വിദ്യാര്‍ഥികള്‍ക്ക് പ്രതിമാസ ധനസഹായം; സ്‌നേഹപൂര്‍വ്വം സ്‌കോളര്‍ഷിപ്പ് അപേക്ഷ തീയതി നീട്ടി
അച്ചനോ അമ്മയോ മരണമടഞ്ഞ, നിര്‍ദ്ധന കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായി കേരള സാമൂഹിക സുരക്ഷ മിഷന്‍ നടപ്പാക്കുന്ന സ്‌നേഹപൂര്‍വ്വം സ്‌കോളര്‍ഷിപ്പ് അപേക്ഷ തീയതി നീട്ടി. നേരത്തെ ഏപ്രില്‍ 10 വരെ ആയിരുന്നു അപേക്ഷിക്കാനാവുക. ഇത് 30 വരെ കൂടി നീട്ടി ഉത്തരവിറക്കിയിട്ടുണ്ട്.
സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച വിശദാംശങ്ങള്‍ ചുവടെ,
ഒന്നാം ക്ലാസ് മുതൽ ബിരുദതലം വരെ പഠിക്കുന്ന വിദ്യാർഥികളിൽ മാതാപിതാക്കൾ മരിച്ച് പോയവരും, സാമ്പത്തിക പ്രായം അനുഭവിക്കുന്നവരുമായവർക്ക് കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപപ്പിലാക്കുന്ന സ്‌കോളർഷിപ്പ് പദ്ധതിയാണ് സ്‌നേഹപൂർവ്വം. 2024-25 അധ്യയന വർഷത്തെ അപേക്ഷകൾ വിദ്യാർഥി പഠിക്കുന്ന സ്ഥാപന മേധാവി മുഖേന ഓൺലൈനായി സമർപ്പിക്കണം. അവസാന തീയതി ഏപ്രിൽ 30.
യോഗ്യത
അച്ഛനോ അമ്മയോ അല്ലെങ്കിൽ ഇരുവരും മരണമടഞ്ഞതും നിർധനരായവരുമായ കുടുംബങ്ങളിലെ സർക്കാർ / എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദം / പ്രൊഫഷണൽ ബിരുദം വരെ പഠിക്കുന്ന വിദ്യാർഥികൾക്കാണ്് അവസരം.
ഗ്രാമപ്രദേശങ്ങളിൽ 20,000 രൂപയും, നഗര പ്രദേശങ്ങളിൽ 22,375 രൂപയുമാണ് വാർഷിക വരുമാന പരിധി.
അപേക്ഷ
ഈ പദ്ധതി പ്രകാരമുള്ള ആനുകൂല്യം ലഭിക്കുന്നതിന് നിലവിലുള്ള ഗുണഭോക്താക്കളും പുതിയ അപേക്ഷകരും അവർ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപന മേധാവി മുഖേന അപേക്ഷകൾ ഓൺലൈൻ ആയി അപ്‌ലോഡ് ചെയ്യണം. സ്ഥാപന മേധാവികൾ മുഖേനയല്ലാതെ നേരിട്ടയക്കുന്ന അപേക്ഷകൾ പരിഗണിക്കില്ല. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 30.
കൂടുതൽ വിവരങ്ങൾക്ക് : http://kssm.ikm.in/ സന്ദർശിക്കുക.
snehapoorvam scholarship application deadline extended to april 30
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."