വേനലില്‍ കുട്ടികളുടെ ആരോഗ്യം എങ്ങനെയാണ് ശ്രദ്ധിക്കേണ്ടത്....?
വേനല്‍ക്കാലത്ത് കുട്ടികളുടെ ആരോഗ്യം എങ്ങനെ പരിപാലിക്കുമെന്നത് എല്ലാ മാതാപിതാക്കളുടെയും ആശങ്കയാണ്. സൂര്യപ്രകാശവും വിയര്‍പ്പും നിര്‍ജ്ജലീകരണവുമെല്ലാം കുട്ടികളെ വേഗത്തില്‍ ക്ഷീണിപ്പിക്കുകയും ചെയ്യുന്നു. ഇത് കുട്ടികളുടെ പ്രതിരോധശേഷിയെയും ബാധിക്കാം. അത്തരമൊരു സാഹചര്യത്തില്‍, കുട്ടികളുടെ ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ പൂര്‍ണമായ പോഷകാഹാരം ഉള്‍പ്പെടുത്തണം. ഈ വേനല്‍ക്കാലത്ത് കുട്ടികളെ ഫിറ്റ്‌നസ് നിലനിര്‍ത്താനായി എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാം.
സാലഡുകള്‍ കഴിപ്പിക്കുക
വേനല്‍ക്കാലത്ത് ശരീരത്തില്‍ വെള്ളത്തിന്റെ അളവ് കുറയുക സാധാരണമാണ്. ഈ സാഹചര്യത്തില്‍ കുട്ടികള്‍ക്ക് തണ്ണിമത്തന്‍, മാങ്ങ, പപ്പായ, മുന്തിരി, വെള്ളരി, ക്യാരറ്റ് തുടങ്ങിയ നല്ല സീസണല്‍ പഴങ്ങള്‍ കൊടുക്കുന്നത് വളരെ ഗുണം ചെയ്യും. ഈ പഴങ്ങള്‍ ശരീരത്തിലെ ജലാംശം നിലനിര്‍ത്തുകയും ചെയ്യും. മാത്രമല്ല ഇവ വിറ്റാമിനുകള്‍, നാരുകള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നവുമാണ്. ഇവ സലാഡുകളാക്കി കുട്ടികള്‍ക്ക് കൊടുക്കാവുന്നതാണ്.

തൈര്
കുട്ടികള്‍ക്ക് കൊടുക്കാനും അവര്‍ക്ക് കഴിക്കാനും ഏറെ ഇഷ്ടമാണ് തൈര്. ഇത് ശരീരത്തെ തണുപ്പിക്കുക മാത്രമല്ല ദഹനത്തിനും വളരെയധികം ഗുണം ചെയ്യും. കുട്ടികള്‍ക്ക് പഴം തൈര്, വെജിറ്റബിള്‍ റൈത്ത, മധുരമുള്ള ലസ്സി , മോര് വെള്ളം, സാലഡ് പോലുള്ളവ ഉണ്ടാക്കി കൊടുക്കാവുന്നതാണ്. ഇത് വയറിനെ തണുപ്പിക്കുകയും രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
കുട്ടികള്‍ക്ക് വിശപ്പ് ശമിപ്പിക്കാനും പ്രോട്ടീന്‍ നല്‍കാനും പരിപ്പ് കറിയോ വിഭവങ്ങളോ കൊടുക്കുന്നതും നല്ലതാണ്. വെജ് പൊറോട്ട കുട്ടികള്‍ക്ക് ഏറെ ഇഷ്ടമുള്ളതാണ്. ഇതില്‍ പച്ചക്കറികള്‍, ചീസോ വെണ്ണയോ ചേര്‍ത്തും നിങ്ങള്‍ക്ക് അതിന്റെ പോഷകഗുണവും രുചിയും വര്‍ധിപ്പിക്കാവുന്നതാണ്.

ഉണങ്ങിയ പഴങ്ങള്‍
കുട്ടികള്‍ക്ക് ബദാം, ഉണക്കമുന്തിരി, അത്തിപ്പഴം, അണ്ടിപ്പരിപ്പ്, വാല്‍നട്ട്, മത്തങ്ങ അല്ലെങ്കില്‍ ചിയ വിത്തുകള്‍ പോലുള്ള ഉണങ്ങിയ പഴങ്ങള്‍ നല്‍കാവുന്നതാണ്. ഇത് കുട്ടികളെ ഊര്‍ജ്ജസ്വലരായി നിലനിര്‍ത്താന്‍ സഹായിക്കും. പോഷകങ്ങളുടെ കലവറയായ ഇവ വേനല്‍ക്കാലത്ത് ശരീരത്തെ ക്ഷീണത്തില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.
തേങ്ങാവെള്ളം
കുട്ടികള്‍ക്ക് തേങ്ങാവെള്ളവും ഇളനീരും കൊടുക്കാവുന്നതാണ്. മാത്രമല്ല നാരങ്ങാവെള്ളവും ഫ്രഷ് ജ്യൂസും നല്‍കാവുന്നതാണ്. വേനല്‍ക്കാലത്ത് ഇവ ശരീരത്തെ തണുപ്പിക്കുക മാത്രമല്ല അവ ഇലക്ട്രോലൈറ്റുകള്‍ നിറയ്ക്കുകയും നിര്‍ജ്ജലീകരണം തടയുകയും ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."