HOME
DETAILS

കിഫ്ബി കരുത്തില്‍ സംസ്ഥനത്തിന്റെ കായിക മേഖലയും വികസനത്തിന്റെ ഉന്നതിയിലേക്ക്

  
Web Desk
April 22 2025 | 15:04 PM

Keralas Sports Infrastructure Reaches New Heights with KIIFB Support Says Sports Minister V Abdurahiman

കിഫ്ബിയുടെ കരുത്തില്‍ കേരളത്തിന്റെ കായിക മേഖലയും വികസനത്തിന്റെ ഉയരങ്ങള്‍ കീഴക്കുകയാണെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാന്‍. കിഫ്ബി വഴി കായിക അടിസ്ഥാന സൗകര്യ വികസനങ്ങള്‍ സാധ്യമായി.

ലഹരി, അമിതമായ ഓണ്‍ലൈന്‍ ഉപയോഗം എന്നിവയുണ്ടാക്കുന്ന വിപത്തുകളില്‍ നിന്ന്  കുട്ടികളെയും യുവാക്കളെയും മോചിപ്പിക്കാനുള്ള പ്രധാന മാര്‍ഗമായാണ് സര്‍ക്കാര്‍ കായിക മേഖലയെ കാണുന്നുന്നതെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി ഇതിന്റെ ഭാഗമായി എല്ലാ പഞ്ചായത്തിലും ഒരുകളിസ്ഥലമെങ്കിലും വികസിപ്പിക്കുയെന്ന ആശയം നടപ്പാക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നും കൂട്ടിച്ചേര്‍ത്തു. കിഫ്ബി വഴി 1200 കോടിരൂപയുടെ പദ്ധതികളാണ് വിവിധ ഘട്ടങ്ങളിലുള്ളത്. 220 കോടിരൂപ ചെലവില്‍ 20 പദ്ധതികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞെന്നും മന്ത്രി വ്യക്തമാക്കി.

 'കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഏറ്റവും നല്ല രീതിയില്‍ സംസ്ഥാനത്ത് കായിക അടിസ്ഥാന സൗകര്യ വികസനം നടത്താന്‍ നമുക്ക് കഴിഞ്ഞു. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഒരു വലിയ ഇന്‍ഡോര്‍ / ഔട്ട്ഡോര്‍ സ്റ്റേഡിയം എന്ന ലക്ഷ്യം പൂര്‍ത്തീകരിച്ചു വരികയാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടവയുടെ വര്‍ക്കുകള്‍ പൂര്‍ത്തിയായി കഴിഞ്ഞു' മന്ത്രി പറഞ്ഞു.

മികവുറ്റ കായികതാരങ്ങള്‍ ഉദയം ചെയ്യുന്ന വയനാട് പോലുള്ള ജില്ലകളില്‍ കായിക അടിസ്ഥാന സൗകര്യ വികസനങ്ങളുടെ വലിയൊരു കുറവ് ഉണ്ടായിരുന്നു. ഇത് പരിഹരിക്കാന്‍ കഴിഞ്ഞത് കിഫ്ബി ഫണ്ടിന്റെ സഹായത്തോടെയാണ്.  രണ്ട് പ്രധാനപ്പെട്ട സ്റ്റേഡിയങ്ങളാണ് വയനാട്ടില്‍ ഡെവലപ്പ് ചെയ്തിരിക്കുന്നത്. അത്‌ലറ്റുകളെ ഏറ്റവും നല്ല രീതിയില്‍ പരിശീലിപ്പിച്ചെടുക്കാന്‍ കഴിയുന്ന ഒരു ഔട്ട്ഡോര്‍ സ്റ്റേഡിയമാണ് ഒന്ന്. ബാഡ്മിന്റണ്‍ അടക്കമുള്ള എല്ലാ കോര്‍ട്ടുകളുമുള്ള, സ്വിമ്മിംഗ് പൂള്‍ ഉള്‍പ്പടെ എല്ലാ സൗകര്യങ്ങളുമുള്ള ഒരു ഇന്‍ഡോര്‍ സ്റ്റേഡിയമാണ രണ്ടാമത്തേത്' മന്ത്രി കൂട്ടിച്ചേര്‍ത്തു. 

എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സ്റ്റേഡിയങ്ങള്‍ നിര്‍മിച്ചുകൊണ്ട് കേരളത്തിലുണ്ടായിരുന്ന കായിക അടിസ്ഥാന സൗകര്യ വികസനങ്ങളുടെ കുറവ് പരിഹരിച്ചവെന്നും അത് സാധ്യമായത് കിഫ്ബി ഫണ്ട് ഉപയോഗിച്ചാണെന്നും മന്ത്രി വ്യക്തമാക്കി.

