HOME
DETAILS

MAL
മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെടുന്നവര്‍ക്ക് കൊലക്കയര്‍ ഉറപ്പാക്കാന്‍ കുവൈത്ത്
April 22 2025 | 07:04 AM

കുവൈത്ത് സിറ്റി: മയക്കുമരുന്ന് വിരുദ്ധ നിയമത്തിലെ നടപടിക്രമങ്ങളിലെ പഴുതുകള്‍ പരിഹരിക്കാന്‍ ചുമതലപ്പെടുത്തിയ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നിയമത്തിലെ പോരായ്മകള്‍ പരിഹരിക്കുക, മയക്കുമരുന്നിന്റെ വ്യാപനം തടയുക, അനുബന്ധ കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷകള്‍ വര്‍ധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള ഭേദഗതികള്‍ അടങ്ങിയ കരട് നിയമം വൈകാതെ നിയമമാകും.
കരട് നിയമത്തിലെ പ്രധാന ഭേദഗതികള്‍:
- മയക്കുമരുന്നും സൈക്കോട്രോപിക് വസ്തുക്കളും കടത്തുന്നതിന് വധശിക്ഷയും 2 മില്യണ്‍ കുവൈത്തി ദീനാര്‍ പിഴയും ലഭിക്കും. മുമ്പിത് പരമാവധി ഏഴു വര്‍ഷം തടവുശിക്ഷയായിരുന്നു. ജയിലിനുള്ളില്‍ മയക്കുമരുന്ന് വ്യാപാരം നടത്തുന്ന വ്യക്തികള്‍ക്കും, ഈ വസ്തുക്കള്‍ ജയിലിലേക്ക് കടത്താന്‍ സൗകര്യമൊരുക്കുന്നവര്‍ക്കും വധശിക്ഷ ബാധകമാക്കും.
- മയക്കുമരുന്ന് അല്ലെങ്കില്‍ സൈക്കോട്രോപിക് വസ്തുക്കളുടെ കടത്തില്‍ ഏര്‍പ്പെടുന്നതിനായി തന്റെ പദവി ദുരുപയോഗം ചെയ്യുന്ന ഏതൊരു ജീവനക്കാരനും വധശിക്ഷ ഉറപ്പാക്കും.
- ഉപഭോഗത്തിനോ പ്രമോഷനോ വേണ്ടി രണ്ടോ അതിലധികമോ വ്യക്തികള്‍ക്ക് സൗജന്യമായി മയക്കുമരുന്ന് അല്ലെങ്കില്‍ സൈക്കോട്രോപിക് വസ്തുക്കള്‍ വിതരണം ചെയ്യുന്നതും വധശിക്ഷയ്ക്ക് അര്‍ഹമായ കുറ്റമാണ്.
- കല്യാണം കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍, ഡ്രൈവിംഗ് ലൈസന്‍സ് അപേക്ഷകര്‍, സര്‍ക്കാര്‍ ജോലിക്കായി ശ്രമിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ എന്നിവര്‍ക്ക് മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തു പരിശോധന നിര്‍ബന്ധമാക്കും.
- ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങള്‍, നാഷണല്‍ ഗാര്‍ഡ്, കുവൈത്ത് ഫയര്‍ ഫോഴ്സ് (കെഎഫ്എഫ്) എന്നിവയില്‍ റാങ്ക് പരിഗണിക്കാതെ എല്ലാ സൈനിക ഉദ്യോഗസ്ഥര്‍ക്കും മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തു പരിശോധന നടത്തും.
- സ്കൂളുകള്‍, സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍ എന്നിവയിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കള്‍ എന്നിവയ്ക്കുള്ള പരിശോധന നടത്തും.
- ജയിലുകള്‍, സ്കൂളുകള്‍, ഹെല്‍ത്ത് ക്ലബ്ബുകള്‍ എന്നിവയ്ക്കുള്ളില്‍ മയക്കുമരുന്ന് ഉപയോഗത്തിനുള്ള പിഴകള്‍ വര്‍ധിപ്പിച്ചു.
മയക്കുമരുന്നുകളുടെയോ സൈക്കോട്രോപിക് വസ്തുക്കളുടെയോ സ്വാധീനത്തില്‍ അക്രമാസക്തമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരോ ഉപദ്രവിക്കുന്നവരോ ആയ വ്യക്തികള്‍ക്കുള്ള ശിക്ഷകളും വര്‍ധിപ്പിച്ചു. - മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് സംശയം തോന്നിയാല്‍ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കും.
- മയക്കുമരുന്ന് ഉപയോഗിക്കുന്നില്ലെങ്കില്‍പ്പോലും മയക്കുമരുന്ന് ഉപയോക്താക്കളുമായി ഇടപഴകുന്നത് മൂന്ന് വര്‍ഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
- മറ്റുള്ളവരെ മയക്കുമരുന്ന് ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നത് മൂന്ന് വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
- സൈക്കോട്രോപിക് വസ്തുക്കള്‍ സുരക്ഷിതമാക്കുന്നതില്‍ പരാജയപ്പെടുന്ന ഫാര്‍മസികള്‍ക്ക് 100,000 കുവൈത്തി ദീനാര്‍ വരെ പിഴ ചുമത്തും. നിയമലംഘനം നടത്തുന്ന ഫാര്‍മസി അഞ്ച് വര്‍ഷം വരെ അടച്ചുപൂട്ടുകയും ചെയ്യും.
- ആസക്തിക്ക് സ്വമേധയാ ചികിത്സ തേടുന്ന വ്യക്തികള്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ ആരംഭിക്കില്ല.
