
ചരിത്രത്തിലെ ആദ്യ ഓസ്‌ട്രേലിക്കാരൻ; വിരമിച്ചിട്ടും ടി-20യിൽ ചരിത്രം രചിച്ച് വാർണർ

കറാച്ചി: ടി-20 ക്രിക്കറ്റിൽ പുതുയ നാഴികക്കല്ല് സ്വന്തമാക്കി ഓസ്‌ട്രേലിയൻ ഇതിഹാസ താരം ഡേവിഡ് വാർണർ. കുട്ടിക്രിക്കറ്റിൽ 13000 റൺസ് എന്ന പുതിയ നേട്ടത്തിലേക്കാണ് വാർണർ കാലെടുത്തുവെച്ചത്. പാകിസ്താൻ സൂപ്പർ ലീഗിൽ കറാച്ചി കിങ്സിന് വേണ്ടി അർദ്ധ സെഞ്ച്വറി നേടിയതോടെയാണ് വാർണർ ഈ നേട്ടം സ്വന്തമാക്കിയത്. പെഷവാർ സാൽമിക്കെതിരെ 47 പന്തിൽ 60 റൺസാണ് വാർണർ അടിച്ചെടുത്തത്. എട്ട് ഫോറുകളാണ് താരം നേടിയത്.
ടി20 ക്രിക്കറ്റിൽ 13,000 റൺസ് സ്വന്തമാക്കുന്ന ആറാമത്തെ താരമാണ് വാർണർ. ക്രിസ് ഗെയ്ൽ, അലക്സ് ഹെയ്ൽസ്, ഷോയിബ് മാലിക്, കീറോൺ പൊള്ളാർഡ്, വിരാട് കോഹ്‌ലി എന്നിവരാണ് ഇതിനു മുമ്പ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. ഈ നാഴികക്കല്ല് സ്വന്തമാക്കുന്ന ആദ്യ ഓസ്‌ട്രേലിയൻ താരം കൂടിയാണ് വാർണർ.
തന്റെ ക്രിക്കറ്റ് കരിയറിൽ ടി-20യിൽ 14 ടീമുകൾക്ക് വേണ്ടിയാണ് വാർണർ കളിച്ചിട്ടുള്ളത്. ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടിയാണ് താരം ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചിട്ടുള്ളത്. ഓറഞ്ച് ആർമിക്ക് വേണ്ടി 49.56 ശരാശരിയിൽ 4,014 റൺസാണ് വാർണർ സ്വന്തമാക്കിയിട്ടുള്ളത്. ഹൈദരാബാദിനെ 2016ൽ ഐപിഎൽ കിരീടത്തിലേക്ക് നയിച്ചതും വാർണർ തന്നെയാണ്.
ഐപിഎൽ മെഗാ ലേലത്തിൽ വാർണറിനെ ഒരു ടീമും വാങ്ങിയിരുന്നില്ല. എന്നാൽ പിഎസിഎല്ലിൽ കറാച്ചി കിങ്സിനായി കളിക്കാൻ വാർണറിന് അവസരം ലഭിക്കുകയായിരുന്നു. എന്നാൽ ടീമിനൊപ്പം ആദ്യ നാല് മത്സരങ്ങളിൽ മികച്ച പ്രകടനം നടത്താൻ മുൻ ഓസ്‌ട്രേലിയൻ താരത്തിന് സാധിച്ചിരുന്നില്ല. 12, 0, 31, 3 എന്നിങ്ങനെയാണ് വാർണർ ആദ്യ നാല് മത്സരങ്ങളിൽ നിന്നും നേടിയ സ്‌കോറുകൾ. എന്നാൽ അഞ്ചാം മത്സരത്തിൽ അർദ്ധ സെഞ്ച്വറിയും പുത്തൻ റെക്കോർഡും സ്വന്തമാക്കി ശക്തമായി തിരിച്ചുവന്നിരിക്കുകയാണ് വാർണർ.
നിലവിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റുമായി കറാച്ചി കിങ്‌സ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഉള്ളത്. ഏപ്രിൽ 25ന് ക്വറ്റ ഗ്ലാഡിയേറ്റേഴ്‌സിനെതിരെയാണ് കറാച്ചി കിങ്സിന്റെ അടുത്ത മത്സരം.
