HOME
DETAILS

സഊദിയില്‍ വിനോദസഞ്ചാരികളില്‍നിന്ന് ഈടാക്കുന്ന വാറ്റ് മടക്കി നല്‍കും; റീഫണ്ടിനുള്ള വ്യവസ്ഥകള്‍, നടപടിക്രമങ്ങള്‍ അറിഞ്ഞിരിക്കാം | Saudi Arabia VAT Refund

  
April 21 2025 | 03:04 AM

Saudi Arabia will be refunded VAT to tourists upon their departure

റിയാദ്: സഊദി അറേബ്യയില്‍ വിനോദസഞ്ചാരികള്‍ സാധനങ്ങള്‍ വാങ്ങുകയും സേവനങ്ങള്‍ ഉപയോഗിക്കുകയും ചെയ്യുമ്പോള്‍ അടക്കേണ്ട മൂല്യവര്‍ധിത നികുതി (VAT) മടക്കിനല്‍കും. നിലവില്‍ 15 ശതമാനം മൂല്യവര്‍ധിത നികുതിയാണ് അടക്കേണ്ടത്. ഇത് റീഫണ്ട് ചെയ്യുമെന്നാണ് സഊദി അധികൃതര്‍ അറിയിച്ചിരിക്കുന്നത്. വാറ്റ് നിയന്ത്രണത്തില്‍ ഇതുസംബന്ധിച്ച് ആവശ്യമായ ഭേദഗതികള്‍ വരുത്തിയതായി സകാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റി (സാറ്റ്ക) അറിയിച്ചു. പുതിയ വാറ്റ് റീഫണ്ട് സംവിധാനം വെള്ളിയാഴ്ച (ഏപ്രില്‍ 18) മുതല്‍ പ്രാബല്യത്തില്‍ വന്നു. 

ഒരു സേവനദാതാവ് വിനോദസഞ്ചാരികള്‍ക്ക് നല്‍കുന്ന സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും വാറ്റ് നിരക്ക് പൂജ്യം ശതമാനമായിരിക്കുമെന്നും ചുമത്തിയ വാറ്റ് തുക വിനോദസഞ്ചാരികള്‍ രാജ്യത്ത് നിന്ന് മടങ്ങുന്ന സമയത്ത് തിരികെ നല്‍കുമെന്നുമാണ് ഭേദഗതി വ്യവസ്ഥ ചെയ്യുന്നത്. വാറ്റ് തുക തിരികെ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സകാത്ത് ആന്റ് ടാക്‌സ് അതോറിറ്റി ലളിതമാക്കി. ഭേദഗതി അനുസരിച്ച് വിനോദസഞ്ചാരികള്‍ക്ക് നികുതി റീഫണ്ട് സൗകര്യ സേവനങ്ങള്‍ നല്‍കാന്‍ ഒന്നോ അതിലധികമോ അംഗീകൃത സേവന ദാതാക്കളെ അതോറിറ്റി ചുമതലപ്പെടുത്തിയിട്ടുണ്ട്. 


റീഫണ്ട് നടപടി

മൂല്യവര്‍ധിത നികുതി തിരികെ ലഭിക്കാന്‍ സാറ്റ്കയുടെ (Zakat, Tax and Customs Authority - ZATCA) അംഗീകാരമുള്ള കടകളില്‍ നിന്ന് മാത്രം സാധനങ്ങളും സേവനങ്ങളും വാങ്ങണം. സാറ്റ്കയുടെ അംഗീകൃത കടകള്‍ തിരിച്ചറിയാന്‍ വിവിധ മാര്‍ഗങ്ങളുണ്ട്. അംഗീകൃത സ്ഥാപനങ്ങളില്‍ നികുതി രഹിത വിപണനം (Tax Free Shopping ) എന്നോ വാറ്റ് തിരികെ നല്‍കും (VAT Refund Available) എന്നോ ഉള്ള ബോര്‍ഡുണ്ടാകും. സഊദിയിലെ എല്ലാ മാളുകളിലെയും ഹെല്‍പ് ഡസ്‌കിലും ഈ സൗകര്യമുള്ള സ്ഥാപനങ്ങളുടെ വിവരം പ്രധര്‍ശിപ്പിച്ചിട്ടുണ്ടാകും.
റിയാദില്‍ 400 ലേറെയും ജിദ്ദയില്‍ 300ലധികവും ദമ്മാമില്‍ 200ലധികം സ്ഥാപനങ്ങളിലും ഈ സൗകര്യം ലഭ്യമാണ്. ചെറിയ കടകളോ സാറ്റ്കയില്‍ രജിസ്റ്റര്‍ ചെയ്യാത്തവയോ റീഫണ്ട് നല്‍കില്ല. അതിനാല്‍ ടൂറിസ്റ്റ് വിസയില്‍ എത്തിയവര്‍ വാങ്ങും മുമ്പേ കാര്യങ്ങള്‍ ഉറപ്പാക്കണം. 

