ്‍സിനാണ് കേരളത്തെ തോല്‍പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഒമാന്‍ ചെയര്‍മാന്‍സ് ഇലവന്‍ 50 ഓവറില്‍ ഏഴ് വിക്കറ്റിന് 294 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 49ാം ഓവറില്‍ 262 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഒമാന്‍ ചെയര്‍മാന്‍സ് ഇലവന് ഓപ്പണര്‍ പൃഥ്വി മാച്ചിയുടെ ഉജ്ജ്വല ഇന്നിങ്‌സാണ് കരുത്ത് പകര്‍ന്നത്. തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായെങ്കിലും ഒരറ്റത്ത് ഉറച്ച് നിന്ന് ഹമദ് മിര്‍സയ്ക്കും മുഹമ്മദ് നദീമിനുമൊപ്പം പൃഥ്വി ഉയര്‍ത്തിയ കൂട്ടുകെട്ടുകളാണ് ഒമാന്റെ സ്‌കോര്‍ 294ല്‍ എത്തിച്ചത്.

 പൃഥ്വി 105 റണ്‍സെടുത്തപ്പോള്‍ മുഹമ്മദ് നദീം 80ഉം ഹമദ് മിര്‍സ 33ഉം റണ്‍സെടുത്തു. കേരളത്തിന് വേണ്ടി എം.ഡി നിധീഷ് രണ്ടും ബേസില്‍ എന്‍.പി, ശ്രീഹരി, അബ്ദുല്‍ ബാസിദ്, ഷോണ്‍ റോജര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരത്തിന് സ്‌കോര്‍ ബോര്‍ഡ് മുന്‍പെ തന്നെ ഓപ്പണര്‍ അഭിഷേക് നായരുടെ വിക്കറ്റ് നഷ്ടമായി. എന്നാല്‍ മുഹമ്മദ് അസറുദ്ദീനും ഗോവിന്ദ് ദേവ് പൈയും ചേര്‍ന്നുള്ള രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ 111 റണ്‍സ് പിറന്നു. അസറുദ്ദീന്‍ 63ഉം ഗോവിന്ദ് പൈ 62ഉം റണ്‍സെടുത്തു. ഇരുവരും പുറത്തായ ശേഷമെത്തിയ മൂന്ന് ബാറ്റര്‍മാര്‍ തിളങ്ങാതെ പോയത് കേരളത്തിന് തിരിച്ചടിയായി. ഷോണ്‍ റോജര്‍ റണ്ണെടുക്കാതെ പുറത്തായപ്പോള്‍ അക്ഷയ് മനോഹര്‍ 13ഉം രോഹന്‍ കുന്നുമ്മല്‍ 12ഉം റണ്‍സെടുത്ത് പുറത്തായി. അവസാന ഓവറുകളില്‍ സല്‍മാന്‍ നിസാറിന്റെ ഉജ്ജ്വല ഇന്നിങ്‌സ് കേരളത്തിന് പ്രതീക്ഷ നല്‍കി.

എന്നാല്‍ 34 പന്തുകളില്‍ നിന്ന് 58 റണ്‍സെടുത്ത സല്‍മാന്റെ വിക്കറ്റ് നഷ്ടമായതോടെ കേരളത്തിന്റെ വിജയപ്രതീക്ഷകള്‍ അവസാനിച്ചു. നിധീഷ് 37 റണ്‍സെടുത്തു. ഒമാന് വേണ്ടി മുജിബുര്‍ അലി മൂന്നും മൊഹമ്മ് ഇമ്രാനും, ഷക്കീല്‍ അഹ്മദും, സമയ് ശ്രീവാസ്തവയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.


Kerala lost by 32 runs against Oman Chairman's XI



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാഷനൽ ഹെറാൾഡ് കേസ്: സോണിയ-രാഹുൽ ഉടൻ ഹാജരാകേണ്ട, ഇ.ഡിയോട് രേഖകൾ ഹാജരാക്കാൻ കോടതി

National
  •  a day ago
No Image

യു.എസിനും പാശ്ചാത്യ രാജ്യങ്ങൾക്കും വേണ്ടി പതിറ്റാണ്ടുകളായി ഭീകരർക്ക് സഹായം: പാക് പ്രതിരോധ മന്ത്രിയുടെ വെളിപ്പെടുത്തൽ

International
  •  a day ago
No Image

മോസ്കോയിൽ കാർ ബോംബ് ആക്രമണം; റഷ്യൻ ജനറൽ കൊല്ലപ്പെട്ടു, ഭീകരാക്രമണമെന്നാണ് സംശയം

International
  •  2 days ago
No Image

സ്ത്രീകള്‍ ഉള്‍പ്പെടെ എട്ട് പേരുടെ വധശിക്ഷ നടപ്പാക്കാന്‍ കുവൈത്ത്

latest
  •  2 days ago
No Image

പത്തനംതിട്ടയില്‍ 17കാരന്‍ മൂന്ന് സഹോദരിമാരെ ബലാത്സംഗം ചെയ്തു; പ്രതിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി

Kerala
  •  2 days ago
No Image

എന്തിനീ ക്രൂരത; കോടതി ഉത്തരവുണ്ടായിട്ടും വീട്ടില്‍ കയറാനാകാതെ ഹൃദ്രോഗിയായ യുവതി

Kerala
  •  2 days ago
No Image

കസ്തൂരിരംഗൻ റിപ്പോർട്ട്; ഇനിയും തീരാത്ത വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ഇടയാക്കിയ പരിസ്ഥിതി രേഖ

Kerala
  •  2 days ago
No Image

ഉത്തര്‍ പ്രദേശില്‍ ശസ്ത്രക്രിയക്കിടെ തുണി മറന്നുവെച്ച് തുന്നി; യുവതി വേദന സഹിച്ചത് രണ്ടുവര്‍ഷം

National
  •  2 days ago
No Image

'പാകിസ്ഥാന് ഒരു തുള്ളിവെള്ളം നല്‍കില്ല'; കടുത്ത നടപടികളുമായി കേന്ദ്രം

latest
  •  2 days ago
No Image

പുതിയ രീതിയിലുള്ള വാട്സാപ്പ് ഗ്രൂപ്പ് തട്ടിപ്പ്; മുന്നറിയിപ്പുമായി പൊലീസ്

Kerala
  •  2 days ago