HOME
DETAILS

UAE Gold Rate: യുഎഇയില്‍ റെക്കോഡ് ഉയരത്തില്‍ സ്വര്‍ണവില, കേരളത്തിലെയും സഊദി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലെയും വിലയുമായി താരതമ്യം

  
Web Desk
April 16 2025 | 05:04 AM

Check todays gold price in Kerala and the Gulf countries of Saudi Arabia UAE Qatar Bahrain Kuwait and Oman on April 16

ദുബായ്: കേരളത്തിലേത് പോലെ തന്നെ കുതിക്കുകയും പിന്നീട് താഴേക്ക് പോകുകയും ചെയ്ത സ്വര്‍ണവില തിരിച്ചുവന്ന് റെക്കോഡ് ഉയരത്തില്‍ എത്തിനില്‍ക്കുകയാണ് യുഎഇയിലും. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വില സ്ഥിരത കൈവരിച്ചതിന് ശേഷം സ്വര്‍ണ്ണ നിരക്ക് ഇപ്പോള്‍ എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തി 22 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 366.50 ദിര്‍ഹം (8,540 രൂപ) ആണ് വില. കഴിഞ്ഞ കുറച്ച് മണിക്കൂറുകള്‍ കൊണ്ട് മാത്രം പ്രാദേശിക സ്വര്‍ണ്ണ വില ഇന്നലത്തെ 358.5 ദിര്‍ഹത്തേക്കാള്‍ എട്ട് ദിര്‍ഹം വരെ ഉയര്‍ന്നു. ഏപ്രില്‍ മൂന്നിനാണ് ദുബായ് സ്വര്‍ണ്ണ നിരക്ക് ആദ്യമായി 350 ദിര്‍ഹം കടന്നത്. കഴിഞ്ഞ 30 ദിവസത്തിനിടയിലെ ദുബായ് സ്വര്‍ണ്ണ വിലയുടെ ഏറ്റവും കുറഞ്ഞ പോയിന്റ് മാര്‍ച്ച് 21ന് രേഖപ്പെടുത്തിയ 335.25 ദിര്‍ഹമായിരുന്നു. അതായത്, 25 ദിവസം കൊണ്ട് 30 ദിര്‍ഹമിന്റെ വര്‍ധന.

കേരളത്തില്‍ ഇന്ന് 70,520 എന്ന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണവിലയുള്ളത്. യുഎഇയില്‍ 22 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 366.50 ദിര്‍ഹം (8,540 രൂപ) ആണ്. കേരളത്തിലാകട്ടെ 22 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 8815 രൂപയും ആണ്. 

നേരത്തെ കേരളത്തിലെ വിലയെ അപേക്ഷിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ സ്വര്‍ണത്തിന് വന്‍ വിലക്കുറവായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങിനെയല്ല, കേരളവും ഗള്‍ഫ് രാജ്യങ്ങളും തമ്മില്‍ സ്വര്‍ണവിലയിലെ അന്തരം വളരെ കുറവാണ്.

രണ്ട് ദിവസം നേരിയതെങ്കിലും കുറവ് കാണിച്ചിടത്തു നിന്നാണ് കേരളത്തില്‍ ഇന്ന് സ്വര്‍ണം വീണ്ടും സര്‍വ്വകാല റെക്കോര്‍ഡിലേക്ക് കടന്നിരിക്കുന്നത്. റെക്കോര്‍ഡിന് മേല്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് 70,160 വരെ കടന്ന പൊന്നിന്‍ വില രണ്ട് ദിവസം കൊണ്ട് 69,760ല്‍ എത്തിയിരുന്നു.അന്തര്‍ദേശീയ വിപണിയില്‍ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നതിനിടെയാണ് ഇന്ന് കേരളത്തില്‍ വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്.

ക്യാരറ്റ് കൂടുന്തോറും സ്വര്‍ണ്ണത്തിന്റെ പരിശുദ്ധി കൂടുന്നതാണ്. 24 ക്യാരറ്റ് എന്നാല്‍ തനി ശുദ്ധ സ്വര്‍ണ്ണമാണ്. 22 ക്യാരറ്റും 18 ക്യാരറ്റും ബലവും ഈടും കൂട്ടാനായി മറ്റ് ലോഹങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടതാണ്. നമുക്ക് കേരളത്തിലെയും ഗള്‍ഫ് രാജ്യങ്ങളായ (ജിസിസി) സഊദി അറേബ്യ, യുഎഇ, ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍ എന്നിവിടങ്ങളിലെ ഇന്നത്തെ സ്വര്‍ണ വില പരിശോധിക്കാം.

