HOME
DETAILS

ലോക്കോപൈലറ്റുമാരുടെ ഏറെനാളായുള്ള പരാതിക്ക് പരിഹാരം; എന്‍ജിന്‍ കാബിനുകളില്‍ യൂറിനല്‍ സ്ഥാപിക്കുന്നു, കാബിനുകള്‍ എയര്‍കണ്ടീഷന്‍ ചെയ്യാനും തീരുമാനം

  
എ. മുഹമ്മദ് നൗഫല്‍ 
April 24 2025 | 02:04 AM

Solution to long-standing complaint of loco pilots Urinals to be installed in engine cabins decision to also air-condition cabins

കൊല്ലം: ലോക്കോപൈലറ്റുമാരുടെ ഏറെനാളായുള്ള പരാതിക്ക് പരിഹാരം കാണാന്‍ ഒടുവില്‍ റെയില്‍വേ തീരുമാനം. ലോക്കോ പൈലറ്റുമാരുടെ നിരന്തര ആവശ്യം പരിഗണിച്ച് ട്രെയിന്‍ എന്‍ജിന്‍ കാബിനുകളില്‍ യൂറിനല്‍ ഏര്‍പ്പെടുത്താന്‍ റെയില്‍വേ തീരുമാനിച്ചിരിക്കുകയാണ്. വിമാനങ്ങളുടെ മാതൃകയില്‍ വെള്ളം ഇല്ലാത്ത ശുചിമുറികള്‍ സ്ഥാപിക്കാനാണ് റെയില്‍വേ മന്ത്രാലയം തീരുമാനിച്ചിട്ടുള്ളത്. 

പുതുതായി നിര്‍മിക്കുന്ന എല്ലാ എന്‍ജിനുകളിലും യൂറിനലുകള്‍ സ്ഥാപിച്ചായിരിക്കും പുറത്തിറക്കുക. ഇതിന് പുറമെ എന്‍ജിന്‍ കാബിനുകള്‍ എയര്‍കണ്ടീഷന്‍ ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. ലോക്കോ പൈലറ്റുമാരുടെ ആരോഗ്യവും ജോലി അന്തരീക്ഷവും മെച്ചപ്പെടുത്തുന്നതിനായാണ് പുതിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്ന് റെയില്‍വേ അറിയിച്ചു. 

പ്രവര്‍ത്തന സമയത്ത് അതികഠിനമായ ചൂടും ശുചിമുറി സൗകര്യമില്ലായ്മയും ലോക്കോപൈലറ്റുമാര്‍ നേരിടുന്ന പ്രധാന വെല്ലുവിളികളായിരുന്നു. ഇതിന് പരിഹാരം കാണാന്‍ റെയില്‍വേ തയ്യാറാകാത്തത് സംബന്ധിച്ച് 'സുപ്രഭാതം' വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. 

റെയില്‍വേയില്‍ വനിതാ ലോക്കോപൈലറ്റുമാരുടെ എണ്ണം വര്‍ധിച്ചതോടെ എന്‍ജിനുകളില്‍ ശുചിമുറി സൗകര്യം ഒരുക്കുന്നതിന്റെ ആവശ്യകത ഏറിയത്. എന്നിട്ടും സാങ്കേതിക കാരണങ്ങളുടേ മേല്‍ ചുമത്തി റെയില്‍വെ നടപടി വൈകിപ്പിക്കുകയായിരുന്നു. ലോക്കോ പൈലറ്റുമാര്‍ക്ക് പലപ്പോഴും 8  മുതൽ 12 മണിക്കൂറോ അതില്‍ കൂടുതലോ തുടര്‍ച്ചയായി എന്‍ജിനില്‍ തുടരേണ്ടി വരും. ഗുഡ്‌സ് ട്രെയിനുകളില്‍ 14 മണിക്കൂര്‍ വരെ ഡ്യൂട്ടി നീളും. 

