
ഒന്നു പതുങ്ങി, കുതിച്ചു ചാടി സര്‍വ്വകാല റെക്കോര്‍ഡിലേക്ക് സ്വര്‍ണവില

കൊച്ചി: ഉപഭോക്താക്കളെ ഞെട്ടിച്ച് ഇന്ന് വീണ്ടും സ്വര്‍ണക്കുതിപ്പ്. ഒറ്റയടിക്ക് സര്‍വ്വകാല റെക്കോര്‍ഡിട്ടിരിക്കുകയാണ് വീണ്ടും സ്വര്‍ണം.
രണ്ട് ദിവസം നേരിയതെങ്കിലും കുറവ് കാണിച്ചിടത്തു നിന്നാണ് സ്വര്‍ണം വീണ്ടും സര്‍വ്വകാല റെക്കോര്‍ഡിലേക്ക് കടന്നിരിക്കുന്നത്. റെക്കോര്‍ഡിന് മേല്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് 70,160 വരെ കടന്ന പൊന്നിന്‍ വില രണ്ട് ദിവസം കൊണ്ട് 69,760ല്‍ എത്തിയിരുന്നു.
അന്തര്‍ദേശീയ വിപണിയില്‍ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നതിനിടെയാണ് ഇന്ന് കേരളത്തില്‍ വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്.
അമേരിക്കയും ചൈനയും തമ്മിലുള്ള ചുങ്കപ്പോര് ശക്തമായതാണ് അന്തര്‍ദേശീയ വിപണിയെ ആശങ്കയിലാക്കിയത്. ചൈനക്കെതിരെ 104 ശതമാനം നികുതിയാണ് അമേരിക്ക ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ട്രംപിന്റെ പകരച്ചുങ്കവും ചൈനയുടേയും കാനഡയുടേയും തിരിച്ചടിയുമാണ് സ്വര്‍ണ വിപണിയിലും പ്രതിഫലിക്കുന്നതെന്നാണ് കണക്കു കൂട്ടല്‍. ഏപ്രില്‍ രണ്ട് മുതല്‍ നിലവില്‍ വന്ന ട്രംപിന്റെ പുതിയ താരിഫ് നയം പ്രാബല്യത്തില്‍ സ്വര്‍ണ വില വര്‍ധിപ്പിക്കേണ്ടതായിരുന്നുവെന്നും നേരത്തെ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഇന്നത്തെ വിലവിവരം നോക്കാം
22കാരറ്റ്
ഒരു ഗ്രാം കൂടിയത് 95 രൂപ, ഗ്രാം വില 8,815
പവന്‍ കൂടിയത് 760 രൂപ, പവന്‍ വില 70,520
24 കാരറ്റ്
ഒരു ഗ്രാം കൂടിയത് 99 രൂപ, ഗ്രാം വില 9,617
പവന്‍ കൂടിയത് 792 രൂപ, പവന്‍ വില 76,936
18 കാരറ്റ്
ഒരു ഗ്രാം കൂടിയത് 78 രൂപ, ഗ്രാം വില 7,213
പവന്‍ വര്‍ധന 624 രൂപ, പവന്‍ വില 57,704
സാമ്പത്തിക രംഗത്ത് അനിശ്ചിതത്വം തുടരുന്ന സന്ദര്‍ഭങ്ങളില്‍ സ്വര്‍ണം ഒരു സുരക്ഷിത ഉറവിടമാകുമെന്ന് നിരീക്ഷകര്‍ വ്യക്തമാക്കുന്നു. അതുകൊണ്ട് തന്നെ സ്വര്‍ണം എക്കാലത്തും ഒരു ജനപ്രിയ നിക്ഷേപമാണ്. മറ്റു വിപണികളില്‍ നേരിടുന്ന നഷ്ടം നികത്താനും പണം സ്വരൂപിക്കുന്നതിനും നിക്ഷേപകര്‍ ഗണ്യമായ രീതിയില്‍ ഓഹരികള്‍ വില്‍ക്കുന്ന സാഹചര്യത്തിനും ഇപ്പോള്‍ സാധ്യതയുണ്ട്. സ്വര്‍ണവില ഉയരാനുള്ള സാധ്യതകളാണ് യഥാര്‍ഥത്തില്‍ വിപണിയിലുള്ളത്. ട്രംപിന്റെ പുതിയ ചുങ്കപ്പോരിനെ തുടര്‍ന്നുള്ള ആശങ്കയില്‍ തന്നെ പണം നഷ്ടമാകാതിരിക്കാന്‍ സ്വര്‍ണം വാങ്ങി സൂക്ഷിക്കുകയാണ് നിക്ഷേപകര്‍ ചെയ്യുക. അതുകൊണ്ടുതന്നെ സ്വര്‍ണവില ഉയരേണ്ടതാണ്.