- മയക്കുമരുന്ന് അല്ലെങ്കില്‍ സൈക്കോട്രോപിക് വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ ലംഘിക്കുന്ന ഏതൊരു ഡോക്ടറെയും സസ്പെന്‍ഡ് ചെയ്യാനുള്ള അധികാരം ആരോഗ്യ മന്ത്രിക്കുണ്ടാകും.
- മയക്കുമരുന്ന് ഉപയോക്താക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്ക് പാരിതോഷികം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഡൽഹിക്ക് തകർപ്പൻ ജയം; ലഖ്നൗവിനെ 8 വിക്കറ്റിന് കീഴടക്കി രണ്ടാം സ്ഥാനം നിലനിർത്തി
Cricket
• a day ago
കറന്റ് അഫയേഴ്സ്-22-04-2025
latest
• a day ago
സിവില്‍ സര്‍വീസ് പരീക്ഷയിലെ ഒന്നാം റാങ്കുകാരി ശക്തി ദുബെയുടെ വിജയത്തിന് പിന്നിലെ തയ്യറാടെപ്പുകൾ ഇതാണ്
National
• a day ago
ജമ്മു കശ്മീരിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മലയാളിയും
Kerala
• a day ago
നാലുവർഷ ബിരുദത്തിൽ വിഷയം മാറാനും കോളേജ് മാറാനും അവസരം; മന്ത്രി ഡോ ആർ ബിന്ദു
Kerala
• a day ago
പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ വെടിയുതിർപ്പിൽ 28 പേർ കൊല്ലപ്പെട്ടു; പിന്നിലുള്ളവരെ വെറുതെ വിടില്ലെന്ന് നരേന്ദ്ര മോദി
National
• 2 days ago
9 വർഷങ്ങൾക്ക് ശേഷം ഇതാദ്യം; ഏഴാമനായി ഇറങ്ങിയിട്ടും പന്തിന് ഒരു മാറ്റവുമില്ല
Cricket
• 2 days ago
തിരുവനന്തപുരം പള്ളിച്ചൽ മുക്കം പാലമൂട്ടിൽ തടി മില്ലിൽ തീപിടിത്തം; 15 ലക്ഷം രൂപയുടെ നാശനഷ്ടം
Kerala
• 2 days ago
നരേന്ദ്ര മോദിയുടെ ദ്വിദിന സഊദി സന്ദർശനം തുടങ്ങി, ജിദ്ദയിൽ ഊഷ്മള വൻവരവേൽപ്പ്
Saudi-arabia
• 2 days ago
കാലം കാത്തുവെച്ച നേട്ടം; 16 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് മിച്ചൽ മാർഷ്
Cricket
• 2 days ago
പഹൽഗാം ഭീകരാക്രമണം: പൊലീസ് അടിയന്തര സഹായ കേന്ദ്രം തുറന്നു; കൊല്ലപ്പെട്ട വിനോദസഞ്ചാരികളിൽ കർണാടക, ഒഡീഷ സ്വദേശികളും
National
• 2 days ago
മിസോറാമിൽ നിന്നും 400 വർഷം പഴക്കമുള്ള പൗരാണിക കരിങ്കൽ ചിത്രങ്ങൾ കണ്ടെത്തിയതായി ഇന്ത്യൻ പുരാവസ്തു സർവേ
National
• 2 days ago
മുന്‍ ആന്ധ്രാ ഇന്റലിജന്‍സ് ഡിജിപി ആഞ്ജനേയലു അറസ്റ്റിൽ; സിനിമാനടി നൽകിയ പീഡനപരാതിയുടെ പശ്ചാത്തലത്തിൽ നടപടി
latest
• 2 days ago
പഹൽഗാം ആക്രമണം ഞെട്ടിപ്പിക്കുന്നു, അപലപലിച്ച് രാഷ്ട്രപതി; നിരപരാധികളെ കൊലപ്പെടുത്തിയത് ഹൃദയഭേദകമെന്ന് രാഹുൽ
National
• 2 days ago
ഓപ്പറേഷൻ ഡി ഹണ്ട്; സംസ്ഥാനത്ത് വ്യാപകമായി നടത്തിയ പരിശോധനയിൽ 94 പേർ പിടിയിൽ
Kerala
• 2 days ago
ഇനി ആവർത്തിക്കില്ല, വീഡിയോ നീക്കം ചെയ്യാം; 'സർബത്ത് ജിഹാദ്' വിദ്വേഷ പ്രചാരണത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തിന് പിന്നാലെ ബാബ രാംദേവ്
National
• 2 days ago
കൊല്ലത്ത് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റിന്റെ വീട്ടിൽ ജിഎസ്ടി റെയ്ഡ്
Kerala
• 2 days ago
ജമ്മു കാശ്മീരിൽ വിനോദ സഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം ; ഒരാൾ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്
National
• 2 days ago
വാഹനങ്ങളിൽ കളർ-കോഡ് ചെയ്ത സ്റ്റിക്കർ ഇല്ലെങ്കിൽ പിഴ; ഇന്ധന തരം തിരിച്ചറിയാൻ നിർബന്ധിത നയം
National
• 2 days ago
അവൻ ലോകത്തിലെ മികച്ച താരം, ഒരുമിച്ച് കളിക്കാൻ ആഗ്രഹിക്കുന്നു: അർജന്റൈൻ താരം നിക്കോ പാസ്
Football
• 2 days ago
ജമ്മു കശ്മീരിൽ വൻ ഭീകരാക്രമണം; 27 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്; അമിത് ഷാ ശ്രീനഗറിലേക്ക്
National
• 2 days ago