HOME
DETAILS

ജില്ലാ ആശുപത്രി വികനം, സ്‌കൂളുകള്‍, റോഡുകള്‍...നെടുമങ്ങാട് മണ്‌ലത്തിന്റെ മുഖച്ഛായ മാറ്റിയ കിഫ്ബി-ജി.ആര്‍ അനില്‍

  
Web Desk
April 23 2025 | 14:04 PM

KIIFB Accelerates Keralas Infrastructure Growth Projects in 9 Years Surpass 30-Year Development  Minister GR Anil

സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തില്‍ കിഫ്ബി വലിയ പങ്കാണ് നിര്‍വഹിക്കുന്നതെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി. ആര്‍. അനില്‍. കഴിഞ്ഞ 30 വര്‍ഷത്തെ വിവിധ സര്‍ക്കാരുകളുടെ കാലത്ത് നടന്ന വിവിധ പദ്ധതികളുമായി താരതമ്യം ചെയ്യുമ്പോള്‍ അതിന്റെ എത്രയോ ഇരട്ടി പദ്ധതികളാണ് വെറും ഒമ്പത് വര്‍ഷം കൊണ്ട് കിഫ്ബി മുഖേന നടപ്പാക്കിയത്- മന്ത്രി ചൂണ്ടിക്കാട്ടി. 

കിഫ്ബിയുടെ സഹായത്താല്‍ കഴിഞ്ഞ ഒമ്പത് വര്‍ഷം നമ്മുടെ സംസ്ഥാനത്തിന്റെ പശ്ചാത്തല വികസന മേഖലയില്‍ വലിയ കുതിപ്പാണ് സൃഷ്ടിക്കപ്പെട്ടത്. കേരളത്തിന്റെ സകലമേഖലയിലും കിഫ്ബിയുടെ സഹായത്തോടെയുള്ള വികസനങ്ങള്‍ ഉടലെടുക്കുന്നുണ്ട്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ റോക്കറ്റ് വേഗതയിലുള്ള കുതിപ്പാണ് വികസനമേഖലയിലുണ്ടായതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഓരോ വകുപ്പിലും മണ്ഡലങ്ങളിലും ഉത്തരവാദിത്തപ്പെട്ട മന്ത്രിമാരും എം.എല്‍.എമാരും ആവശ്യത്തിനനുസരിച്ചുള്ള പദ്ധതികള്‍ നടപ്പാക്കാനുള്ള ഇടപെടലുകള്‍ നടത്തുന്നുണ്ടെന്നും അദ്ദംഹ കൂട്ടിച്ചേര്‍ത്തു.


 പ്രതീക്ഷിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ബജറ്റില്‍ അനുവദിക്കുന്ന തുക കൊണ്ടു മാത്രം കഴിയില്ല. ഇതു കൂടി മുന്നില്‍ കണ്ടാണു  ഇടതു സര്‍ക്കാര്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള കൂടുതല്‍ പണം സ്വരൂപിക്കുന്നതിനായി കിഫ്ബി രൂപീകരിച്ചത്.കിഫ്ബി മുഖാന്തിരം കോടികളുടെ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങളാണു  സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും നടന്നുവരുന്നത്. ഇതു വികസനത്തിന്റെ പുതിയൊരു അധ്യായം രചിക്കുകയാണെന്നും മന്ത്രി പറഞ്ഞു. 

നെടുമങ്ങാട് മണ്ഡലത്തില്‍ മാത്രം 1500 കോടിയിലേറെ കിഫ്ബി ഫണ്ട് മുടക്കിയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും മന്ത്രി ജി. ആര്‍. അനില്‍ വ്യക്തമാക്കി. ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണ് നെടുമങ്ങാട് ജില്ലാ ആശുപത്രിയുടെ വികസനത്തിന് കിഫ്ബി വഴി അനുവദിച്ചത്. മണ്ഡലത്തിലെ മുഴുവന്‍ സ്‌കൂളുകളുടെ വികസനത്തിനും കിഫ്ബിയുടെ പങ്കാളിത്തമുണ്ട്. മാര്‍ക്കറ്റ് നിര്‍മ്മാണത്തിന് 27 കോടി രൂപയുടെ പദ്ധതി, നെടുമങ്ങാട്-മംഗലപുരം റോഡിന് 300 കോടിയുടെ പദ്ധതി, പഴയില-പഴകുറ്റി റോഡിന് 1000 കോടി ഇങ്ങനെ നീളുന്നു കിഫ്ബി വഴിയുള്ള വികസനം. ഇത്തരത്തില്‍ വികസന കുതിപ്പിന് അതിവേഗം വഴിയൊരുക്കുന്ന കിഫ്ബിയുടെ പ്രവര്‍ത്തനം ഏറെ അഭിനന്ദനം അര്‍ഹിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോസ്കോയിൽ കാർ ബോംബ് ആക്രമണം; റഷ്യൻ ജനറൽ കൊല്ലപ്പെട്ടു, ഭീകരാക്രമണമെന്നാണ് സംശയം

International
  •  6 hours ago
No Image

സ്ത്രീകള്‍ ഉള്‍പ്പെടെ എട്ട് പേരുടെ വധശിക്ഷ നടപ്പാക്കാന്‍ കുവൈത്ത്

latest
  •  7 hours ago
No Image

പത്തനംതിട്ടയില്‍ 17കാരന്‍ മൂന്ന് സഹോദരിമാരെ ബലാത്സംഗം ചെയ്തു; പ്രതിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി

Kerala
  •  7 hours ago
No Image

എന്തിനീ ക്രൂരത; കോടതി ഉത്തരവുണ്ടായിട്ടും വീട്ടില്‍ കയറാനാകാതെ ഹൃദ്രോഗിയായ യുവതി

Kerala
  •  8 hours ago
No Image

കസ്തൂരിരംഗൻ റിപ്പോർട്ട്; ഇനിയും തീരാത്ത വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ഇടയാക്കിയ പരിസ്ഥിതി രേഖ

Kerala
  •  8 hours ago
No Image

ഉത്തര്‍ പ്രദേശില്‍ ശസ്ത്രക്രിയക്കിടെ തുണി മറന്നുവെച്ച് തുന്നി; യുവതി വേദന സഹിച്ചത് രണ്ടുവര്‍ഷം

National
  •  8 hours ago
No Image

'പാകിസ്ഥാന് ഒരു തുള്ളിവെള്ളം നല്‍കില്ല'; കടുത്ത നടപടികളുമായി കേന്ദ്രം

latest
  •  8 hours ago
No Image

പുതിയ രീതിയിലുള്ള വാട്സാപ്പ് ഗ്രൂപ്പ് തട്ടിപ്പ്; മുന്നറിയിപ്പുമായി പൊലീസ്

Kerala
  •  8 hours ago
No Image

വ്യാജ ഹജ്ജ് പരസ്യങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുമായി സഊദി അറേബ്യ

Saudi-arabia
  •  9 hours ago
No Image

ഗൂഗിൾ മാപ്പ് കൊടുത്ത വഴി പണിയായി; കൂട്ടനാട്ടിൽ യുവാക്കളുടെ കാർ തോട്ടിൽ വീണു

Kerala
  •  9 hours ago