HOME
DETAILS

മാര്‍പാപ്പയ്‌ക്കെതിരേ വിദ്വേഷപ്രചാരണവുമായി തീവ്ര ക്രിസ്ത്യന്‍ ഗ്രൂപ്പുകള്‍; അനുശോചന സന്ദേശങ്ങള്‍ക്ക് താഴെ കേട്ടാലറക്കുന്ന അവഹേളനം

  
Web Desk
April 22 2025 | 06:04 AM

Radical Christian groups launch hate campaign against Pope Francis

കോഴിക്കോട്: അന്തരിച്ച പോപ് ഫ്രാന്‍സിസ് മാര്‍പാപ്പയ്‌ക്കെതിരേ വിദ്വേഷപ്രചാരണവുമായി തീവ്ര ക്രിസ്ത്യന്‍ ഗ്രൂപ്പുകളും വ്യക്തികളും. മാര്‍പാപ്പയുടെ മരണവാര്‍ത്ത സംബന്ധിച്ച സോഷ്യല്‍മീഡിയയിലെ പോസ്റ്ററുകള്‍ക്ക് താഴെയും ക്രിസ്ത്യന്‍ തീവ്രസംഘടനയായ 'കാസ'യുടെ പേജുകളില്‍ പങ്കുവച്ച സന്ദേശങ്ങള്‍ക്ക് താഴെയുമാണ് ഒരുവിഭാഗത്തിന്റെ അവഹേളനം. ഫലസ്തീന്‍ വിഷയത്തിലുള്‍പ്പെടെ പോപ്പ് സ്വീകരിച്ച നിലപാടുകളും ആഗോളസമാധാനത്തിനും മറ്റ് മതവിഭാഗങ്ങളുമായി സംവദിച്ചതുള്‍പ്പെടെയുള്ള പാപ്പയുടെ നീക്കങ്ങളുമാണ് തീവ്ര ക്രിസ്ത്യന്‍ ഗ്രൂപ്പുകളെ ചൊടിപ്പിച്ചതെന്ന് അവരുടെ അഭിപ്രായപ്രകടനങ്ങളില്‍നിന്ന് വ്യക്തമാണ്.

 

ചില കമന്റുകള്‍ ഇങ്ങനെ: 


'മാര്‍ കാക്ക ചത്ത് യൂറോപ്പ് രക്ഷപ്പെടും', 'കോപ്പ്... ഓശാന ഞായറാഴ്ച കുട്ടികളെയടക്കം 51 നൈജീരിയന്‍ ക്രിസ്ത്യാനികളെ ബൊക്കോ ഹറാം ജിഹാദികള്‍ കൊന്നൊടുക്കിയത് അയാള്‍ക്ക് ബാധകമല്ല. ഹമാസിന് വ്വെല്ലോം പറ്റിയാല് അയാള്‍ക്ക് നോവുവൊള്ളൂ...', 'പോപ്പ് ഫ്രാന്‍സിസ് യൂറോപ് പൂര്‍ണ്ണമായി ഇസ്ലാമിക രാജ്യം ആക്കുന്നത് കാണാന്‍ പറ്റാതെ യാത്ര ആയി..', 'യൂറോപ്പിലെക്ക് ജിഹാദി കുടിയേറ്റം പ്രോത്സാഹനം ചെയ്ത് യൂറോപ്പിനെ നശിപ്പിച്ചു.. കസേര ഒരിക്കലും വിട്ടു കൊടുക്കില്ലെന്ന് ചെഗുവേര ഭക്തന്‍ ആയ സഖാവ് പോപ്പ് പറഞ്ഞിരുന്നു', 'മാര്‍ കാക്ക പണ്ടേ മരിച്ചത് ആണു ഈസ്റ്റര്‍ വരെ അഭിനയിച്ചത് പക്കാ ഡ്യുപ് സഭക്ക് ഈസ്റ്റര്‍ ദിനത്തില്‍ ഒരു വിശുദ്ധന്‍ വേണം.. നാടകമേ ഉലകം..'.. എന്നിങ്ങനെയുള്ള കമന്റുകള്‍ ആണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതേസമയം, ഇത്തരം വിദ്വേഷത്തെ അപലപിച്ചും തീവ്രവിഭാഗങ്ങളെ തള്ളിയും ക്രിസ്ത്യന്‍ സമുദായത്തിലുള്ളവര്‍ തന്നെ രംഗത്തുവരുന്നുണ്ട്.

