HOME
DETAILS

മെസിയൊന്നുമല്ല, ഫുട്ബോളിലെ എന്റെ പ്രിയപ്പെട്ട താരം അദ്ദേഹമാണ്: ഡി ബ്രൂയ്ൻ

  
April 17 2025 | 14:04 PM

Belgian midfielder Kevin De Bruyne has said that among the legends Cristiano Ronaldo and Lionel Messi he is his favorite player

ഇതിഹാസ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസി എന്നിവരിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ട താരമാരാണെന്ന് പറഞ്ഞിരിക്കുകയാണ് ബെൽജിയൻ മിഡ്ഫീൽഡർ കെവിൻ ഡി ബ്രൂയ്ൻ. മെസിയെ മറികടന്നുകൊണ്ട് റൊണാൾഡോയെയാണ് ഡി ബ്രൂയ്ൻ തന്റെ ഇഷ്ടതാരമായി തെരഞ്ഞെടുത്തത്. വൗ ഹൈഡ്രേറ്റിന് നൽകിയ അഭിമുഖത്തിലാണ് ഡി ബ്രൂയ്ൻ ഇക്കാര്യം പറഞ്ഞത്. 

"ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന് ഞാൻ പറയും. കാരണം അദ്ദേഹം സ്‌ട്രൈക്കറാണ്. എന്നാൽ ലയണൽ മെസി ഒരു പ്ലേ മേക്കറാണ്. ഞാനും ഒരു പ്ലേ മേക്കറാണ്. അതിനാൽ ഒരു സ്‌ട്രൈക്കറെയാണ് ഞാൻ തെരഞ്ഞെടുക്കുക'' കെവിൻ ഡി ബ്രൂയ്ൻ പറഞ്ഞു.  

ഈ സീസൺ അവസാനത്തോട് കൂടി ഡി ബ്രൂയ്ൻ മാഞ്ചസ്റ്റർ സിറ്റി വിടുമെന്ന് അടുത്തിടെ അറിയിച്ചിരുന്നു. 2015 സീസണിൽ ജർമൻ ക്ലബ് വോൾഫ്സ്ബർഗിൽ നിന്നുമാണ് കെവിൻ ഡി ബ്രൂയ്ൻ മാഞ്ചസ്റ്റർ സിറ്റിയുടെ തട്ടകത്തിൽ എത്തിയത്. ഇത്തിഹാദിന്റെ മണ്ണിൽ ഡി ബ്രൂയ്ൻ ലോകത്തെ ഏറ്റവും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളായി സ്വയം അടയാളപ്പെടുത്തുകയായിരുന്നു.

മാഞ്ചസ്റ്റർ സിറ്റിക്കായി 413 മത്സരങ്ങളിൽ നിന്നും 106 ഗോളുകളാണ് താരം നേടിയിട്ടുള്ളത്. ടീമിനൊപ്പം 16 കിരീടങ്ങളാണ് ഡി ബ്രൂയ്ൻ നേടിയിട്ടുള്ളത്. ഇതിൽ ആറ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടങ്ങളും ഒരു ചാമ്പ്യൻസ് ലീഗ് കിരീടവും ഡി ബ്രൂയ്ൻ മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം സ്വന്തമാക്കിയിട്ടുണ്ട്. 

മാഞ്ചസ്റ്റർ സിറ്റിക്കായി ഈ സീസണിൽ ഡി ബ്രൂയ്ൻ 19 മത്സരങ്ങളിലാണ് ബൂട്ട് കെട്ടിയത്. ഇതിൽ നാല് ഗോളുകളും ഏഴ് അസിസ്റ്റുകളുമാണ് താരം നേടിയിട്ടുള്ളത്. ഈ സീസണിൽ അത്ര മികച്ച പ്രകടനങ്ങളല്ല പെപ് ഗ്വാർഡിയോളയുടെ കീഴിൽ മാഞ്ചസ്റ്റർ സിറ്റി നടത്തുന്നത്. ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനോട് പരാജയപ്പെട്ട് സിറ്റി പുറത്തായിരുന്നു. 

Belgian midfielder Kevin De Bruyne has said that among the legends Cristiano Ronaldo and Lionel Messi he is his favorite player



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐസിയുവില്‍ നഴ്‌സുമാര്‍ നോക്കി നില്‍ക്കെ എയര്‍ഹോസ്റ്റസ് പീഡനത്തിനിരയായ സംഭവം;  പ്രതി പിടിയില്‍

National
  •  4 hours ago
No Image

ഈസ്റ്റര്‍ തിരക്കു പ്രമാണിച്ച് യാത്രക്കാര്‍ക്കു മുന്നറിയിപ്പുമായി എമിറേറ്റ്‌സ്; വാരാന്ത്യത്തില്‍ യാത്രക്കാരുടെ തിരക്കേറുമെന്നും എമിറേറ്റ്‌സ്

uae
  •  4 hours ago
No Image

ഗസ്സയില്‍ ഇസ്‌റാഈലും യമനില്‍ യു.എസും ബോംബ് വര്‍ഷം തുടരുന്നു; കുട്ടികളടക്കം 150 മരണം; വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ സ്തംഭിപ്പിച്ച് സയണിസ്റ്റുകള്‍

latest
  •  5 hours ago
No Image

കാനഡയിൽ ​ഗുണ്ടാസംഘങ്ങൾ തമ്മിൽ നടന്ന വെടിവയ്പിൽ ഇന്ത്യൻ വിദ്യാർത്ഥിനി ദാരുണമായി കൊല്ലപ്പെട്ടു

International
  •  5 hours ago
No Image

യമൻ തുറമുഖത്ത് യുഎസിന്റെ ശക്തമായ ആക്രമണം: 58 പേർ കൊല്ലപ്പെട്ടു, തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ് നൽകി ഹൂതികൾ

International
  •  6 hours ago
No Image

കോഴിക്കോട് വെള്ളയില്‍ പൊലിസ് കസ്റ്റഡിയിലെടുത്തയാളുടെ വീട് കത്തിനശിച്ച നിലയില്‍ 

Kerala
  •  6 hours ago
No Image

ഡൽഹിയിൽ കനത്ത മഴയ്ക്ക് പിന്നാലെ കെട്ടിടം തകർന്ന് നാല് മരണം; നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി, രക്ഷാപ്രവർത്തനം തുടരുന്നു

National
  •  6 hours ago
No Image

നിലവിലെ പൊലിസ് മേധാവി വിരമിക്കുന്നതോടെ പൊലിസ് തലപ്പത്ത് അടുത്തമാസം വന്‍ അഴിച്ചുപണി 

Kerala
  •  6 hours ago
No Image

ഷൈൻ ടോം ചാക്കോയുടെ ഓടി രക്ഷപ്പെടൽ: പൊലീസ് ചോദ്യങ്ങളുമായി, സത്യം പുറത്തുവരുമോ?

Kerala
  •  6 hours ago
No Image

യുഎസ് പഠനത്തോട് വിട! കർശന നിയമങ്ങളും ഉയർന്ന വിസ നിരസിക്കലും: ഇന്ത്യൻ വിദ്യാർത്ഥികൾ പുതിയ വഴികൾ തേടുന്നു

National
  •  7 hours ago