HOME
DETAILS

അവൻ ലാറയെയും യുവരാജിനെയും പോലെയാണ് കളിക്കുന്നത്: പ്രശംസയുമായി കോച്ച്

  
April 21 2025 | 08:04 AM

vaibhav suryavanshi coach praises his performance for ipl 2025

ഐപിഎല്ലിൽ അരങ്ങേറ്റ മത്സരത്തിൽ തന്നെ മികച്ച പ്രകടനം നടത്തി ക്രിക്കറ്റ് ലോകത്തെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ് രാജസ്ഥാൻ റോയൽസിന്റെ യുവതാരം വൈഭവ് സൂര്യവംശി. ലഖ്‌നൗ സൂപ്പർ ജയന്റ്സിനെതിരെയാണ് താരം ആദ്യ ഐപിഎൽ കളിക്കാനിറങ്ങിയത്.  ഐപിഎല്ലിൽ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയാണ് വൈഭവ്. തന്റെ 14ാം വയസിലാണ് വൈഭവ് ആദ്യ ഐപിഎൽ മത്സരത്തിനിറങ്ങിയത്. ഇപ്പോൾ താരത്തിന്റെ പ്രകടനങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് പരിശീലകൻ മനീഷ് ഓജ. ബ്രെയാൻ ലാറ, യുവരാജ് സിങ് എന്നീ ഇതിഹാസ താരങ്ങളെപോലെയാണ് വൈഭവ് എന്നാണ് മനീഷ് ഓജ പറഞ്ഞത്. 

''അവൻ ഒരുപാട് ദൂരം മുന്നോട്ട് പോവും. അവൻ ഇന്നിംഗ്സ് തുടങ്ങിയ രീതി എങ്ങനെയാണെന്ന് നമ്മൾ കണ്ടിട്ടുണ്ട്. വരും മത്സരങ്ങളിൽ അവൻ കൂടുതൽ റൺസ് സ്കോർ ചെയ്യുമെന്ന് എനിക്ക് ഉറപ്പ് നൽകാൻ കഴിയും. അവൻ ഭയമില്ലാത്ത ഒരു ബാറ്ററാണ്. ഞാൻ ബ്രയാൻ ലാറയെ ആരാധിക്കുന്നുവെന്ന് അവൻ പലതവണ പറഞ്ഞിട്ടുണ്ട്. എന്നാൽ അവൻ യുവരാജ് സിങ്ങും ബ്രയാൻ ലാറയും കൂടിച്ചേർന്ന ഒരു താരമാണ്. അവൻ ആക്രമിച്ച് കളിക്കുന്ന രീതി യുവരാജിന്റേത്‌ പോലെയാണ്'' മനീഷ് ഓജ ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

മെഗാ ലേലത്തിൽ 1.10 കോടി രൂപക്കായിരുന്നു ഈ 14കാരനെ രാജസ്ഥാൻ സ്വന്തമാക്കിയത്. ആദ്യ മത്സരത്തിൽ 20 പന്തിൽ 34 റൺസാണ് വൈഭവ് അടിച്ചെടുത്തത്. മൂന്ന് ഫോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. മത്സരത്തിൽ നേരിട്ട ആദ്യ പന്ത് തന്നെ സിക്സർ പറത്തിയാണ് ഈ 14കാരൻ വരവറിയിച്ചത്. ഇതോടെ ഐപിഎൽ ചരിത്രത്തിൽ സിക്സർ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറാനും വൈഭവിന് സാധിച്ചു. മത്സരത്തിൽ രാജസ്ഥാന്റെ ക്യാപ്റ്റനായ റിയാൻ പരാഗിന്റെ റെക്കോർഡാണ് വൈഭവ് തകർത്തത്. തന്റെ 17ാം വയസിലാണ് പരാഗ് ഐപിഎല്ലിൽ ആദ്യ സിക്സർ നേടിയത്. 

