HOME
DETAILS

പഹല്‍ഗാം: നസകാത്ത് ഷായുടെ ധീരത 11 പേരുടെ ജീവന്‍ രക്ഷിച്ചു; അഭിനന്ദിച്ച് യുവമോര്‍ച്ച നേതാവ്

  
Web Desk
April 25, 2025 | 3:02 AM

Pahalgam Nazakat Shahs bravery saved the lives of 11 people

ശ്രീനഗര്‍: പഹല്‍ഗാമിലെ ഭീകരാക്രമണത്തിനിടെ പ്രദേശത്തെ വസ്ത്രവ്യാപാരിയായ നസകാത്ത് അഹമ്മദ് ഷായുടെ ധീരത രക്ഷിച്ചത് 11 പേരുടെ ജീവന്‍. ജമ്മു കശ്മീരില്‍ അവധിക്കാലം ആഘോഷിക്കാനെത്തിയ ഛത്തിസ്ഗഡിലെ സര്‍ഗുജ ഡിവിഷനില്‍ നിന്നുള്ള നാല് ദമ്പതികളും അവരുടെ മൂന്ന് കുട്ടികളും ഉള്‍പ്പെടെ 11 പേരുടെ ജീവന്‍ രക്ഷിച്ചാണ് നസകാത്ത് അസാമാന്യമായ ധൈര്യം പ്രകടിപ്പിച്ചത്. ഭീകരരില്‍നിന്ന് രക്ഷിച്ച ഇവരെ നസകാത്ത് സുരക്ഷിതമായി ശ്രീനഗര്‍ വിമാനത്താവളത്തിലേക്ക് കൊണ്ടുപോയി.

ഛത്തിസ്ഗഡില്‍നിന്നുള്ള സംഘം കുതിരപ്പുറത്തേറി താഴ്‌വര സന്ദര്‍ശിക്കുന്നതിനിടെയാണ് ഭീകരാക്രമണം ഉണ്ടായത്. ഇതോടെ ഭീതിയിലായ കുട്ടികള്‍ കരയാന്‍ തുടങ്ങിയപ്പോള്‍ നസകാത്ത് പെട്ടെന്ന് ഒരു കുട്ടിയെ പുറംഭാഗത്തും മറ്റൊരു കുട്ടിയെ കൈകളിലും ചുമന്ന് എല്ലാ കുടുംബങ്ങളെയും പാര്‍ക്കിങ് സ്ഥലത്ത് സുരക്ഷിത സ്ഥാനത്തേക്ക് അതിവേഗത്തില്‍ എത്തിക്കുകയായിരുന്നു. അവിടന്ന് സ്വന്തം വീട്ടിലേക്കും പിന്നീട് വിമാനത്താവളത്തിലേക്കും എത്തിച്ചു. ഭീകരരുടെ തോക്ക് വാങ്ങി അവരില്‍നിന്ന് ടൂറിസ്റ്റുകളുടെ രക്ഷിക്കുന്നതിനിടെ കൊല്ലപ്പെട്ട കശ്മീരിയായ സയ്യിദ് ആദില്‍ ഹുസൈന്‍ ഷാ, നസകാത്തിന്റെ അമ്മാവനാണ്. ആദില്‍ ഹുസൈന് വെടിയേറ്റെങ്കിലും വിനോദസഞ്ചാരികളെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കുന്നതിലായിരുന്നു നസകാത്തിന്റെ ശ്രദ്ധ. 

 

 

വിനോദസഞ്ചാരികള്‍ നമ്മുടെ അതിഥികളാണെന്നും അതിനാല്‍ അവരെ രക്ഷിക്കേണ്ടത് കടമയാണെന്നും നസകാത്ത് പറഞ്ഞു. എനിക്ക് അവരെ കൈവിട്ട് പോകാന്‍ കഴിഞ്ഞില്ല. അവരെ സഹായിക്കേണ്ടിവന്നു. ഈ കുട്ടികള്‍ക്ക് ഒന്നും സംഭവിക്കരുത്. കാരണം എനിക്കും രണ്ട് പെണ്‍മക്കളുണ്ട്. ഇത് ഞങ്ങളുടെ കടമയായിരുന്നു. മനുഷ്യത്വം അവിടെ കൊലചെയ്യപ്പെട്ടു. - നസകത്ത് പറഞ്ഞു. 15 വര്‍ഷമായി എല്ലാ ശൈത്യകാലത്തും ഛത്തിസ്ഗഡില്‍ വസ്ത്രങ്ങള്‍ വില്‍ക്കാന്‍ പോകാറുണ്ട് നസകാത്ത്. അങ്ങിനെയാണ് അദ്ദേഹം ഈ കുടുംബങ്ങളുമായി പരിചയപ്പെടുന്നത്. അദ്ദേഹത്തിന്റെ സത്യസന്ധതയിലും കഠിനാധ്വാനത്തിലുമാണ് ഈ കുടുംബം ആകൃഷ്ടരായത്. വര്‍ഷങ്ങളായി ഈ കുടുംബം കഴിയുന്ന സര്‍ഗുജയിലെ നാട്ടുകാരുമായി അദ്ദേഹം അടുത്ത ബന്ധവും സ്ഥാപിക്കുന്നു. നസകാത്ത് ഞങ്ങള്‍ക്ക് ഒരു മാലാഖയെപ്പോലെയായിരുന്നുവെന്ന് രക്ഷപ്പെട്ട കുടുംബങ്ങളിലൊരാളായ രാകേഷ് പരാസര്‍ പറഞ്ഞു.
 
