HOME
DETAILS

സംസ്ഥാന സർക്കാരിന് കീഴിലുള്ള ശുചിത്വ മിഷനിലും, നിഷിലും ഒഴിവുകൾ; യോ​ഗ്യതയറിയാം

  
April 21 2025 | 13:04 PM

job vacancy under shuchithwa mission and nish kerala opportunities

ശുചിത്വ മിഷനിൽ അവസരം

ശുചിത്വ മിഷനിൽ ഇന്റേൺഷിപ്പിന് അവസരം. എം.ടെക് എൻവയോൺമെന്റൽ എൻജിനിയറിങ് ബിരുദം നേടിയ രണ്ട് പേർക്കാണ് സംസ്ഥാന ശുചിത്വ മിഷനിൽ ഇന്റേൺഷിപ്പിന് കയറാൻ അവസരമുള്ളത്. ഒരു വർഷത്തേക്കാണ് ഇന്റേൺഷിപ്പ് കാലാവധി. 

താത്പര്യമുള്ളവർ നിർദിഷ്ഠ മാതൃകയിലുള്ള അപേക്ഷാഫോം, ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം തിരുവനന്തപുരം പബ്ലിക്ക് ഓഫീസ് കോമ്പൗണ്ടിൽ സ്ഥിതി ചെയ്യുന്ന റവന്യൂ കോംപ്ലക്‌സിലെ നാലാം നിലയിലുള്ള ശുചിത്വ മിഷൻ ഓഫീസിൽ ഏപ്രിൽ 24ന് രാവിലെ 10.15ന് നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. 

വിശദ വിവരങ്ങൾക്ക്: www.suchitwamission.org.

നിഷ്-ൽ ഒഴിവ്

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗിൽ (നിഷ്) ഇയർമോൾഡ് ടെക്‌നീഷ്യന്റെ ഒഴിവിലേയ്ക്ക് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർക്ക് ആർ.സി.ഐ രജിസ്‌ട്രേഷൻ ഉണ്ടായിരിക്കണം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി മേയ് 15. കൂടുതൽ വിവരങ്ങൾക്ക്: http://nish.ac.in/others/career .

പ്രിൻസിപ്പൽ നിയമനം

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ പാലക്കാട് ജില്ലയിൽ പ്രവർത്തിക്കുന്ന പ്രീ-എക്സാമിനേഷൻ ട്രെയിനിങ് സെന്ററിൽ പ്രിൻസിപ്പൽ തസ്തികയിൽ പ്രതിമാസം 20,000 രൂപ ഹോണറേറിയം വ്യവസ്ഥയിൽ ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയിൽ നിയമനത്തിന് ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിന്നും പ്രിൻസിപ്പൽ/ സെലക്ഷൻ ഗ്രേഡ് ലക്ചറർ/ സീനിയർ ഗ്രേഡ് ലക്ചറർ തസ്തികകളിൽ വിരമിച്ചവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, സ്വയം തയ്യാറാക്കിയ അപേക്ഷ എന്നിവ സഹിതം 23 ന് വൈകിട്ട് 5ന് മുമ്പായി ഡയറക്ടർ, പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, മ്യൂസിയം – നന്ദാവനം റോഡ്, വികാസ ഭവൻ പി.ഒ, തിരുവനന്തപുരം– 695033 എന്ന വിലാസത്തിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2737246.

job vacancy under shuchithwa mission and nish kerala opportunities

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ വെടിയുതിർപ്പിൽ 28 പേർ കൊല്ലപ്പെട്ടു; പിന്നിലുള്ളവരെ വെറുതെ വിടില്ലെന്ന് നരേന്ദ്ര മോദി

National
  •  2 days ago
No Image

9 വർഷങ്ങൾക്ക് ശേഷം ഇതാദ്യം; ഏഴാമനായി ഇറങ്ങിയിട്ടും പന്തിന് ഒരു മാറ്റവുമില്ല

Cricket
  •  2 days ago
No Image

തിരുവനന്തപുരം പള്ളിച്ചൽ മുക്കം പാലമൂട്ടിൽ തടി മില്ലിൽ തീപിടിത്തം; 15 ലക്ഷം രൂപയുടെ നാശനഷ്ടം

Kerala
  •  2 days ago
No Image

നരേന്ദ്ര മോദിയുടെ ദ്വിദിന സഊദി സന്ദർശനം തുടങ്ങി, ജിദ്ദയിൽ ഊഷ്‌മള വൻവരവേൽപ്പ്

Saudi-arabia
  •  2 days ago
No Image

കാലം കാത്തുവെച്ച നേട്ടം; 16 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് മിച്ചൽ മാർഷ്

Cricket
  •  2 days ago
No Image

തൃശൂരിൽ കനത്ത മഴയും കാറ്റും; കടകളിലും റോഡുകളിലും വെള്ളം കയറി, വൈദ്യുതി തകരാർ

Kerala
  •  2 days ago
No Image

പഹൽഗാം ഭീകരാക്രമണം: പൊലീസ് അടിയന്തര സഹായ കേന്ദ്രം തുറന്നു; കൊല്ലപ്പെട്ട വിനോദസഞ്ചാരികളിൽ കർണാടക, ഒഡീഷ സ്വദേശികളും

National
  •  2 days ago
No Image

മിസോറാമിൽ നിന്നും 400 വർഷം പഴക്കമുള്ള പൗരാണിക കരിങ്കൽ ചിത്രങ്ങൾ കണ്ടെത്തിയതായി ഇന്ത്യൻ പുരാവസ്തു സർവേ

National
  •  2 days ago
No Image

മുന്‍ ആന്ധ്രാ ഇന്റലിജന്‍സ് ഡിജിപി ആഞ്ജനേയലു അറസ്റ്റിൽ; സിനിമാനടി നൽകിയ പീഡനപരാതിയുടെ പശ്ചാത്തലത്തിൽ നടപടി

latest
  •  2 days ago
No Image

പഹൽഗാം ആക്രമണം ഞെട്ടിപ്പിക്കുന്നു, അപലപലിച്ച് രാഷ്ട്രപതി; നിരപരാധികളെ കൊലപ്പെടുത്തിയത് ഹൃദയഭേദകമെന്ന് രാഹുൽ

National
  •  2 days ago