HOME
DETAILS

ഐപിഎല്ലിലെ ഏറ്റവും മികച്ച വിദേശ താരങ്ങൾ അവർ മൂന്ന് പേരുമാണ്: സെവാഗ്

  
April 22 2025 | 14:04 PM

Former Indian opener Virender Sehwag has named the three foreign players who have played the best in the history of the Indian Premier League

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിൽ ഏറ്റവും മികച്ച രീതിയിൽ കളിച്ച മൂന്ന് വിദേശ താരങ്ങൾ ആരൊക്കെയാണെന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ ഓപ്പണർ വിരേന്ദർ സെവാഗ്. എബി ഡിവില്ലിയേഴ്സ്, ഡേവിഡ് വാർണർ, ഗ്ലെൻ മഗ്രാത്ത് എന്നീ താരങ്ങളെക്കുറിച്ചാണ് സെവാഗ് സംസാരിച്ചത്. ക്രിക് ബസ്സിന്‌ നൽകിയ അഭിമുഖത്തിലാണ് സെവാഗ് ഇക്കാര്യം സംസാരിച്ചത്. 

''ഐപിഎല്ലിൽ ടീമുകൾക്ക് വേണ്ടി പൂർണമായും ഹൃദയത്തോട് കൂടി കളിക്കുന്ന മൂന്ന് വിദേശ താരങ്ങളെ മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ. അവർ തങ്ങളുടെ ടീമിനെ വിജയിപ്പിക്കാനായി എല്ലാം നൽകുന്നു. ആ മൂന്ന് താരങ്ങൾ എബി ഡിവില്ലിയേഴ്‌സ്, ഡേവിഡ് വാർണർ, ഗ്ലെൻ മഗ്രാത്ത് എന്നിവരാണ്. അവർ തങ്ങളുടെ ടീമിനായി ഹൃദയവും ആത്മാവും നൽകുന്നു'' സെവാഗ് പറഞ്ഞു. 

എബി ഡിവില്ലിയേഴ്സ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ എക്കാലത്തെയും മികച്ച ഇതിഹാസ താരങ്ങളിൽ ഒരാളാണ്. ഡൽഹിക്കായി താരം കളിച്ചിട്ടുണ്ടെങ്കിലും ആർസിബിയിലാണ് താരം മികച്ച പ്രകടനങ്ങൾ നടത്തിയത്. ബെംഗളൂരുവിനായി 11 സീസണുകളിൽ കളിച്ച എബിഡി 158.63 പ്രഹരശേഷിയിൽ 5000ത്തിലധികം റൺസാണ് നേടിയിട്ടുള്ളത് 

ഡേവിഡ് വാർണറും ഐപിഎല്ലിൽ ഐതിഹാസികമായ പ്രകടനം പുറത്തെടുത്ത താരമാണ്. സൺറൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടിയാണ് വാർണർ ശ്രദ്ധേയമായ  പ്രകടനങ്ങൾ നടത്തിയത്.  ഓറഞ്ച് ആർമിക്ക് വേണ്ടി 49.56 ശരാശരിയിൽ 4,014 റൺസാണ് വാർണർ സ്വന്തമാക്കിയിട്ടുള്ളത്. ഹൈദരാബാദിനെ 2016ൽ ഐപിഎൽ കിരീടത്തിലേക്ക് നയിച്ചതും വാർണർ തന്നെയാണ്.  ഐ‌പി‌എൽ മെഗാ ലേലത്തിൽ വാർണറിനെ ഒരു ടീമും വാങ്ങിയിരുന്നില്ല. 

ഗ്ലെൻ മഗ്രാത്ത് ഡൽഹിയുടെ താരമായിരുന്നു. ഡൽഹിക്കായി 2008 സീസണിൽ 12 വിക്കറ്റുകളാണ്‌ മഗ്രാത്ത് സ്വന്തമാക്കിയിരുന്നത്. 

Former Indian opener Virender Sehwag has named the three foreign players who have played the best in the history of the Indian Premier League



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ വെടിയുതിർപ്പിൽ 28 പേർ കൊല്ലപ്പെട്ടു; പിന്നിലുള്ളവരെ വെറുതെ വിടില്ലെന്ന് നരേന്ദ്ര മോദി

National
  •  a day ago
No Image

9 വർഷങ്ങൾക്ക് ശേഷം ഇതാദ്യം; ഏഴാമനായി ഇറങ്ങിയിട്ടും പന്തിന് ഒരു മാറ്റവുമില്ല

Cricket
  •  a day ago
No Image

തിരുവനന്തപുരം പള്ളിച്ചൽ മുക്കം പാലമൂട്ടിൽ തടി മില്ലിൽ തീപിടിത്തം; 15 ലക്ഷം രൂപയുടെ നാശനഷ്ടം

Kerala
  •  a day ago
No Image

നരേന്ദ്ര മോദിയുടെ ദ്വിദിന സഊദി സന്ദർശനം തുടങ്ങി, ജിദ്ദയിൽ ഊഷ്‌മള വൻവരവേൽപ്പ്

Saudi-arabia
  •  a day ago
No Image

കാലം കാത്തുവെച്ച നേട്ടം; 16 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് മിച്ചൽ മാർഷ്

Cricket
  •  a day ago
No Image

തൃശൂരിൽ കനത്ത മഴയും കാറ്റും; കടകളിലും റോഡുകളിലും വെള്ളം കയറി, വൈദ്യുതി തകരാർ

Kerala
  •  a day ago
No Image

പഹൽഗാം ഭീകരാക്രമണം: പൊലീസ് അടിയന്തര സഹായ കേന്ദ്രം തുറന്നു; കൊല്ലപ്പെട്ട വിനോദസഞ്ചാരികളിൽ കർണാടക, ഒഡീഷ സ്വദേശികളും

National
  •  a day ago
No Image

മിസോറാമിൽ നിന്നും 400 വർഷം പഴക്കമുള്ള പൗരാണിക കരിങ്കൽ ചിത്രങ്ങൾ കണ്ടെത്തിയതായി ഇന്ത്യൻ പുരാവസ്തു സർവേ

National
  •  a day ago
No Image

മുന്‍ ആന്ധ്രാ ഇന്റലിജന്‍സ് ഡിജിപി ആഞ്ജനേയലു അറസ്റ്റിൽ; സിനിമാനടി നൽകിയ പീഡനപരാതിയുടെ പശ്ചാത്തലത്തിൽ നടപടി

latest
  •  a day ago
No Image

പഹൽഗാം ആക്രമണം ഞെട്ടിപ്പിക്കുന്നു, അപലപലിച്ച് രാഷ്ട്രപതി; നിരപരാധികളെ കൊലപ്പെടുത്തിയത് ഹൃദയഭേദകമെന്ന് രാഹുൽ

National
  •  2 days ago