അവധി കഴിഞ്ഞ് സഊദിയില്‍ തിരിച്ചെത്തിയ പ്രവാസി മലയാളി ഹൃദയാഘാതം മൂലംമരിച്ചു
അബഹ: അവധി കഴിഞ്ഞ് സഊദിയിലെ അബഹയില്‍ തിരിച്ചെത്തിയ പ്രവാസി മലയാളി ഹൃദയാഘാതംമൂലം മരിച്ചു. കോഴിക്കോട് പെരുവണ്ണ സ്വദേശി മുഹമ്മദ്(60) ആണ് മരിച്ചത്. രണ്ടു പതിറ്റാണ്ടായി അബഹയില്‍ പ്രവാസിയാണ് മുഹമ്മദ്.
ഒരു മാസം മുമ്പാണ് അവധി കഴിഞ്ഞ് മുഹമ്മദ് സൗദിയിലെത്തിയത്.
കഴിഞ്ഞയാഴ്ച പക്ഷാഘാതമുണ്ടായ മുഹമ്മദിനെ ഖമീസ് മുഷൈത്തിലെ ജര്‍മ്മന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിത്സയില്‍ തുടരുമ്പോഴാണ് ഹൃദയാഘാതമുണ്ടായത്.
ഭാര്യ: ലൈല. മക്കള്‍: അദീജത്ത് അമിന ബീവി, ആരിഫ, ഹംസിയ.
മരുമക്കള്‍: നിഷാദ്, മിര്‍സബ്, മാലിക്.
ജര്‍മ്മന്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഖമീസ് മുഷൈത്തിലെ ഖബര്‍സ്ഥാനില്‍ മറവുചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. നിയമനടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് കെഎംസിസി ഭാരവാഹികളായ ബഷീര്‍ മുന്നിയൂര്‍, മൊയ്തീന്‍ കട്ടുപ്പാറ എന്നിവര്‍ ആണ് നേതൃത്വം നല്‍കുന്നത്.
Expatriate Malayali dies of heart attack after returning to Saudi Arabia
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."