 

2025-04-2211:04:46.suprabhaatham-news.png
 
 

അതേസമയം, ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് സുഖം പ്രാപിച്ച് വിശ്രമത്തിലായിരിക്കെ ഇന്നലെ രാവിലെ പ്രാദേശിക സമയം 7.35ഓടെയായിരുന്നു പാപ്പയുടെ അന്ത്യം.ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മരണകാരണം ഹൃദയസ്തംഭനവും പക്ഷാഘാതവും മൂലമെന്ന് വത്തിക്കാന്‍ സ്ഥിരീകരിച്ചു. പക്ഷാഘാതത്തെതുടര്‍ന്ന് കോമ അവസ്ഥയിലായ പോപ്പിന് ഹൃദയസ്തംഭനം ഉണ്ടാകുകയായിരുന്നു. വത്തിക്കാന്‍ ഡയറക്ട്രേറ്റ് ഓഫ് ഹെല്‍ത്ത് ഡയറക്ടര്‍ പ്രെഫസര്‍ ആന്‍ഡ്രിയ ആര്‍ക്കെഞ്‌ജെലി വാര്‍ത്താകുറിപ്പിലാണ് മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 

മുന്‍ മാര്‍പ്പാപ്പമാരില്‍ ഭൂരിഭാഗം പേരും സെന്റ് പീറ്റേഴ്‌സ് ബസലിക്കയിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്. തനിക്ക് വിശ്രമമൊരുക്കേണ്ടത് റോമിലെ സെന്റ് മേരി മേജര്‍ ബസലിക്കയിലായിരിക്കണമെന്നാണ് പോപ്പിന്റെ മരണപത്രത്തിലുള്ളത്. ശവകുടീരത്തില്‍ പ്രത്യേക അലങ്കാരങ്ങള്‍ പാടില്ലെന്നും ലാറ്റിന്‍ ഭാഷയില്‍ ഫ്രാന്‍സിസ് എന്ന് മാത്രം എഴുതിയാല്‍ മതിയെന്നും മരണപത്രത്തില്‍ പറയുന്നു. മരണശേഷം നാലു മുതല്‍ ആറുദിവസത്തിനുള്ളില്‍ ഭൗതികദേഹം സംസ്‌കരിക്കുന്നതാണ് പതിവ്. തുടര്‍ന്ന് ഒന്‍പത് ദിവസത്തെ ദുഃഖാചരണവും നടത്തും. വിയോഗത്തോടെ വത്തിക്കാന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് പോപ്പിന്റെ പേരും ചിത്രവും മാറ്റി.

ഏറെക്കാലം ചികിത്സയിലായിരുന്നെങ്കിലും പോപ് സുഖം പ്രാപിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയിരുന്നു. ശ്വാസകോശ അണുബാധ ഉള്‍പെടെ വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയിരുന്നു അദ്ദേഹം ചികിത്സയില്‍ കഴിയുകയായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് വത്തിക്കാനിലെ വീട്ടില്‍ തിരിച്ചെത്തിയത്. വിശ്രമത്തിലായിരുന്നെങ്കിലും ഇന്നലെ അദ്ദേഹം അല്‍പനേരം സെന്റ് പീറ്റേഴ്‌സ് ബസലിക്കയുടെ ബാല്‍കണിയില്‍ വിശ്വാസികള്‍ക്ക് അനുഗ്രഹം നല്‍കിയിരുന്നു.

1936ല്‍ ജനിച്ച അദ്ദേഹം ലാറ്റിന്‍ അമേരിക്കയില്‍നിന്നുള്ള ആദ്യ മാര്‍പാപ്പയായിരുന്നു. 56 വര്‍ഷം മുമ്പ് വൈദികനായ അദ്ദേഹം 2001ല്‍ കര്‍ദിനാളായി. 2013മാര്‍ച്ച് 13നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ കത്തോലിക്കാ സഭയുടെ 266ാമത് അധ്യക്ഷനായി സ്ഥാനമേറ്റത്.