പരുക്കേറ്റ ക്യാപ്റ്റൻ സഞ്ജു സാംസണിന് പകരമാണ് താരം കളത്തിൽ ഇറങ്ങിയത്. സഞ്ജുവിന് പകരം റിയാൻ പരാഗ് ആയിരുന്നു രാജസ്ഥാനെ നയിച്ചിരുന്നത്. എന്നാൽ മത്സരത്തിൽ രാജസ്ഥാൻ പരാജയപ്പെട്ടിരുന്നു. രണ്ട് റൺസിനായിരുന്നു രാജസ്ഥാൻ പരാജയപ്പെട്ടത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 180 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 178 റൺസ് നേടാനേ സാധിച്ചുള്ളു.

നിലവിൽ ഐപിഎൽ പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ് രാജസ്ഥാൻ റോയൽസ്. എട്ട് മത്സരങ്ങളിൽ നിന്നും രണ്ട് ജയവും ആറ് തോൽവിയും അടക്കം നാല് രാജസ്ഥാന്റെ അക്കൗണ്ടിൽ ഉള്ളത്. ഏപ്രിൽ 24ന് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം.

vaibhav suryavanshi coach praises his performance for ipl 2025



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുന്‍ ആന്ധ്രാ ഇന്റലിജന്‍സ് ഡിജിപി ആഞ്ജനേയലു അറസ്റ്റിൽ; സിനിമാനടി നൽകിയ പീഡനപരാതിയുടെ പശ്ചാത്തലത്തിൽ നടപടി

latest
  •  2 days ago
No Image

പഹൽഗാം ആക്രമണം ഞെട്ടിപ്പിക്കുന്നു, അപലപലിച്ച് രാഷ്ട്രപതി; നിരപരാധികളെ കൊലപ്പെടുത്തിയത് ഹൃദയഭേദകമെന്ന് രാഹുൽ

National
  •  2 days ago
No Image

വാഹനങ്ങളിൽ കളർ-കോഡ് ചെയ്ത സ്റ്റിക്കർ ഇല്ലെങ്കിൽ പിഴ; ഇന്ധന തരം തിരിച്ചറിയാൻ നിർബന്ധിത നയം

National
  •  2 days ago
No Image

അവൻ ലോകത്തിലെ മികച്ച താരം, ഒരുമിച്ച് കളിക്കാൻ ആഗ്രഹിക്കുന്നു: അർജന്റൈൻ താരം നിക്കോ പാസ്

Football
  •  2 days ago
No Image

ജമ്മു കശ്മീരിൽ വൻ ഭീകരാക്രമണം; 27 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്; അമിത് ഷാ ശ്രീനഗറിലേക്ക് 

National
  •  2 days ago
No Image

പൊന്നാനിയിൽ കാണാതായ മൂന്ന് കുട്ടികളെയും കണ്ടെത്തി; നാട്ടിലേക്ക് എത്തിക്കാൻ നടപടികൾ ആരംഭിച്ചു

Kerala
  •  2 days ago
No Image

ഓപ്പറേഷൻ ഡി ഹണ്ട്; സംസ്ഥാനത്ത് വ്യാപകമായി നടത്തിയ പരിശോധനയിൽ 94 പേർ പിടിയിൽ

Kerala
  •  2 days ago
No Image

ഇനി ആവർത്തിക്കില്ല, വീഡിയോ നീക്കം ചെയ്യാം; 'സർബത്ത് ജിഹാദ്' വിദ്വേഷ പ്രചാരണത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തിന് പിന്നാലെ ബാബ രാംദേവ്

National
  •  2 days ago
No Image

കൊല്ലത്ത് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റിന്റെ വീട്ടിൽ ജിഎസ്ടി റെയ്ഡ് 

Kerala
  •  2 days ago
No Image

ജമ്മു കാശ്മീരിൽ വിനോദ സഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം ; ഒരാൾ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

National
  •  2 days ago