HOME
DETAILS

ഗസ്സയില്‍ ആശുപത്രികള്‍ക്ക് നേരെ വീണ്ടും ആക്രമണം; കൊല്ലപ്പെട്ടവരുടെ എണ്ണം 51,000 കവിഞ്ഞു | Israel War on Gaza Updates

  
Web Desk
April 16 2025 | 02:04 AM

Gaza death toll reaches 51000 Israel War on Gaza Updates


ഗസ്സസിറ്റി: ഇസ്റാഈൽ വംശഹത്യയിൽ ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 51,000 പിന്നിട്ടു. 1,16,343 പേർക്ക് പരുക്കേറ്റതായും ഗസ്സിയിലെ ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 17 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണം പുനരാരംഭിച്ച മാർച്ച് 18നു ശേഷം 1,630 പലസ്തീനികൾ കൊല്ലപ്പെടുകയും 4,302 പേർക്കു പരുക്കേൽക്കുകയും ചെയ്തു. 

അതിനിടെ ഗസ്സയില്‍ ആശുപത്രികള്‍ക്ക് നേരെ വീണ്ടും ഇസ്റാഈല്‍ ആക്രമണം. ആക്രമണത്തെ തുടര്‍ന്ന് ഗസ്സ സിറ്റിയിലെ ഏക ആശുപത്രിയും പ്രവര്‍ത്തനം നിര്‍ത്തി. കഴിഞ്ഞ ദിവസം ആക്രമണം നടന്ന അല്‍ അഹില്‍ അറബ് ബാപ്ടിസ്റ്റ് ആശുപത്രിക്ക് നേരെ ഇന്നലേയും ആക്രമണമുണ്ടായി. രണ്ട് മിസൈലുകളാണ് ഇന്നലെ ആശുപത്രിക്ക് മുകളില്‍ പതിച്ചത്. ആക്രമണത്തിന് മുന്‍പ് ആശുപത്രി ഒഴിപ്പിക്കാന്‍ ടെലിഫോണ്‍ നിര്‍ദേശമുണ്ടായിരുന്നു. ഇസ്റാഈല്‍ സുരക്ഷാ സേനാംഗമെന്ന് പരിചയപ്പെടുത്തിയ ആളാണ് വിളിച്ചത്. നൂറിലേറെ രോഗികള്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു. 

ആശുപത്രി പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. ജറൂസലം ക്രൈസ്തവ രൂപതയാണ് ആശുപത്രി നടത്തുന്നത്. നിലവിലെ സാഹചര്യത്തില്‍ പ്രവര്‍ത്തനം അസാധ്യമെന്ന് തിരിച്ചറിഞ്ഞാണ് ആശുപത്രി അടച്ചിടാനുള്ള തീരുമാനമെന്ന് അധികൃതര്‍ വ്യക്തമാക്കി. അത്യാസന്ന നിലയിലുള്ള അമ്പതിലേറെ രോഗികളെ എവിടേക്ക് മാറ്റും എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും അധികൃതര്‍ അറിയിച്ചു. 

അല്‍ ഷിഫ ആശുപത്രി തകര്‍ത്തശേഷം ഗസ്സ സിറ്റിയില്‍ അവശേഷിക്കുന്ന ഏക ആശുപത്രിയായിരുന്നു അല്‍ അഹ്‌ലി. രാത്രി വൈകിയാണ് ആക്രമണമുണ്ടായത്. തുടര്‍ന്ന് രോഗികളെ ഒഴിപ്പിച്ചെന്നും ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ ചികിത്സകിട്ടാതെ റോഡരികിലാണ് കിടക്കുന്നതെന്നും ഗസ്സ ആരോഗ്യ മന്ത്രാലയം വക്താവ് ഖലീല്‍ അല്‍ ദെഖ്റാന്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫുട്ബോളിൽ അവൻ എന്നെ പോലെ തന്നെയാണ് കളിച്ചുകൊണ്ടിരുന്നത്: മെസി 

Football
  •  17 hours ago
No Image

ഇന്ത്യൻ ആൻജിയോപ്ലാസ്റ്റിയുടെ പിതാവ് ഡോ. മാത്യു സാമുവൽ കളരിക്കൽ അന്തരിച്ചു

Kerala
  •  17 hours ago
No Image

മംഗലാപുരത്ത് വഖ്ഫ് ബില്ലിനെതിരേ സുന്നി സംഘടനകളുടെ വഖ്ഫ് മഹാറാലി

Kerala
  •  19 hours ago
No Image

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം നടക്കുന്നത് വരെ മാധ്യമങ്ങളെ കാണില്ലെന്ന് പിവി അൻവർ

Kerala
  •  19 hours ago
No Image

2026 ലോകകപ്പിൽ അർജന്റീനക്കായി കളിക്കുമോ? മറുപടിയുമായി മെസി

Football
  •  19 hours ago
No Image

വയനാട്ടിൽ കെഎസ്ആർടിസി ബസിന്റെ ചില്ല് അടിച്ച് തകർത്തു; സംഭവത്തിൽ മൂന്ന് പേർ പിടിയിൽ

Kerala
  •  20 hours ago
No Image

ദിവ്യ എസ് അയ്യർ സർവീസ് ചട്ടങ്ങൾക്കെതിരായി പ്രവർത്തിച്ചു; പരാതിയുമായി യൂത്ത് കോൺഗ്രസ്

Kerala
  •  21 hours ago
No Image

ഇനിയും ഫൈന്‍ അടച്ചില്ലേ?, സഊദിയിലെ ട്രാഫിക് പിഴകളിലെ 50% ഇളവ് ഇന്നു അവസാനിക്കും

Saudi-arabia
  •  a day ago
No Image

ദുബൈയില്‍ പുതിയ തൊഴിലവസരങ്ങളുമായി അസീസി ഡെവലപ്‌മെന്റ്‌സ്; വര്‍ഷാവസാനത്തോടെ 7000ത്തോളം പേരെ നിയമിക്കും

latest
  •  a day ago
No Image

'ദില്ലിയില്‍ നിന്നുള്ള ഒരു ശക്തിക്കു മുന്നിലും തമിഴ്‌നാട് കീഴടങ്ങില്ല'; ബിജെപിയെ വെല്ലുവിളിച്ച് എം.കെ സ്റ്റാലിന്‍

National
  •  a day ago