2025-04-2108:04:67.suprabhaatham-news.png
 
 

എങ്ങിനെ റീ ചെയ്യും

സാറ്റ്കയുടെ അംഗീകൃത കടകള്‍ ടാക്‌സ് അതോറിറ്റി വെബ്‌സൈറ്റ് വഴി വ്യക്തികളുടെ പാസ്‌പോര്‍ട്ടില്‍ നികുതി രഹിത പര്‍ച്ചേസ്/ സേവനങ്ങളുടെ വിവരം രേഖപ്പെടുത്തും. റീഫണ്ട് ലഭിക്കാന്‍ പാസ്‌പോര്‍ട്ടും ബോര്‍ഡിംഗ് പാസും ഡിജിറ്റല്‍ ഇന്‍വോയ്‌സും വിമാനത്താവളത്തിലെ സാറ്റ്ക കൗണ്ടറില്‍ ഹാജരാക്കണം. ആയിരം റിയാല്‍ വരെയാണ് പണമായി ലഭിക്കുക. അതില്‍ കൂടുതലാണെങ്കില്‍ സാറ്റ്കയുടെ വെബ്‌സൈറ്റിലെ ഇലക്ട്രോണിക്‌സ് സര്‍വീസ് ലിങ്ക് വഴി റിട്ടേണ്‍ ഓപ്ഷന്‍ വഴി അപേക്ഷിക്കാവുന്നതാണ്. ക്രെഡിറ്റ് കാര്‍ഡിലോ ബാങ്ക് അക്കൗണ്ടിലേക്കോ ആകും നികുതി തുക തിരികെ ലഭിക്കുക. 


റീഫണ്ടിനുള്ള വ്യവസ്ഥകള്‍

നികുതി തുക തിരികെ ലഭിക്കാന്‍ താഴെയുള്ള വ്യവസ്ഥകളും പാലിക്കണം

  • * 150 റിയാല്‍ മുകളിലും 10,000 റിയാല്‍ വരെയുമായിരിക്കണം പര്‍ച്ചേസ്. 
    * ഇതിന്റെ ബില്ലുകള്‍ സൂക്ഷിക്കണം. 
    * വസ്ത്രങ്ങള്‍, ഇലക്ട്രോണിക്‌സ്, ആഭരണങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍ തുടങ്ങിയ വ്യക്തിഗത ഉപയോഗത്തിനുള്ള സാധനങ്ങള്‍ക്ക് മാത്രമാണ് നികുതി തിരികെ ലഭിക്കുക.
    * വാങ്ങിയ സാധനങ്ങള്‍ സഭദിയില്‍ വച്ച് ഉപയോഗിക്കരുത്. (ഉപയോഗിച്ചാല്‍ വാറ്റ് തിരികെ ലഭിക്കില്ല).
    * 90 ദിവസത്തിനുള്ളില്‍ രാജ്യം വിടുമ്പോള്‍ കയ്യില്‍ കരുതുകയും വേണം.


The amount of 15 percent value added tax (VAT) paid by tourists while purchasing goods and services in Saudi Arabia will be refunded at the time of their departure. The Zakat, Tax and Customs Authority (ZTCA) has made the necessary amendments in the VAT Regulation.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ വെടിയുതിർപ്പിൽ 28 പേർ കൊല്ലപ്പെട്ടു; പിന്നിലുള്ളവരെ വെറുതെ വിടില്ലെന്ന് നരേന്ദ്ര മോദി

National
  •  2 days ago
No Image

9 വർഷങ്ങൾക്ക് ശേഷം ഇതാദ്യം; ഏഴാമനായി ഇറങ്ങിയിട്ടും പന്തിന് ഒരു മാറ്റവുമില്ല

Cricket
  •  2 days ago
No Image

തിരുവനന്തപുരം പള്ളിച്ചൽ മുക്കം പാലമൂട്ടിൽ തടി മില്ലിൽ തീപിടിത്തം; 15 ലക്ഷം രൂപയുടെ നാശനഷ്ടം

Kerala
  •  2 days ago
No Image

നരേന്ദ്ര മോദിയുടെ ദ്വിദിന സഊദി സന്ദർശനം തുടങ്ങി, ജിദ്ദയിൽ ഊഷ്‌മള വൻവരവേൽപ്പ്

Saudi-arabia
  •  2 days ago
No Image

കാലം കാത്തുവെച്ച നേട്ടം; 16 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് മിച്ചൽ മാർഷ്

Cricket
  •  2 days ago
No Image

തൃശൂരിൽ കനത്ത മഴയും കാറ്റും; കടകളിലും റോഡുകളിലും വെള്ളം കയറി, വൈദ്യുതി തകരാർ

Kerala
  •  2 days ago
No Image

പഹൽഗാം ഭീകരാക്രമണം: പൊലീസ് അടിയന്തര സഹായ കേന്ദ്രം തുറന്നു; കൊല്ലപ്പെട്ട വിനോദസഞ്ചാരികളിൽ കർണാടക, ഒഡീഷ സ്വദേശികളും

National
  •  2 days ago
No Image

മിസോറാമിൽ നിന്നും 400 വർഷം പഴക്കമുള്ള പൗരാണിക കരിങ്കൽ ചിത്രങ്ങൾ കണ്ടെത്തിയതായി ഇന്ത്യൻ പുരാവസ്തു സർവേ

National
  •  2 days ago
No Image

മുന്‍ ആന്ധ്രാ ഇന്റലിജന്‍സ് ഡിജിപി ആഞ്ജനേയലു അറസ്റ്റിൽ; സിനിമാനടി നൽകിയ പീഡനപരാതിയുടെ പശ്ചാത്തലത്തിൽ നടപടി

latest
  •  2 days ago
No Image

പഹൽഗാം ആക്രമണം ഞെട്ടിപ്പിക്കുന്നു, അപലപലിച്ച് രാഷ്ട്രപതി; നിരപരാധികളെ കൊലപ്പെടുത്തിയത് ഹൃദയഭേദകമെന്ന് രാഹുൽ

National
  •  2 days ago