HOME
DETAILS

Hajj 2025: ഹജ്ജ് സേവനങ്ങള്‍ക്കായുള്ള വോളണ്ടിയര്‍മാരെ ക്ഷണിച്ച് സഊദി റെഡ് ക്രസന്റ് അതോറിറ്റി 

  
April 22 2025 | 02:04 AM

Saudi Arabia Volunteer registration now open for Haj 2025

റിയാദ്: ഈ വര്‍ഷത്തെ ഹജ്ജ് സേവനങ്ങള്‍ക്കായി സഊദി അറേബ്യയില്‍ വോളണ്ടിയര്‍ ആകാന്‍ താല്‍പ്പര്യമുള്ളവരില്‍നിന്ന് സഊദി റെഡ് ക്രസന്റ് അതോറിറ്റി (SRCA) അപേക്ഷ ക്ഷണിച്ചു. വളണ്ടിയര്‍ രജിസ്‌ട്രേഷന്‍ ഔദ്യോഗികമായി ആരംഭിച്ചതായും റെഡ് ക്രസന്റ് അതോറിറ്റി അറിയിച്ചു. തീര്‍ത്ഥാടന വേളയില്‍ സന്നദ്ധസേവനം പ്രോത്സാഹിപ്പിക്കുന്നതിനും മാനുഷിക സേവനങ്ങളില്‍ സമൂഹ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള അതോറിറ്റിയുടെ ദൗത്യങ്ങളുടെ ഭാഗമായാണ് നടപടി. അതിന്റെ ഔദ്യോഗിക വളണ്ടിയര്‍ പ്ലാറ്റ്‌ഫോം വഴി രജിസ്റ്റര്‍ ചെയ്യാന്‍ വ്യക്തികളെ ക്ഷണിക്കുന്നു. നിങ്ങളുടെ വിലപ്പെട്ട കഴിവുകള്‍ വികസിപ്പിക്കുന്നതിനും ജീവന്‍ രക്ഷാ ദൗത്യങ്ങളില്‍ സംഭാവന നല്‍കുന്നതിനുമുള്ള അവസരമായി ഈ അനുഭവത്തെ വിശേഷിപ്പിക്കുന്നതായ അതോറിറ്റി സോഷ്യല്‍മീഡിയയില്‍ കുറിച്ചു.


നാല് പ്രധാന മേഖലകളില്‍നിന്നാണ് വളണ്ടിയര്‍മാര്‍ക്ക് തിരഞ്ഞെടുക്കുന്നത്:

1- പാരാമെഡിക്: സ്‌പെഷ്യലിസ്റ്റ് ടീമുകള്‍ എത്തുന്നതുവരെ അടിയന്തര പ്രഥമശുശ്രൂഷയും പിന്തുണയും നല്‍കുക എന്നതാണ് ഇവരുടെ ചുമതല.

2- മാനുഷികസേവനം: വെള്ളം, ലഘുഭക്ഷണം വിതരണം ചെയ്തും മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിക്കൊണ്ടും തീര്‍ത്ഥാടകരെ സഹായിക്കുക.

3- മീഡിയ: ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി എന്നിവ കൈകാര്യം ചെയ്യുക,

4- ലോജിസ്റ്റിക്‌സ്: ഹജ്ജ് സൗകര്യങ്ങള്‍ക്കായുള്ള ഉപകരണങ്ങളും സാധനങ്ങളും കൊണ്ടുപോകുന്നതിനും വിതരണം ചെയ്യുന്നതിനും സംഭരിക്കുന്നതിനും സഹായിക്കുക.

ജൂണ്‍ 6 നാണ് ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ക്ക് തുടക്കമാകുക. ജൂണ്‍ 12 വരെ നീണ്ടുനില്‍ക്കും.


 The Saudi Red Crescent Authority (SRCA) has opened volunteer registration for Hajj 1446 AH, as part of its ongoing efforts to promote volunteerism and encourage community participation in humanitarian services.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്- 23-04-2025

PSC/UPSC
  •  9 hours ago
No Image

പാലക്കാട്; കൈക്കൂലി കേസിൽ അറസ്റ്റിലായ ഫീൽഡ് അസിസ്റ്റൻ്റിനെ സർവീസിൽ നിന്ന് പുറത്താക്കി; വിജിലൻസ് കണ്ടെത്തലുകൾ ഞെട്ടിക്കുന്നത്

Kerala
  •  9 hours ago
No Image

പഹൽഗാം ഭീകരാക്രമണം: തീവ്രവാദികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് പൊലീസ്; ജമ്മു കശ്മീരിൽ സുരക്ഷ ശക്തമാക്കി സൈന്യം

National
  •  10 hours ago
No Image

പണിപാളി, താരിഫ് യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ ശ്രമം; ചൈനയോടുള്ള നിലപാടിൽ മലക്കം മറിഞ്ഞ് ട്രംപ്

latest
  •  10 hours ago
No Image

പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യയുടെ നയതന്ത്ര മറുപടി; പാക് പൗരന്‍മാര്‍ക്കുള്ള വിസ നിര്‍ത്തലാക്കി, സിന്ധുനദീ കരാര്‍ റദ്ദാക്കി, അതിര്‍ത്തി അടച്ചു

National
  •  11 hours ago
No Image

കിഴക്കൻ സഊദിയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് വൻ അപകടം; നാലു പ്രവാസികൾ മരിച്ചു, ഏഴ് പേർക്ക് പരിക്ക്

Saudi-arabia
  •  11 hours ago
No Image

പ്ലാസ്റ്റിക് കണിക്കൊന്ന വിഷുവിന് ശേഷം പരിസ്ഥിതിക്ക് ഭീഷണി; സുപ്രധാന ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷന്‍

Kerala
  •  11 hours ago
No Image

വയനാട്ടിൽ ഇടിമിന്നലേറ്റ് 73 വയസ്സുകാരിക്ക് പരിക്ക്

Kerala
  •  11 hours ago
No Image

പട്ടാപകല്‍ കടയുടമയെ കത്തി കാട്ടി ആക്രമിച്ച കേസില്‍ പ്രതികള്‍ പിടിയില്‍

Kerala
  •  11 hours ago
No Image

പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

Kerala
  •  11 hours ago