HOME
DETAILS

Hajj 2025: മക്കയിലെ ഹോട്ടലുകളിൽ സ്റ്റേ ചെയ്യാൻ നിയന്ത്രണം, താമസിക്കാൻ ഈ രണ്ടിൽ ഒരു പെർമിറ്റ് നിർബന്ധം

  
April 13 2025 | 01:04 AM

Hajj 2025 Permit mandatory for guests at hotels in Makkah

റിയാദ്: പുണ്യനഗരമായ മക്കയിലെ ഹോട്ടലുകളിൽ താമസിക്കുന്നതിന് താൽക്കാലിക നിയന്ത്രണം. ഹജ്ജ് സീസൺ മുന്നിൽക്കണ്ടാണ് നിയന്ത്രണം.  തീർത്ഥാടന സീസണിൽ ഹജ്ജ് പെർമിറ്റോ മക്ക എൻട്രി പെർമിറ്റോ കൈവശം വയ്ക്കാത്ത അതിഥികളെ സ്വീകരിക്കുന്നതിൽ നിന്ന് മക്കയിലെ ഹോട്ടലുകൾക്ക് അധികൃതർ വിലക്ക് ഏർപ്പെടുത്തി. ഏപ്രിൽ 29 മുതൽ  നിയന്ത്രണം പ്രാബല്യത്തിൽ വരുമെന്ന്  സൗദി ടൂറിസം മന്ത്രാലയം മക്കയിലെ എല്ലാ വിധ താമസ സൗകര്യങ്ങൾക്കും അടിയന്തര സർക്കുലർ അയച്ചു. തീരുമാനം തീർത്ഥാടകരുടെ സുരക്ഷയ്ക്കും സൗകര്യത്തിനും വേണ്ടിയുള്ള ആശങ്കകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും രാജ്യത്തെ ബന്ധപ്പെട്ട അധികാരികൾ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്നും മന്ത്രാലയം പറഞ്ഞതായി സഊദി മാധ്യമങ്ങൾ റിപോർട്ട് ചെയ്തു. സർക്കുലറും അതിലെ വ്യവസ്ഥകളും പാലിക്കുന്നതിൽ പരാജയപ്പെടുന്നത് ടൂറിസം നിയമത്തിനും അതിന്റെ ചട്ടങ്ങൾക്കും അനുസൃതമായി നിയമലംഘകർക്കെതിരെ കർശന നടപടി എടുക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി

ഹജ്ജ് സീസൺ പ്രമാണിച്ച് രാജ്യത്ത് വിവിധ നിയന്ത്രണങ്ങൾ നടപ്പാക്കി വരികയാണ്. മക്കയിൽ കഴിയുന്ന വിദേശികൾ രാജ്യം വിടുന്നതിനുള്ള അവസാന ദിവസമായി സൗദി അറേബ്യ ഏപ്രിൽ 29 എന്ന സമയപരിധി ഇതിനകം നിശ്ചയിച്ചിട്ടുണ്ട്. ഈ വർഷത്തെ ഹജ്ജ് സീസൺ ജൂൺ ആദ്യവാരം മുതലാണ് തുടങ്ങുക. 

Hajj 2025: Permit mandatory for guests at  hotels in Makkah 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീന്തിക്കയറി ലോകം കീഴടക്കാൻ ആസിം പാരീസിന്റെ മണ്ണിലേക്ക്

Others
  •  a day ago
No Image

സാധ്വി പ്രഗ്യാസിങ്ങിന് വധശിക്ഷ നല്‍കണം; മലേഗാവ് ഭീകരാക്രമണക്കേസില്‍ നിലപാട് മാറ്റി എന്‍ഐഎ; റിട്ട. ലഫ്. കേണലും മേജറും അടക്കം പ്രതികള്‍ | Malegaon blast case 

latest
  •  a day ago
No Image

പഹല്‍ഗാം: ഭീകരര്‍ക്കായി തിരച്ചില്‍, ചോരക്കളമായി മിനി സ്വിറ്റ്‌സര്‍ലന്‍ഡ്, സഊദി സന്ദര്‍ശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി | Pahalgam Terror Attack

National
  •  a day ago
No Image

ഡൽഹിക്ക് തകർപ്പൻ ജയം; ലഖ്‌നൗവിനെ 8 വിക്കറ്റിന് കീഴടക്കി രണ്ടാം സ്ഥാനം നിലനിർത്തി

Cricket
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-22-04-2025

latest
  •  2 days ago
No Image

സിവില്‍ സര്‍വീസ് പരീക്ഷയിലെ ഒന്നാം റാങ്കുകാരി ശക്തി ദുബെയുടെ വിജയത്തിന് പിന്നിലെ തയ്യറാടെപ്പുകൾ ഇതാണ്

National
  •  2 days ago
No Image

ജമ്മു കശ്മീരിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മലയാളിയും

Kerala
  •  2 days ago
No Image

നാലുവർഷ ബിരുദത്തിൽ വിഷയം മാറാനും കോളേജ് മാറാനും അവസരം; മന്ത്രി ഡോ ആർ ബിന്ദു

Kerala
  •  2 days ago
No Image

പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ വെടിയുതിർപ്പിൽ 28 പേർ കൊല്ലപ്പെട്ടു; പിന്നിലുള്ളവരെ വെറുതെ വിടില്ലെന്ന് നരേന്ദ്ര മോദി

National
  •  2 days ago
No Image

9 വർഷങ്ങൾക്ക് ശേഷം ഇതാദ്യം; ഏഴാമനായി ഇറങ്ങിയിട്ടും പന്തിന് ഒരു മാറ്റവുമില്ല

Cricket
  •  2 days ago