
'ആര്‍എസ്എസ് രാജ്യ താല്പര്യത്തിനായി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ പ്രധാനമന്ത്രിക്ക് കുട്ടിക്കാലത്ത് ചായ അടിക്കേണ്ടി വരില്ലായിരുന്നു': മുസ്ലിംകള് പഞ്ചറൊട്ടിക്കുന്നവരെന്ന പരാമര്‍ശത്തില്‍ മോദിക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം

ന്യൂഡല്‍ഹി: വഖ്ഫ് സ്വത്തുക്കള്‍ ശരിയാംവിധം ഉപയോഗിച്ചിരുന്നുവെങ്കില് മുസ്ലിംകള്ക്ക് പഞ്ചര്‍ ഒട്ടിച്ച് ജീവിക്കേണ്ടി വരില്ലായിരുന്നു എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാക്കള്‍. അധിക്ഷേപകരമായ പരാമര്‍ശമാണ് പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് പ്രതിപക്ഷ നേതാക്കള്‍ കുറ്റപ്പെടുത്തി.
ഹരിയാനയിലെ ഹിസാറില്‍ നടന്ന പരിപാടിക്കിടെയായിരുന്നു മോദിയുടെ വിവാദ പരാമര്‍ശം. മുന്‍ സര്‍ക്കാരുകള്‍ വഖ്ഫ് സ്വത്തുകള്‍ ദുരുപയോഗം ചെയ്തെന്ന് പറഞ്ഞ മോദി വഖ്ഫ് സ്വത്തുകള്‍ ശരിയായി ഉപയോഗിച്ചിരുന്നെങ്കില്‍ മുസ്ലിം യുവാക്കള്‍ക്ക് ഉപജീവനത്തിനായി പഞ്ചര്‍ ഒട്ടിക്കേണ്ടി വരില്ലായിരുന്നു എന്നും പറഞ്ഞു. ഏതാനും ഭൂമാഫിയകള്‍ക്കാണ് വഖ്ഫ് സ്വത്തുക്കളുടെ പ്രയോജനം ലഭിച്ചതെന്നും ഇവര്‍ ദളിതുകളുടെയും പിന്നാക്ക വിഭാഗങ്ങളുടെയും വിധവകളുടെയും ഭൂമി കൊള്ളയടിച്ചു എന്നും മോദി ആരോപിച്ചു.
വഹിച്ചുകൊണ്ടിരിക്കുന്ന പദവിക്ക് ചേരുന്ന ഭാഷയല്ല പ്രധാനമന്ത്രി ഉപയോഗിച്ചതെന്ന് പ്രതിപക്ഷ നേതാക്കള്‍ കുറ്റപ്പെടുത്തി. നിങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ട തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രധാനമന്ത്രിയാണെന്നും അധിക്ഷേപങ്ങള്‍ക്ക് മുമ്പ് ചിന്തിക്കണമെന്നും കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനേത പറഞ്ഞു. ഭരണഘടന ശില്പി അംബേദ്കറിന്റെ ജന്മദിനവുമായി നടന്ന പരിപാടിയില്‍ നിന്ന് വിട്ടുനിന്ന പ്രധാനമന്ത്രിയുടെ നടപടിയെയും സുപ്രിയ ചോദ്യം ചെയ്തു.
എ.ഐ.എം.ഐ.എം നേതാവും ലോക്സഭാംഗവുമായ അസദുദ്ദീന്‍ ഉവൈസിയും മോദിയെ രൂക്ഷമായി വിമര്‍ശിച്ചു. ആര്‍എസ്എസ് താല്പര്യത്തിനായി പ്രവര്‍ത്തിച്ചിരുന്നില്ലെങ്കില്‍ പ്രധാനമന്ത്രിക്ക് കുട്ടിക്കാലത്ത് ചായ അടിക്കേണ്ടി വരില്ലായിരുന്നു എന്നാണ് ഉവൈസി പരിഹസിച്ചത്. സമൂഹമാധ്യമങ്ങളിലെ ഭാഷ ുപയോഗിക്കുന്നത് ഒരു പ്രധാനമന്ത്രിക്ക് യോജിച്ചതെന്ന് കോണ്‍ഗ്രസ് രാജ്യസഭാ എംപി ഇമ്രാന് പ്രതാപ്ഗര്‍ഹി കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇന്ത്യക്കാരിൽ രണ്ടാമൻ; തകർത്തടിച്ച് ഹിറ്റ്മാൻ നടന്നുകയറിയത് ടി-20യുടെ ചരിത്രത്തിലേക്ക്
Cricket
• a day ago
ഹജ്ജ് 2025: തൊഴിലാളികൾക്കുള്ള ആരോഗ്യ നിയമങ്ങൾ വിശദീകരിച്ച് സഊദി
Saudi-arabia
• a day ago