ആറുമാസത്തിനുള്ളില്‍ പത്തനംതിട്ടയില്‍ സ്റ്റേഡിയത്തിന്റെ പണി പൂര്‍ത്തീകരിക്കും. തൃശ്ശൂരില്‍ ഐ എം വിജയന്റെ പേരിലുള്ള സ്റ്റേഡിയത്തിന്റെ പണി 95% വും പൂര്‍ത്തീകരിച്ചു. തിരുവനന്തപുരം ജി.വി. രാജ സ്‌പോര്‍ട്ട് സ്‌കൂളിലെ അടിസ്ഥാന സൗകര്യങ്ങള്‍ രാജ്യാന്തര നിലവാരത്തിലേക്കുയര്‍ത്തിയതിന് ഫലം കണ്ടുതുടങ്ങിയെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

തന്റെ മണ്ഡലമായ താനൂരില്‍ ഏറ്റവും കൂടുതല്‍ പ്രവൃര്‍ത്തികള്‍ ചെയ്യാന്‍ കഴിഞ്ഞത് കിഫ്ബി വഴിയാണെന്നും മന്ത്രി അറിയിച്ചു. ആയിരം കോടി രൂപയിലധികമാണ് അടിസ്ഥാന സൗകര്യ വികസനത്തിന് മാത്രമായി ചെലവഴിച്ചത്. ആശുപത്രികള്‍, സ്‌കൂളുകള്‍, പാലങ്ങള്‍. റോഡുകള്‍, കോളേജുകള്‍ എല്ലാം അതില്‍ ഉള്‍പെടുന്നു. ഒരുകാലത്ത് നാട്ടിലുള്ള ജനങ്ങള്‍ക്ക് സ്വപ്നം കാണാന്‍ കഴിയാത്ത സൗകര്യങ്ങളായിരുന്നു ഇതെല്ലാം. ഇപ്പോള്‍ ഇതെല്ലാം യഥാസമയം സാധ്യമായത് കിഫ്ബിയുടെ സഹായത്താലാണെന്നും മന്ത്രി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

9 വർഷങ്ങൾക്ക് ശേഷം ഇതാദ്യം; ഏഴാമനായി ഇറങ്ങിയിട്ടും പന്തിന് ഒരു മാറ്റവുമില്ല

Cricket
  •  a day ago
No Image

തിരുവനന്തപുരം പള്ളിച്ചൽ മുക്കം പാലമൂട്ടിൽ തടി മില്ലിൽ തീപിടിത്തം; 15 ലക്ഷം രൂപയുടെ നാശനഷ്ടം

Kerala
  •  a day ago
No Image

നരേന്ദ്ര മോദിയുടെ ദ്വിദിന സഊദി സന്ദർശനം തുടങ്ങി, ജിദ്ദയിൽ ഊഷ്‌മള വൻവരവേൽപ്പ്

Saudi-arabia
  •  a day ago
No Image

കാലം കാത്തുവെച്ച നേട്ടം; 16 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് മിച്ചൽ മാർഷ്

Cricket
  •  a day ago
No Image

തൃശൂരിൽ കനത്ത മഴയും കാറ്റും; കടകളിലും റോഡുകളിലും വെള്ളം കയറി, വൈദ്യുതി തകരാർ

Kerala
  •  a day ago
No Image

പഹൽഗാം ഭീകരാക്രമണം: പൊലീസ് അടിയന്തര സഹായ കേന്ദ്രം തുറന്നു; കൊല്ലപ്പെട്ട വിനോദസഞ്ചാരികളിൽ കർണാടക, ഒഡീഷ സ്വദേശികളും

National
  •  2 days ago
No Image

മിസോറാമിൽ നിന്നും 400 വർഷം പഴക്കമുള്ള പൗരാണിക കരിങ്കൽ ചിത്രങ്ങൾ കണ്ടെത്തിയതായി ഇന്ത്യൻ പുരാവസ്തു സർവേ

National
  •  2 days ago
No Image

മുന്‍ ആന്ധ്രാ ഇന്റലിജന്‍സ് ഡിജിപി ആഞ്ജനേയലു അറസ്റ്റിൽ; സിനിമാനടി നൽകിയ പീഡനപരാതിയുടെ പശ്ചാത്തലത്തിൽ നടപടി

latest
  •  2 days ago
No Image

പഹൽഗാം ആക്രമണം ഞെട്ടിപ്പിക്കുന്നു, അപലപലിച്ച് രാഷ്ട്രപതി; നിരപരാധികളെ കൊലപ്പെടുത്തിയത് ഹൃദയഭേദകമെന്ന് രാഹുൽ

National
  •  2 days ago
No Image

വാഹനങ്ങളിൽ കളർ-കോഡ് ചെയ്ത സ്റ്റിക്കർ ഇല്ലെങ്കിൽ പിഴ; ഇന്ധന തരം തിരിച്ചറിയാൻ നിർബന്ധിത നയം

National
  •  2 days ago