David Warner create a historical record in t20 cricket
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പഹല്‍ഗാം ആക്രമണം: ഭക്ഷണവും വെള്ളവും ലഭിക്കാതെ ഗുല്‍മര്‍ഗില്‍ കുടുങ്ങി മലപ്പുറത്തേയും കോഴിക്കോട്ടേയും കുടുംബങ്ങള്‍
Kerala
• a day ago
ലോക്കോപൈലറ്റുമാരുടെ ഏറെനാളായുള്ള പരാതിക്ക് പരിഹാരം; എന്‍ജിന്‍ കാബിനുകളില്‍ യൂറിനല്‍ സ്ഥാപിക്കുന്നു, കാബിനുകള്‍ എയര്‍കണ്ടീഷന്‍ ചെയ്യാനും തീരുമാനം
latest
• a day ago
പ്രതിഷേധിച്ച് തെരുവിലിറങ്ങി കശ്മീരികള്‍, 35 വര്‍ഷത്തിനിടെ ആദ്യമായി താഴ്‌വരയില്‍ ഭീകരാക്രമണത്തിനെതിരെ ബന്ദ്; ഒന്നാം പേജ് കറുപ്പിച്ച് കശ്മീരി മാധ്യമങ്ങള്‍
National
• a day ago
കറന്റ് അഫയേഴ്സ്- 23-04-2025
PSC/UPSC
• a day ago
പാലക്കാട്; കൈക്കൂലി കേസിൽ അറസ്റ്റിലായ ഫീൽഡ് അസിസ്റ്റൻ്റിനെ സർവീസിൽ നിന്ന് പുറത്താക്കി; വിജിലൻസ് കണ്ടെത്തലുകൾ ഞെട്ടിക്കുന്നത്
Kerala
• a day ago
പഹൽഗാം ഭീകരാക്രമണം: തീവ്രവാദികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് പൊലീസ്; ജമ്മു കശ്മീരിൽ സുരക്ഷ ശക്തമാക്കി സൈന്യം
National
• a day ago
പണിപാളി, താരിഫ് യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ ശ്രമം; ചൈനയോടുള്ള നിലപാടിൽ മലക്കം മറിഞ്ഞ് ട്രംപ്
latest
• a day ago
പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യയുടെ നയതന്ത്ര മറുപടി; പാക് പൗരന്‍മാര്‍ക്കുള്ള വിസ നിര്‍ത്തലാക്കി, സിന്ധുനദീ കരാര്‍ റദ്ദാക്കി, അതിര്‍ത്തി അടച്ചു
National
• a day ago
കിഴക്കൻ സഊദിയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് വൻ അപകടം; നാലു പ്രവാസികൾ മരിച്ചു, ഏഴ് പേർക്ക് പരിക്ക്
Saudi-arabia
• a day ago
പ്ലാസ്റ്റിക് കണിക്കൊന്ന വിഷുവിന് ശേഷം പരിസ്ഥിതിക്ക് ഭീഷണി; സുപ്രധാന ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷന്‍
Kerala
• a day ago
പട്ടാപകല്‍ കടയുടമയെ കത്തി കാട്ടി ആക്രമിച്ച കേസില്‍ പ്രതികള്‍ പിടിയില്‍
Kerala
• a day ago
പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
Kerala
• a day ago
ഒരു മണിക്കൂറിനുള്ളിൽ കത്തിനശിച്ച ഫെരാരി; യുവാവിൻ്റെ പത്തുവർഷത്തെ സമ്പാദ്യവും സ്വപ്നവും കൺമുന്നിൽ ചാരമായി
International
• 2 days ago
കുൽഗാമിൽ ഭീകരർക്കെതിരെ സൈന്യത്തിന്റെ മിന്നൽ ആക്രമണം; ടിആർഎഫ് തലവൻ വലയിൽ
National
• 2 days ago
വിവാഹം കഴിഞ്ഞ് നാലാം ദിനം: പഹൽഗാമിൽ ആക്രമണത്തിൽ വീരമൃത്യു വരിച്ച നാവികസേന ഉദ്യോഗസ്ഥന് കണ്ണീരോടെ വിട
National
• 2 days ago
തുർക്കിയിലെ ഇസ്താംബൂളിൽ ശക്തമായ ഭൂകമ്പം; 6.2 തീവ്രത രേഖപ്പെടുത്തി
International
• 2 days ago
പ്രവാസികൾക്ക് ആശ്വാസം; ജൂണ്‍ 15 മുതല്‍ ബഹ്റൈനിൽ നിന്ന് കൊച്ചിയിലേക്ക് സർവിസ് ആരംഭിക്കാൻ ഇൻഡിഗോ
bahrain
• 2 days ago
ഇനി ടാക്സി കാത്തിരിപ്പ് ഒഴിവാക്കാം, 24 മണിക്കൂർ ഇ-സ്കൂട്ടർ സേവനം; റെയിൽവേ യാത്രക്കാർക്ക് ആശ്വാസം
Kerala
• 2 days ago
താമരശ്ശേരി ചുരത്തിൽ അപകടം: എട്ടാം വളവിൽ നിന്നും കൊക്കയിലേക്ക് വീണ യുവാവിന് ഗുരുതര പരിക്ക്
Kerala
• 2 days ago
പഹൽഗാം ഭീകരാക്രമണം: മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി ഒമർ അബ്ദുള്ള
National
• 2 days ago
പോർച്ചുഗീസ് തേരട്ടകളിൽ കുടുങ്ങി തലസ്ഥാന നഗരി; ഉറങ്ങാൻ പോലും ആവാതെ വെല്ലിംഗ്ടൺ നിവാസികൾ
International
• 2 days ago