ഇന്ത്യന്‍ രൂപയും ഗള്‍ഫ് രാജ്യങ്ങളിലെ കറന്‍സികളും തമ്മിലെ ഇന്നത്തെ നിലവാരം | SAR, AED, QAR, KWD, BHD, OMR, vs Indian Rupee
latest
• a day ago
വിന്‍സി പറഞ്ഞത് 100 ശതമാനം ശരിയെന്നും ഷൈന്‍ ടോം ചാക്കോ മോശമായി പെരുമാറിയെന്നും ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നും പുതുമുഖ നടി അപര്‍ണ
Kerala
• a day ago
യുഎഇയിൽ ഇന്ന് നല്ല കാലാവസ്ഥ, താപനില കുറയും; വടക്കൻ തീരപ്രദേശങ്ങളിൽ മൂടൽമഞ്ഞിന് സാധ്യത
uae
• a day ago
എംഡിഎംഎയുമായി ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ 20കാരന് അറസ്റ്റില്‍
Kerala
• a day ago
ബെംഗളൂരുവില്‍ മലയാളിയെ കഴുത്തറുത്ത് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി
Kerala
• a day ago
മുഖ്യ ആസൂത്രക; മാസപ്പടി കേസിൽ വീണ വിജയനെതിരെ ഗുരുതര കണ്ടെത്തലകളുമായി എസ്എഫ്ഐഒ കുറ്റപത്രം
Kerala
• a day ago
പഹല്‍ഗാം ആക്രമണം: ഭക്ഷണവും വെള്ളവും ലഭിക്കാതെ ഗുല്‍മര്‍ഗില്‍ കുടുങ്ങി മലപ്പുറത്തേയും കോഴിക്കോട്ടേയും കുടുംബങ്ങള്‍
Kerala
• a day ago
ലോക്കോപൈലറ്റുമാരുടെ ഏറെനാളായുള്ള പരാതിക്ക് പരിഹാരം; എന്ജിന് കാബിനുകളില്‍ യൂറിനല്‍ സ്ഥാപിക്കുന്നു, കാബിനുകള്‍ എയര്‍കണ്ടീഷന്‍ ചെയ്യാനും തീരുമാനം
latest
• a day ago
കറന്റ് അഫയേഴ്സ്- 23-04-2025
PSC/UPSC
• 2 days ago
പാലക്കാട്; കൈക്കൂലി കേസിൽ അറസ്റ്റിലായ ഫീൽഡ് അസിസ്റ്റൻ്റിനെ സർവീസിൽ നിന്ന് പുറത്താക്കി; വിജിലൻസ് കണ്ടെത്തലുകൾ ഞെട്ടിക്കുന്നത്
Kerala
• 2 days ago
പഹൽഗാം ഭീകരാക്രമണം: തീവ്രവാദികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് പൊലീസ്; ജമ്മു കശ്മീരിൽ സുരക്ഷ ശക്തമാക്കി സൈന്യം
National
• 2 days ago
പണിപാളി, താരിഫ് യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ ശ്രമം; ചൈനയോടുള്ള നിലപാടിൽ മലക്കം മറിഞ്ഞ് ട്രംപ്
latest
• 2 days ago
പട്ടാപകല്‍ കടയുടമയെ കത്തി കാട്ടി ആക്രമിച്ച കേസില്‍ പ്രതികള്‍ പിടിയില്‍
Kerala
• 2 days ago
പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
Kerala
• 2 days ago
ഒരു മണിക്കൂറിനുള്ളിൽ കത്തിനശിച്ച ഫെരാരി; യുവാവിൻ്റെ പത്തുവർഷത്തെ സമ്പാദ്യവും സ്വപ്നവും കൺമുന്നിൽ ചാരമായി
International
• 2 days ago
കുൽഗാമിൽ ഭീകരർക്കെതിരെ സൈന്യത്തിന്റെ മിന്നൽ ആക്രമണം; ടിആർഎഫ് തലവൻ വലയിൽ
National
• 2 days ago
പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യയുടെ നയതന്ത്ര മറുപടി; പാക് പൗരന്മാര്ക്കുള്ള വിസ നിര്‍ത്തലാക്കി, സിന്ധുനദീ കരാര്‍ റദ്ദാക്കി, അതിര്‍ത്തി അടച്ചു
National
• 2 days ago
കിഴക്കൻ സഊദിയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് വൻ അപകടം; നാലു പ്രവാസികൾ മരിച്ചു, ഏഴ് പേർക്ക് പരിക്ക്
Saudi-arabia
• 2 days ago