
ഇൻസ്റ്റാഗ്രാമിലൂടെ പ്രണയം; ഒടുവിൽ പ്രണയിനിയെ കാണാൻ വിവാഹ വസ്ത്രങ്ങളുമായി ആന്ധ്ര സ്വദേശി കൊച്ചിയിൽ; ട്വിസ്റ്റ്

കൊച്ചി: 'ആ വാക്കുകൾ ഒരു യഥാർഥ പെൺകുട്ടിയുടേതു പോലെയായിരുന്നു. എല്ലാം വിശ്വസിച്ചു പോയി...' കഴിഞ്ഞ ദിവസം എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിലെ ആർ.പി.എഫ് എ.എസ്.ഐ സുരേഷ് പി എബ്രഹാമിന് മുന്നിലിരുന്ന് നിറ കണ്ണുകളോടെ ആന്ധ്ര സ്വദേശിയായ 26 കാരൻ പറഞ്ഞ വാക്കുകളാണിത്.
ഫോണിലൂടെ മാസങ്ങൾ നീണ്ട ചാറ്റിങ്ങിനൊടുവിൽ തൻ്റെ കാമുകിയെ തേടി എത്തിയതായിരുന്നു യുവാവ്. അതും വിവാഹത്തിനുള്ള വസ്ത്രങ്ങളുമായി. ഓൺലൈൻ 'പ്രണയത്തിൽ വീണു കേരളത്തിലെത്തിയ വിശാഖപട്ടണം സ്വദേശി ഒടുവിൽ ആ അവിശ്വസനീയ സത്യം തിരിച്ചറിഞ്ഞു. താൻ കാമുകി എന്ന് കരുതിയിരുന്നത് യാഥാർഥത്തി ൽ ഒരു പെൺകുട്ടി അല്ലെന്നും, നിർമിതബുദ്ധിയിലുള്ള ചാറ്റ്ബോട്ട് ആയിരുന്നു എന്നും... !
ഇൻസ്റ്റഗ്രാമിൽ ഒരു യുവതിയായി തോന്നിക്കുന്ന പ്രൊഫൈൽ യാദൃശ്ചികമായി കണ്ടാണ് തുടക്കം. 'പേര് അശ്വതി, കണ്ണൂർ സ്വദേശിനി'. സാധാരണ സംഭാഷണങ്ങളുമായി ആരംഭിച്ച ബന്ധം അധികം വൈകാതെ 'പ്രണയത്തിലേക്ക് വഴി മാറി. ഒടുവിൽ, 'വിവാഹം ചെയ്താലോ?' എന്ന ചോദ്യമാണ് യുവാവിനെ കേരള ത്തിലെത്തിച്ചത്.
വധുവിന്റെ വീട്ടുവിലാസം, മാതാപിതാക്കളെക്കുറിച്ചുള്ള വിവരങ്ങൾ, ഫോൺ നമ്പർ തുടങ്ങി എല്ലാ 'കാര്യങ്ങ ളും' ചാറ്റ് വഴി ലഭിക്കുകയും ചെയ്തു. ഒടുവിൽ വിവാഹവസ്ത്രം ഉൾപ്പെടെയുള്ളവ ബാഗിലിട്ട് ട്രെയിനിൽ കയറി കേരളത്തിലേക്ക് തിരിച്ചു. സ്വദേശം കണ്ണൂരാണെങ്കിലും കൊച്ചിയിൽ വന്നതിനുശേഷം കണ്ണൂരിലേക്കുപോകാമെന്ന പെൺകുട്ടിയുടെ ഉറപ്പിലാണ് എറണാകുളം നോർത്ത് റെയിൽവേ സ്‌റ്റേഷനിലേക്ക് പുറപ്പെട്ടത്.
സ്റ്റേഷനിൽ എത്തുന്നതിന് തൊട്ടുമുൻപ് കൂടെ യാത്ര ചെയ്ത വിശാഖപട്ടണം സ്വദേശികളായ മൂന്ന് പേരോട് താൻ കാമുകിയെ കാണാൻ പോകുകയാണ് എന്ന് പറഞ്ഞതോടെയാണ് പ്രണയകഥയിലെ ട്വിസ്റ്റ്. ചാറ്റിലും മറ്റും സംശയം തോന്നി മൂന്നുപേരും മലയാളിയായ മറ്റൊരു യാത്രക്കാരനോട് വിലാസവും മറ്റും വിവരങ്ങളും സത്യമാണോ എന്ന് തിരക്കുകയായിരുന്നു.