സ്വര്‍ണം മിക്കവരുടെയും ജനപ്രിയ നിക്ഷേപ ഓപ്ഷനായി നിലനില്‍ക്കുന്നു. ഈ അനിശ്ചിത സമയത്ത് മറ്റ് വിപണികളിലെ നഷ്ടം നികത്തുന്നതിനും പണം സ്വരൂപിക്കുന്നതിനും നിക്ഷേപകര്‍ക്ക് ഗണ്യമായ നേട്ടങ്ങള്‍ ലഭിക്കുന്ന ആസ്തികള്‍ വില്‍ക്കാന്‍ തീരുമാനിച്ചേക്കാം. വന്‍തോതില്‍ ഉയര്‍ന്ന വേളയില്‍ ലാഭം കൊയ്യുക എന്ന ലക്ഷ്യത്തോടെ വിറ്റഴിക്കല്‍ വര്‍ധിച്ചതാണ് സ്വര്‍ണവില താഴാന്‍ ഇടയാക്കിയത്.
എന്തുതന്നെയായാലും സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്ക് വലിയ ആശ്വാസമാണിത്. പ്രത്യേകിച്ച് കേരളത്തില്‍ ഇപ്പോള്‍ വിവാഹ സീസണ്‍ ആണെന്നിരിക്കേ. എന്നാല്‍ പവന്‍ സ്വര്‍ണം വാങ്ങാനാണ് ഈ വില. വിവാഹാവശ്യത്തിനും മറ്റും ഉപയോഗിക്കാന്‍ സ്വര്‍ണം ആഭരണമായാണ് സാധാരണ വാങ്ങിക്കുന്നത്. സ്വര്‍ണം ആഭരണമായി വാങ്ങുമ്പോള്‍ ഈ വിലയും മതിയാവില്ല. ജി.എസ്.ടി, ഹാള്‍മാര്‍ക്കിംഗ് നിരക്കുകള്‍ ഒപ്പം പണിക്കൂലിയും ഒരു ആഭരണത്തിന് മേല്‍ അധികം വരും. പണിക്കൂലിയിലും വ്യത്യാസമുണ്ട്. ഡിസൈന്‍ അനുസരിച്ചാണ് പണിക്കൂലി വരിക. ഡിസൈന്‍ കൂടുന്നതനുസരിച്ച് പണിക്കൂലിയും കൂടും. ഇതനുസരിച്ച് പവന്‍ സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ 75,000 രൂപയെങ്കിലും വ്യാപാരികള്‍ അറിയിക്കുന്നു.
Gold prices in kerala have surged once again, setting a new all-time record and leaving consumers stunned. The sudden spike in rates has sparked concern among buyers and jewelers alike, with many monitoring the market for further trends.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഫുട്ബോളിൽ അവൻ എന്നെ പോലെ തന്നെയാണ് കളിച്ചുകൊണ്ടിരുന്നത്: മെസി
Football
• 11 hours ago
ഇന്ത്യൻ ആൻജിയോപ്ലാസ്റ്റിയുടെ പിതാവ് ഡോ. മാത്യു സാമുവൽ കളരിക്കൽ അന്തരിച്ചു
Kerala
• 11 hours ago
മംഗലാപുരത്ത് വഖ്ഫ് ബില്ലിനെതിരേ സുന്നി സംഘടനകളുടെ വഖ്ഫ് മഹാറാലി
Kerala
• 12 hours ago
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം നടക്കുന്നത് വരെ മാധ്യമങ്ങളെ കാണില്ലെന്ന് പിവി അൻവർ
Kerala
• 12 hours ago
2026 ലോകകപ്പിൽ അർജന്റീനക്കായി കളിക്കുമോ? മറുപടിയുമായി മെസി
Football
• 13 hours ago
വയനാട്ടിൽ കെഎസ്ആർടിസി ബസിന്റെ ചില്ല് അടിച്ച് തകർത്തു; സംഭവത്തിൽ മൂന്ന് പേർ പിടിയിൽ