Radical Christian groups launch hate campaign against Pope Francis



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വടകര പുതിയ ബസ് സ്റ്റാന്‍ഡില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  6 hours ago
No Image

2000 രൂപ മതി ; ഉടമ പോലും അറിയാതെ വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റിത്തരും; സംസ്ഥാനത്ത് സജീവമായി തട്ടിപ്പ് സംഘം

Kerala
  •  6 hours ago
No Image

2015 മുതല്‍ ലാന്‍ഡ് റവന്യൂ വകുപ്പില്‍ വന്‍ സംവരണ അട്ടിമറി ; ഗസറ്റഡ് തസ്തികകളുടെ എണ്ണം പകുതിയാക്കി 

Kerala
  •  7 hours ago
No Image

ഇൻസ്റ്റാ​ഗ്രാമിലൂടെ പ്രണയം; ഒടുവിൽ പ്രണയിനിയെ കാണാൻ വിവാഹ വസ്ത്രങ്ങളുമായി ആന്ധ്ര സ്വദേശി കൊച്ചിയിൽ; ട്വിസ്റ്റ്

Kerala
  •  7 hours ago
No Image

ഇന്ത്യക്കാരിൽ രണ്ടാമൻ; തകർത്തടിച്ച് ഹിറ്റ്മാൻ നടന്നുകയറിയത് ടി-20യുടെ ചരിത്രത്തിലേക്ക്

Cricket
  •  7 hours ago
No Image

ഹജ്ജ് 2025: തൊഴിലാളികൾക്കുള്ള ആരോഗ്യ നിയമങ്ങൾ വിശദീകരിച്ച് സഊദി

Saudi-arabia
  •  7 hours ago
No Image

ഇന്ത്യന്‍ രൂപയും ഗള്‍ഫ് രാജ്യങ്ങളിലെ കറന്‍സികളും തമ്മിലെ ഇന്നത്തെ നിലവാരം | SAR, AED, QAR, KWD, BHD, OMR, vs Indian Rupee

latest
  •  7 hours ago
No Image

വിന്‍സി പറഞ്ഞത് 100 ശതമാനം ശരിയെന്നും ഷൈന്‍ ടോം ചാക്കോ മോശമായി പെരുമാറിയെന്നും ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നും പുതുമുഖ നടി അപര്‍ണ

Kerala
  •  8 hours ago
No Image

യുഎഇയിൽ ഇന്ന് നല്ല കാലാവസ്ഥ, താപനില കുറയും; വടക്കൻ തീരപ്രദേശങ്ങളിൽ മൂടൽമഞ്ഞിന് സാധ്യത

uae
  •  8 hours ago
No Image

എംഡിഎംഎയുമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ 20കാരന്‍ അറസ്റ്റില്‍

Kerala
  •  9 hours ago


No Image

മുഖ്യ ആസൂത്രക; മാസപ്പടി കേസിൽ വീണ വിജയനെതിരെ ​ഗുരുതര കണ്ടെത്തലകളുമായി എസ്എഫ്‌ഐഒ കുറ്റപത്രം

Kerala
  •  9 hours ago
No Image

പഹല്‍ഗാം ആക്രമണം: ഭക്ഷണവും വെള്ളവും ലഭിക്കാതെ ഗുല്‍മര്‍ഗില്‍ കുടുങ്ങി മലപ്പുറത്തേയും കോഴിക്കോട്ടേയും കുടുംബങ്ങള്‍

Kerala
  •  9 hours ago
No Image

ലോക്കോപൈലറ്റുമാരുടെ ഏറെനാളായുള്ള പരാതിക്ക് പരിഹാരം; എന്‍ജിന്‍ കാബിനുകളില്‍ യൂറിനല്‍ സ്ഥാപിക്കുന്നു, കാബിനുകള്‍ എയര്‍കണ്ടീഷന്‍ ചെയ്യാനും തീരുമാനം

latest
  •  10 hours ago
No Image

പ്രതിഷേധിച്ച് തെരുവിലിറങ്ങി കശ്മീരികള്‍, 35 വര്‍ഷത്തിനിടെ ആദ്യമായി താഴ്‌വരയില്‍ ഭീകരാക്രമണത്തിനെതിരെ ബന്ദ്; ഒന്നാം പേജ് കറുപ്പിച്ച് കശ്മീരി മാധ്യമങ്ങള്‍

National
  •  11 hours ago