ഇതോടെയാണ് താൻ മാസങ്ങളായി സംസാരിച്ചു കൊണ്ടിരുന്നത് ഇൻസ്റ്റഗ്രാം ചാറ്റ് ബോട്ടിനോടാണെന്ന സത്യം ഇയാൾ തിരിച്ചറിഞ്ഞത്. പിന്നാലെ കരച്ചിലിന്റെ വക്കോളമെത്തിയ യുവാവിനെ സഹയാത്രികർ ആശ്വസിപ്പിച്ച് തിരികെ നാട്ടിലേക്ക് പോകാൻ ആവശ്യ പ്പെട്ടു.
എന്നാൽ തുടക്കത്തിൽ യുവാവ് തയാറായില്ല. പിന്നീട് സത്യം മനസിലായതോടെ പാതി മനസോടെ സമ്മതിക്കുകയുമായിരുന്നു. കൂടെ ഉണ്ടായിരുന്ന യാത്രികൻ തൻ്റെ ഫോണിലും സമാനരീതിയിൽ ചാറ്റ് ബോട്ടിനോട് സംസാരിച്ച് സന്ദേശം കാണിച്ചതോടെയാണ് യുവാവിന് താൻ കബളിപ്പിക്കപ്പെട്ടു എന്ന് പൂർണ ബോധ്യമായത്.
എറണാകുളം നോർത്ത് സ്‌റ്റേഷനിൽ ഇറങ്ങിയ യുവാവിനെ കൂടെ ട്രെയിനിൽ ഉണ്ടായിരുന്ന മലയാളി യാത്രക്കാരിലൊരാൾ ആർ.പി.എഫ് എ.എസ്.ഐ സുരേഷ് പി എബ്രഹാമിന് അടുത്തെത്തിക്കുകയും കാര്യങ്ങൾ ധരിപ്പിക്കുകയുമായിരുന്നു.
വൈകീട്ട് ആറ് മണിയോടെ കൊച്ചിയില്‍ എത്തിയ ഇയാള്‍ രാത്രി പതിനൊന്നോടെ നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. അശ്വതി അച്ചു എന്ന ഇൻസ്റ്റഗ്രാം ചാറ്റ് ബോട്ടിനോടാണ് യുവാവ് ചാറ്റ് ചെയ്തിരുന്നത്. മിന്നൽ രമണൻ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടാണ് ചാറ്റ് ബോട്ടിന് പിന്നിലുള്ള ക്രിയേറ്റർ.
ഈ ചാറ്റ് ബോട്ടിനോട് സംസാരിക്കു ന്ന എല്ലാവർക്കും കണ്ണൂർ സ്വദേശിനി എന്ന നിലയിലാണ് പൂർണ വിലാസം നൽകുന്നത്. അച്ഛൻ, അമ്മ, സഹോദരങ്ങൾ തുടങ്ങിയവരുടെ പേരും ജോലിയും ഫോൺ നമ്പറും ഉൾപ്പെടെ ചാറ്റ് ബോട്ട് നൽകും. എന്നാൽ ഫോൺ നമ്പർ ആയി ലഭിക്കുന്നത് മറ്റേതോ വ്യക്തികളുടെ നമ്പറുകളാണെന്ന് മാത്രം. ഫോട്ടോ ആവശ്യപ്പെടുമ്പോൾ എ.ഐ ജനറേറ്റഡ് ഫോട്ടോകളും നൽകും. ഇതെല്ലാം വിശ്വസിച്ചാണ് യുവാവ് കേരളത്തിലെത്തിയിരുന്നത്. പൂർണമായും തെറ്റായ വിവരങ്ങളും വ്യക്തികളുടെ സ്വകാര്യ വിവരങ്ങളും തോന്നുംപടി നൽകുന്ന ഇത്തരം ചാറ്റ് ബോട്ടുകൾക്കും അക്കൗണ്ടുകൾക്കും എതിരേ ആര് നടപടി എടുക്കും എന്ന ചോദ്യമാണ് ഉയരുന്നത്.