നസകാത്തിന്റെ ധീരത പരക്കെ പ്രസംസിക്കപ്പെട്ടിട്ടുണ്ട്. ഛത്തിസ്ഗഡിലെ യുവമോര്‍ച്ച നേതാവ് അരവിന്ദ് അഗര്‍വാള്‍ ഉള്‍പ്പെടെ അദ്ദേഹത്തെ അഭിനന്ദിച്ച് രംഗത്തുവന്നു. 

Pahalgam Nazakat Shah's bravery saved the lives of 11 people



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജിഎസ്ടി വെട്ടിപ്പിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് പ്രതിഫലം എന്നത് അവകാശമല്ല; വിവേചനാധികാരം മാത്രം: ഡൽഹി ഹൈക്കോടതി

National
  •  a month ago
No Image

മിന്നും ഫോമിലുള്ള സൂപ്പർതാരം പുറത്ത്, പന്ത് തിരിച്ചെത്തി; ഇതാ ലോക ചാമ്പ്യന്മാരെ വീഴ്ത്താനുള്ള ഇന്ത്യൻ ടീം

Cricket
  •  a month ago
No Image

ദുബൈയിലെ ടാക്സി നിരക്കുകളിൽ മാറ്റം; പീക്ക്-അവർ നിരക്കുകൾ പുനഃക്രമീകരിച്ചു

uae
  •  a month ago
No Image

പോക്‌സോ കേസ് ഇര പൊലിസ് സ്റ്റേഷനിലെ ശുചിമുറിയിൽ ആത്മഹത്യക്ക് ശ്രമിച്ചു; ആശുപത്രിയിലേക്ക് മാറ്റി

Kerala
  •  a month ago
No Image

തീവ്ര വോട്ടർ പട്ടിക പരിഷ്കരണം ചോദ്യം ചെയ്ത് കേരളം സുപ്രിം കോടതിയിലേക്ക്; കേസിൽ കോൺഗ്രസ് കക്ഷിചേരും

Kerala
  •  a month ago
No Image

അവനേക്കാൾ മികച്ച താരം ഞാനാണ്: വമ്പൻ പ്രസ്താവനയുമായി റൊണാൾഡോ

Football
  •  a month ago
No Image

'അവൻ മുറി മുഴുവൻ പ്രകാശിപ്പിച്ച വ്യക്തി'; ദുബൈയിൽ വാഹനാപകടത്തിൽ മരിച്ച പ്രവാസിയുടെ ഓർമയ്ക്കായി പള്ളി നിർമിക്കാൻ ഒരുങ്ങി സുഹൃത്തുക്കൾ

uae
  •  a month ago
No Image

കോഴിക്കോട് സ്കൂൾ ഗ്രൗണ്ടിൽ വിദ്യാർഥികൾക്ക് നേരെ കാർ ഓടിച്ചുകയറ്റി അഭ്യാസ പ്രകടനം; ഉടമയെ തിരിച്ചറിഞ്ഞതായി പൊലിസ്

Kerala
  •  a month ago
No Image

ക്രിക്കറ്റിൽ മാത്രമല്ല,ആ കാര്യത്തിലും സ്‌മൃതി തന്നെ മുന്നിൽ

Cricket
  •  a month ago
No Image

പൊന്നുംവിലയുള്ള സൂപ്പർതാരം പുറത്തേക്ക്; വമ്പൻ നീക്കത്തിനൊരുങ്ങി ഹൈദരാബാദ്

Cricket
  •  a month ago