 

കേരളത്തിലെ സ്വര്‍ണവില
(ഓരോ ഗ്രാം വീതം)

22 ക്യാരറ്റ്: 8815

24 ക്യാരറ്റ്: 9617

18 ക്യാരറ്റ്: 7213


സഊദിയിലെ സ്വര്‍ണ വില
(ബ്രായ്ക്കറ്റില്‍ ഇന്ത്യന്‍ രൂപ)

22 ക്യാരറ്റ്: 367 (8,374)

24 ക്യാരറ്റ്: 397 (9,059)

18 ക്യാരറ്റ്: 300.3 (6,852)


യുഎഇയിലെ സ്വര്‍ണ വില
(ബ്രായ്ക്കറ്റില്‍ ഇന്ത്യന്‍ രൂപ)

 

22 ക്യാരറ്റ്: 366.5 (8,546)

24 ക്യാരറ്റ്: 395.75 (9,229)

18 ക്യാരറ്റ്: 299.9 (6,993)


ഒമാനിലെ സ്വര്‍ണ വില
(ബ്രായ്ക്കറ്റില്‍ ഇന്ത്യന്‍ രൂപ)

22 ക്യാരറ്റ്: 38.9 (8,652)

24 ക്യാരറ്റ്: 41.6 (9,252)

18 ക്യാരറ്റ്: 31.8 (7,072)


കുവൈത്തിലെ സ്വര്‍ണ വില
(ബ്രായ്ക്കറ്റില്‍ ഇന്ത്യന്‍ രൂപ)

22 ക്യാരറ്റ്: 29.48 (8,228)

24 ക്യാരറ്റ്: 32.15 (8,974)

18 ക്യാരറ്റ്: 24.10 (6,727)

 

ഖത്തറിലെ സ്വര്‍ണ വില
(ബ്രായ്ക്കറ്റില്‍ ഇന്ത്യന്‍ രൂപ)

22 ക്യാരറ്റ്: 362 (8,483)

24 ക്യാരറ്റ്: 388.5 (9,104)

18 ക്യാരറ്റ്: 296.2 (6,941)


ബഹ്‌റൈനിലെ സ്വര്‍ണ വില
(ബ്രായ്ക്കറ്റില്‍ ഇന്ത്യന്‍ രൂപ)

22 ക്യാരറ്റ്: 37.2 (8,449)

24 ക്യാരറ്റ്: 39.7 (9,017.)

18 ക്യാരറ്റ്: 30.4 (6,905)

READ ALSO: ലോക കറന്‍സികളും ഇന്ത്യന്‍ രൂപയും തമ്മിലുള്ള ഏറ്റവും പുതിയ വ്യത്യാസം അറിയാം | India Rupee Value Today

READ ALSO: ഇന്ത്യന്‍ രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ വ്യത്യാസം; ഇന്നത്തെ സ്വര്‍ണം, വെള്ളി, ഇന്ധന നിരക്കുകളും അറിയാം | UAE Market Today

Gold prices are also hitting record highs in UAE. After stabilizing in the last 24 hours, gold prices are now at an all-time high of 366.50 dirhams (Rs. 8,540) per gram of 22-carat gold.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സച്ചിനെയും കടത്തിവെട്ടി; തകർച്ചയിലും ചരിത്രനേട്ടത്തിലേക്ക് നടന്നുകയറി പടിതാർ

Cricket
  •  8 hours ago
No Image

ജെഎൻയു തെരഞ്ഞെടുപ്പ് പ്രക്രിയകൾ താത്കാലികമായി നിർത്തിവെച്ചു; തീരുമാനം സംഘർഷങ്ങൾക്ക് പിന്നാലെ

National
  •  9 hours ago
No Image

ഫുട്ബോളിൽ അവൻ എന്നെ പോലെ തന്നെയാണ് കളിച്ചുകൊണ്ടിരുന്നത്: മെസി 

Football
  •  10 hours ago
No Image

ഇന്ത്യൻ ആൻജിയോപ്ലാസ്റ്റിയുടെ പിതാവ് ഡോ. മാത്യു സാമുവൽ കളരിക്കൽ അന്തരിച്ചു

Kerala
  •  10 hours ago
No Image

മംഗലാപുരത്ത് വഖ്ഫ് ബില്ലിനെതിരേ സുന്നി സംഘടനകളുടെ വഖ്ഫ് മഹാറാലി

Kerala
  •  11 hours ago
No Image

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം നടക്കുന്നത് വരെ മാധ്യമങ്ങളെ കാണില്ലെന്ന് പിവി അൻവർ

Kerala
  •  12 hours ago
No Image

2026 ലോകകപ്പിൽ അർജന്റീനക്കായി കളിക്കുമോ? മറുപടിയുമായി മെസി

Football
  •  12 hours ago
No Image

വയനാട്ടിൽ കെഎസ്ആർടിസി ബസിന്റെ ചില്ല് അടിച്ച് തകർത്തു; സംഭവത്തിൽ മൂന്ന് പേർ പിടിയിൽ

Kerala
  •  13 hours ago
No Image

ദിവ്യ എസ് അയ്യർ സർവീസ് ചട്ടങ്ങൾക്കെതിരായി പ്രവർത്തിച്ചു; പരാതിയുമായി യൂത്ത് കോൺഗ്രസ്

Kerala
  •  13 hours ago
No Image

ഇനിയും ഫൈന്‍ അടച്ചില്ലേ?, സഊദിയിലെ ട്രാഫിക് പിഴകളിലെ 50% ഇളവ് ഇന്നു അവസാനിക്കും

Saudi-arabia
  •  15 hours ago