A heartwarming yet unexpected love story unfolded when a man from Andhra Pradesh traveled all the way to Kochi in full wedding attire to meet his Instagram love interest. What started as an online connection took a dramatic turn when he arrived dressed for marriage—but with a twist that left everyone surprised.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഫുട്ബോൾ കളിക്കാൻ എന്നെ പ്രചോദിപ്പിച്ചത് ആ രണ്ട് താരങ്ങളാണ്: ലാമിൻ യമാൽ
Football
• 2 hours ago
ഉള്ളാൾ ഉറൂസ് ഇന്ന് ആരംഭിക്കും; സമസ്‌ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും
organization
• 2 hours ago
കൊല്ലം, പാലക്കാട്, കോട്ടയം ജില്ല കളക്ടറേറ്റുകളിൽ ബോംബ് ഭീഷണി; പൊലിസ് പരിശോധന തുടങ്ങി
Kerala
• 3 hours ago
കോഴിക്കോട് ലഹരി സംഘത്തില്‍ നിന്ന് പിന്‍മാറിയതിന് യുവതിക്ക് വധഭീഷണി; പരാതി നല്‍കിയതിനു പിന്നാലെ ആക്രമണവും
Kerala
• 3 hours ago
ഗൗതം ഗംഭീറിന് വധഭീഷണി; സംഭവം പഹൽഗാം ഭീകരാക്രമണത്തിൽ പ്രതികരിച്ചതിന് പിന്നാലെ
Others
• 4 hours ago
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ അര്‍ധനഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച വ്‌ളോഗര്‍ മുകേഷ് നായര്‍ക്കെതിരേ പോക്സോ കേസ്
Kerala
• 4 hours ago
100 ദിർഹത്തിൽ താഴെ ചെലവിൽ യുഎഇയിൽ നിന്ന് ഒമാനിലേക്ക് ഒരു ബസ് യാത്ര പോയാലോ? അബൂദബിയിൽ നിന്നും ഷാർജയിൽ നിന്നും ദിവസേന സർവിസുകൾ
uae
• 4 hours ago
പച്ചമുട്ട ചേര്‍ത്ത മയോണൈസ് നിരോധിച്ച് തമിഴ്‌നാട് സര്‍ക്കാര്‍
Kerala
• 5 hours ago
യുഎഇയിൽ നിന്ന് മറ്റ് ജിസിസി രാജ്യങ്ങളിലെ ട്രാഫിക് പിഴകൾ ഓൺലൈനായി അടച്ചാലോ? കൂടുതലറിയാം
uae
• 5 hours ago
ഇരിഞ്ഞാലക്കുടയിൽ സഹോദരങ്ങൾ തമ്മിൽ തർക്കം; ജ്യേഷ്ഠൻ അനിയനെ കൊലപ്പെടുത്തി
Kerala
• 5 hours ago
കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ ; ഒരു സൈനികന് വീരമൃത്യു; ഭീകരരെ വളഞ്ഞ് സൈന്യം
National
• 6 hours ago
വടകര പുതിയ ബസ് സ്റ്റാന്‍ഡില്‍ മധ്യവയസ്കനെ മരിച്ച നിലയില്‍ കണ്ടെത്തി
Kerala
• 6 hours ago
2000 രൂപ മതി ; ഉടമ പോലും അറിയാതെ വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റിത്തരും; സംസ്ഥാനത്ത് സജീവമായി തട്ടിപ്പ് സംഘം
Kerala
• 6 hours ago
2015 മുതല്‍ ലാന്‍ഡ് റവന്യൂ വകുപ്പില്‍ വന്‍ സംവരണ അട്ടിമറി ; ഗസറ്റഡ് തസ്തികകളുടെ എണ്ണം പകുതിയാക്കി
Kerala
• 6 hours ago
യുഎഇയിൽ ഇന്ന് നല്ല കാലാവസ്ഥ, താപനില കുറയും; വടക്കൻ തീരപ്രദേശങ്ങളിൽ മൂടൽമഞ്ഞിന് സാധ്യത
uae
• 8 hours ago
എംഡിഎംഎയുമായി ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ 20കാരന് അറസ്റ്റില്‍
Kerala
• 8 hours ago
ബെംഗളൂരുവില്‍ മലയാളിയെ കഴുത്തറുത്ത് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി
Kerala
• 9 hours ago
മുഖ്യ ആസൂത്രക; മാസപ്പടി കേസിൽ വീണ വിജയനെതിരെ ഗുരുതര കണ്ടെത്തലകളുമായി എസ്എഫ്ഐഒ കുറ്റപത്രം
Kerala
• 9 hours ago
ഇന്ത്യക്കാരിൽ രണ്ടാമൻ; തകർത്തടിച്ച് ഹിറ്റ്മാൻ നടന്നുകയറിയത് ടി-20യുടെ ചരിത്രത്തിലേക്ക്
Cricket
• 6 hours ago
ഹജ്ജ് 2025: തൊഴിലാളികൾക്കുള്ള ആരോഗ്യ നിയമങ്ങൾ വിശദീകരിച്ച് സഊദി
Saudi-arabia
• 7 hours ago
ഇന്ത്യന്‍ രൂപയും ഗള്‍ഫ് രാജ്യങ്ങളിലെ കറന്‍സികളും തമ്മിലെ ഇന്നത്തെ നിലവാരം | SAR, AED, QAR, KWD, BHD, OMR, vs Indian Rupee
latest
• 7 hours ago