Kerala
• 13 hours ago
ദിവ്യ എസ് അയ്യർ സർവീസ് ചട്ടങ്ങൾക്കെതിരായി പ്രവർത്തിച്ചു; പരാതിയുമായി യൂത്ത് കോൺഗ്രസ്
Kerala
• 14 hours ago
ഇനിയും ഫൈന്‍ അടച്ചില്ലേ?, സഊദിയിലെ ട്രാഫിക് പിഴകളിലെ 50% ഇളവ് ഇന്നു അവസാനിക്കും
Saudi-arabia
• 16 hours ago
ദുബൈയില്‍ പുതിയ തൊഴിലവസരങ്ങളുമായി അസീസി ഡെവലപ്‌മെന്റ്‌സ്; വര്‍ഷാവസാനത്തോടെ 7000ത്തോളം പേരെ നിയമിക്കും
latest
• 16 hours ago
'ദില്ലിയില്‍ നിന്നുള്ള ഒരു ശക്തിക്കു മുന്നിലും തമിഴ്‌നാട് കീഴടങ്ങില്ല'; ബിജെപിയെ വെല്ലുവിളിച്ച് എം.കെ സ്റ്റാലിന്‍
National
• 17 hours ago
ജഗന് മോഹന്‍ റെഡ്ഡിക്കും ഡാല്‍മിയ സിമന്റ്സിനും തിരിച്ചടി; 800 കോടിയുടെ സ്വത്തുക്കള്‍ പിടിച്ചെടുത്ത് ഇ.ഡി
National
• 18 hours ago.png?w=200&q=75)
ഹോട്ടൽ പരിശോധനയ്ക്കിടെ ഓടിപ്പോയതിന് വിശദീകരണം നൽകണം; നടൻ ഷൈൻ ടോം ചാക്കോയ്ക്ക് പൊലീസ് നോട്ടീസ്
Kerala
• 20 hours ago
ഖത്തറിൽ ശക്തമായ കാറ്റിനു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
latest
• 20 hours ago
ജാപ്പനീസ് എംബസി ഉദ്യോഗസ്ഥയുടെ ലൈംഗികാരോപണ പരാതി; മുതിര്‍ന്ന പ്രൊഫസറെ പുറത്താക്കി ജെഎന്‍യു
National
• 20 hours ago
കെ.എ.എസ് പരീക്ഷയിൽ അപേക്ഷകർ കുറഞ്ഞു: പ്രായപരിധിയും വിജ്ഞാപന കാലതാമസവും പ്രതിസന്ധിയിൽ
Kerala
• a day ago.png?w=200&q=75)
ശാരദാ മുരളീധരൻ 30ന് പടിയിറങ്ങും മനോജ് ജോഷിയെ മടക്കിവിളിക്കാൻ മുഖ്യമന്ത്രി; എ. ജയതിലകിന് വെല്ലുവിളി
Kerala
• a day ago
ഗുരുതരാവസ്ഥയിലായ രോഗിയെ മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോകാന്‍ 108 ആംബുലന്‍സില്‍ വിളിച്ചിട്ടും വിട്ടു നല്‍കിയില്ല; രോഗി മരിച്ചു
Kerala
• a day ago
ഗവർണറെ തടഞ്ഞ എസ്.എഫ്.ഐ നേതാവിന് ഓപൺ സർവകലാശാല സിൻഡിക്കേറ്റ് പദവി ; വിദേശ വിദ്യാർഥി ഏജൻസി ഡയറക്ടർക്കും നിയമനം
Kerala
• a day ago
വനിത സിപിഒ റാങ്ക് ലിസ്റ്റ്: 45 പേര്‍ക്ക് കൂടി അഡ്വൈസ് മെമ്മോ അയച്ചു
Kerala
• 21 hours ago
അഞ്ചു കിലോ കഞ്ചാവുമായി പൊലീസ് പിടികൂടിയ സ്ത്രീ ജാമ്യത്തിലിറങ്ങി 4.33 കിലോ കഞ്ചാവുമായി വീണ്ടും പിടിയിൽ
Kerala
• 21 hours ago
ലഹരി ഉപയോഗം മൂലം കണ്ണ് തടിച്ചു, ഷൂട്ടിങ് മുടക്കി, ലൈംഗിക ചുവയോടെ സംസാരം: ഷൈൻ ടോം ചാക്കോയ്ക്കെതിരെ വിൻസി നൽകിയ പരാതി പുറത്ത്
Kerala
• 21 hours ago