The clash between the Tamil Nadu Governor and the state government has intensified again. During an Ambedkar Jayanti event, Governor R.N. Ravi said the Stalin government is not supporting the Dalit community and claimed that attacks on Dalits are increasing in the state.
HOME
DETAILS

MAL
വീണ്ടും കൊമ്പുകോര്‍ത്ത് ഗവര്‍ണര്‍; തമിഴ്‌നാട്ടില്‍ ദളിതര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചെന്ന് ആരോപണം; വിമര്‍ശിച്ച് ഡിഎംകെ
Web Desk
April 15 2025 | 10:04 AM

ചെന്നെെ: തമിഴ്‌നാട്ടില്‍ വീണ്ടും ഗവര്‍ണര്‍- സര്‍ക്കാര്‍ പോര് മുറുകുന്നു. സ്റ്റാലിന്‍ സര്‍ക്കാര്‍ ദളിത് വിഭാഗത്തോട് അനുഭാവം കാണിക്കുന്നില്ലെന്നും, സംസ്ഥാനത്ത് ദളിതരോടുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുകയാണെന്നും ഗവര്‍ണര്‍ ആര്‍എന്‍ രവി കുറ്റപ്പെടുത്തി. അംബേദ്കര്‍ ജയന്തി ആഘോഷ പരിപാടിയിലാണ് ഗവര്‍ണറുടെ പരാമര്‍ശം.
സാമൂഹിക നീതിയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നുവെന്ന് അവകാശപ്പെടുന്ന തമിഴ്‌നാട്ടില്‍ നിന്നും കേള്‍ക്കുന്ന കഥകള്‍ ഹൃദയഭേദകമാണ്. അംബേദ്കറുടെ സ്വപ്‌നങ്ങള്‍ എത്രത്തോളം നാട്ടില്‍ നടപ്പായിട്ടുണ്ടെന്ന് ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. തെരുവില്‍ ചെരുപ്പിട്ട് നടന്നതിന്റെ പേരിലും, ബൈക്കില്‍ സഞ്ചരിച്ചതിന്റെ പേരിലുമെല്ലാം ദളിതര്‍ ആക്രമിക്കപ്പെടുകയാണ്.
കള്ളക്കുറിച്ചിയിലെ വിഷമദ്യ ദുരന്തത്തില്‍ ഇരയായവരില്‍ ഭൂരിഭാഗവും ദളിതരായിരുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളില്‍ ദളിതര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. ഇത്തരം കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ ദേശീയ ശരാശരിയെക്കാളും താഴെയാണ് തമിഴ്‌നാടിന്റെ സ്ഥാനം. ഗവര്‍ണര്‍ പറഞ്ഞു.
മാത്രമല്ല വസ്തുത നിരത്തിയാണ് താന്‍ സംസാരിക്കുന്നതെന്നും, ഇവ രാഷ്ട്രീയ ആരോപണങ്ങളായി കാണേണ്ട കാര്യമില്ലെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ഗവര്‍ണറുടെ പ്രസ്താവനക്കെതിരെ ഡിഎംകെ നേതാവും, തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രിയുമായ ഗോവി ചേഴിയാന്‍ രംഗത്തെത്തി. സര്‍ക്കാരിനെ ലക്ഷ്യം വെച്ച് കള്ളങ്ങള്‍ പ്രചരിപ്പിക്കാനാണ് ഗവര്‍ണര്‍ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല ബിജെപി ഭരിക്കുന്ന ബിഹാറിലും, ഉത്തര്‍പ്രദേശിലുമാണ് ദളിത് ആക്രമണങ്ങള്‍ പെരുകുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അംബേദ്കറെ ഇകഴ്ത്തി കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ സംസാരിച്ചപ്പോള്‍ ഗവര്‍ണര്‍ എന്തുകൊണ്ട് പ്രതികരിച്ചില്ലെന്നും മന്ത്രി ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കൊല്ലം, പാലക്കാട്, കോട്ടയം ജില്ല കളക്ടറേറ്റുകളിൽ ബോംബ് ഭീഷണി; പൊലിസ് പരിശോധന തുടങ്ങി
Kerala
• a day ago
കോഴിക്കോട് ലഹരി സംഘത്തില്‍ നിന്ന് പിന്‍മാറിയതിന് യുവതിക്ക് വധഭീഷണി; പരാതി നല്‍കിയതിനു പിന്നാലെ ആക്രമണവും
Kerala
• a day ago
ഗൗതം ഗംഭീറിന് വധഭീഷണി; സംഭവം പഹൽഗാം ഭീകരാക്രമണത്തിൽ പ്രതികരിച്ചതിന് പിന്നാലെ