ഇത്രയും സമയം ശങ്ക തീര്‍ക്കാന്‍ സാധിക്കുകയുമില്ല. സ്റ്റേഷനുകളില്‍ നിര്‍ത്തിയിടുന്ന സമയം കുറവായതിനാല്‍ പോയി വരുന്നതും ഇവര്‍ക്ക് ബുദ്ധിമുട്ടായിരുന്നു. കൂടുതല്‍ സമയം നിര്‍ത്തിയിടുമ്പോള്‍ എന്‍ജിന് തൊട്ടുപിറകിലെ ബോഗിയിലാണ് പലരും ശങ്ക തീര്‍ത്തിരുന്നത്. ഗുഡ്‌സ് ട്രെയിനുകളില്‍ ഇത് സാധിക്കുകയുമില്ല. 
ട്രെയിനുകള്‍ ഓടുമ്പോള്‍ 'ടോയ്‌ലറ്റ് ബ്രേക്ക്' വേണമെന്ന് ലോക്കോ പൈലറ്റുമാര്‍ റെയില്‍വേ അധികാരികളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് പ്രായോഗികമല്ലെന്ന് റെയില്‍വേ ബോര്‍ഡ് അടുത്തിടെ വ്യക്തമാക്കിയിരുന്നു. 
ഏറെ സമയം ശുചിമുറി സൗകര്യം ഉപയോഗിക്കാതെ ലോക്കോപൈലറ്റുമാരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ കാര്യമായി ബാധിച്ചിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഏറെ നാളുകളായി തൊഴിലാളി യൂനിയനുകളും ആരോഗ്യ വിദഗ്ധരും ഈ പ്രശ്‌നം പരിഹരിക്കണമെന്ന് റെയില്‍വേ മന്ത്രാലയത്തോട് അഭ്യര്‍ഥിച്ചുവരികയായിരുന്നു. ഇതേത്തുടര്‍ന്നാണ് ശുചിമുറി, എസി സംവിധാനങ്ങള്‍ ഒരുക്കാന്‍ റെയില്‍വേ തയ്യാറായത്. 

റെയില്‍വേ മന്ത്രാലയം പുറത്തിറക്കിയ കണക്കുകളില്‍ 2018 മുതല്‍ 883 എന്‍ജിനുകളില്‍ മാത്രമാണ് ശുചിമുറി സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്. കൂടാതെ 7,075 എന്‍ജിനുകളില്‍ എസി സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഏകദേശം 5,000 എന്‍ജിനുകളില്‍ കൂടി ഈ സൗകര്യം സ്ഥാപിക്കുമെന്നും റെയില്‍വേ അറിയിച്ചു. 

ഇനി നിര്‍മിക്കുന്ന പുതിയ എന്‍ജിനുകളില്‍ എല്ലാത്തിലും യൂറിനലുകള്‍ സ്ഥാപിക്കാനാണ് റെയില്‍വേയുടെ തീരുമാനം. പഴയ എന്‍ജിനുകള്‍ പുതുക്കി പണിയുമ്പോഴും ഇനി മുതല്‍ ശുചിമുറി സൗകര്യം ഏര്‍പ്പെടുത്തും. ഇതിനായി പഴയ എന്‍ജിനുകളില്‍ ഡിസൈന്‍ പരിഷ്കരണവും നടത്തിവരികയാണ്. 

The railway authorities have decided to install urinals in engine cabins and make the cabins air-conditioned to address long-standing complaints from loco pilots. This move aims to improve working conditions and enhance the overall well-being of pilots during their duties 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗൗതം ഗംഭീറിന് വധഭീഷണി; സംഭവം പഹൽഗാം ഭീകരാക്രമണത്തിൽ പ്രതികരിച്ചതിന് പിന്നാലെ

Others
  •  3 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ അര്‍ധനഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച വ്‌ളോഗര്‍ മുകേഷ് നായര്‍ക്കെതിരേ പോക്സോ കേസ് 

Kerala
  •  3 hours ago
No Image

100 ദിർഹത്തിൽ താഴെ ചെലവിൽ യുഎഇയിൽ നിന്ന് ഒമാനിലേക്ക് ഒരു ബസ് യാത്ര പോയാലോ? അബൂദബിയിൽ നിന്നും ഷാർജയിൽ നിന്നും ദിവസേന സർവിസുകൾ

uae
  •  3 hours ago
No Image

പച്ചമുട്ട ചേര്‍ത്ത മയോണൈസ് നിരോധിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  4 hours ago
No Image

യുഎഇയിൽ നിന്ന് മറ്റ് ജിസിസി രാജ്യങ്ങളിലെ ട്രാഫിക് പിഴകൾ ഓൺലൈനായി അടച്ചാലോ? കൂടുതലറിയാം

uae
  •  4 hours ago
No Image

ഇരിഞ്ഞാലക്കുടയിൽ സഹോദരങ്ങൾ തമ്മിൽ തർക്കം; ജ്യേഷ്ഠൻ അനിയനെ കൊലപ്പെടുത്തി

Kerala
  •  4 hours ago
No Image

അവൻ കളംനിറഞ്ഞാടിയാൽ സച്ചിൻ വീഴും; വമ്പൻ നേട്ടത്തിനരികെ സഞ്ജുവിന്റെ വിശ്വസ്തൻ

Cricket
  •  4 hours ago
No Image

കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ ; ഒരു സൈനികന് വീരമൃത്യു; ഭീകരരെ വളഞ്ഞ് സൈന്യം

National
  •  4 hours ago
No Image

വടകര പുതിയ ബസ് സ്റ്റാന്‍ഡില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  5 hours ago
No Image

2000 രൂപ മതി ; ഉടമ പോലും അറിയാതെ വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റിത്തരും; സംസ്ഥാനത്ത് സജീവമായി തട്ടിപ്പ് സംഘം

Kerala
  •  5 hours ago