Others
• a day ago
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ അര്‍ധനഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച വ്‌ളോഗര്‍ മുകേഷ് നായര്‍ക്കെതിരേ പോക്സോ കേസ്
Kerala
• a day ago
100 ദിർഹത്തിൽ താഴെ ചെലവിൽ യുഎഇയിൽ നിന്ന് ഒമാനിലേക്ക് ഒരു ബസ് യാത്ര പോയാലോ? അബൂദബിയിൽ നിന്നും ഷാർജയിൽ നിന്നും ദിവസേന സർവിസുകൾ
uae
• a day ago
പച്ചമുട്ട ചേര്‍ത്ത മയോണൈസ് നിരോധിച്ച് തമിഴ്‌നാട് സര്‍ക്കാര്‍
Kerala
• a day ago
യുഎഇയിൽ നിന്ന് മറ്റ് ജിസിസി രാജ്യങ്ങളിലെ ട്രാഫിക് പിഴകൾ ഓൺലൈനായി അടച്ചാലോ? കൂടുതലറിയാം
uae
• a day ago
ഇരിഞ്ഞാലക്കുടയിൽ സഹോദരങ്ങൾ തമ്മിൽ തർക്കം; ജ്യേഷ്ഠൻ അനിയനെ കൊലപ്പെടുത്തി
Kerala
• a day ago
അവൻ കളംനിറഞ്ഞാടിയാൽ സച്ചിൻ വീഴും; വമ്പൻ നേട്ടത്തിനരികെ സഞ്ജുവിന്റെ വിശ്വസ്തൻ
Cricket
• a day ago
കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ ; ഒരു സൈനികന് വീരമൃത്യു; ഭീകരരെ വളഞ്ഞ് സൈന്യം
National
• a day ago
2000 രൂപ മതി ; ഉടമ പോലും അറിയാതെ വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റിത്തരും; സംസ്ഥാനത്ത് സജീവമായി തട്ടിപ്പ് സംഘം
Kerala
• a day ago
2015 മുതല്‍ ലാന്‍ഡ് റവന്യൂ വകുപ്പില്‍ വന്‍ സംവരണ അട്ടിമറി ; ഗസറ്റഡ് തസ്തികകളുടെ എണ്ണം പകുതിയാക്കി
Kerala
• a day ago
ഇൻസ്റ്റാഗ്രാമിലൂടെ പ്രണയം; ഒടുവിൽ പ്രണയിനിയെ കാണാൻ വിവാഹ വസ്ത്രങ്ങളുമായി ആന്ധ്ര സ്വദേശി കൊച്ചിയിൽ; ട്വിസ്റ്റ്
Kerala
• a day ago
ഇന്ത്യക്കാരിൽ രണ്ടാമൻ; തകർത്തടിച്ച് ഹിറ്റ്മാൻ നടന്നുകയറിയത് ടി-20യുടെ ചരിത്രത്തിലേക്ക്
Cricket
• a day ago
എംഡിഎംഎയുമായി ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ 20കാരന് അറസ്റ്റില്‍
Kerala
• a day ago
ബെംഗളൂരുവില്‍ മലയാളിയെ കഴുത്തറുത്ത് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി
Kerala
• a day ago
മുഖ്യ ആസൂത്രക; മാസപ്പടി കേസിൽ വീണ വിജയനെതിരെ ഗുരുതര കണ്ടെത്തലകളുമായി എസ്എഫ്ഐഒ കുറ്റപത്രം
Kerala
• a day ago
പഹല്‍ഗാം ആക്രമണം: ഭക്ഷണവും വെള്ളവും ലഭിക്കാതെ ഗുല്‍മര്‍ഗില്‍ കുടുങ്ങി മലപ്പുറത്തേയും കോഴിക്കോട്ടേയും കുടുംബങ്ങള്‍
Kerala
• a day ago
പ്രതിഷേധിച്ച് തെരുവിലിറങ്ങി കശ്മീരികള്‍, 35 വര്‍ഷത്തിനിടെ ആദ്യമായി താഴ്വരയില് ഭീകരാക്രമണത്തിനെതിരെ ബന്ദ്; ഒന്നാം പേജ് കറുപ്പിച്ച് കശ്മീരി മാധ്യമങ്ങള്‍
National
• a day ago
പാലക്കാട്; കൈക്കൂലി കേസിൽ അറസ്റ്റിലായ ഫീൽഡ് അസിസ്റ്റൻ്റിനെ സർവീസിൽ നിന്ന് പുറത്താക്കി; വിജിലൻസ് കണ്ടെത്തലുകൾ ഞെട്ടിക്കുന്നത്
Kerala
• 2 days ago
ഹജ്ജ് 2025: തൊഴിലാളികൾക്കുള്ള ആരോഗ്യ നിയമങ്ങൾ വിശദീകരിച്ച് സഊദി
Saudi-arabia
• a day ago
ഇന്ത്യന്‍ രൂപയും ഗള്‍ഫ് രാജ്യങ്ങളിലെ കറന്‍സികളും തമ്മിലെ ഇന്നത്തെ നിലവാരം | SAR, AED, QAR, KWD, BHD, OMR, vs Indian Rupee
latest
• a day ago
വിന്‍സി പറഞ്ഞത് 100 ശതമാനം ശരിയെന്നും ഷൈന്‍ ടോം ചാക്കോ മോശമായി പെരുമാറിയെന്നും ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നും പുതുമുഖ നടി അപര്‍ണ
Kerala
• a day ago