HOME
DETAILS

ബസിൽ മക്കളുടെ മുന്നിലിട്ട് അമ്മയെ കൂട്ടബലാത്സംഗം ചെയ്തു; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

  
April 04 2025 | 15:04 PM

Mother sexual assualt in front of her children on a bus Three people including the driver and conductor arrested

ബെംഗളൂരു: കര്‍ണാടകയിലെ ദാവണഗറെയിൽ ഉണ്ടായ അതിക്രൂരമായ കൂട്ടബലാത്സംഗ കേസിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ ബസിൽ രണ്ട് ആണ്‍കുഞ്ഞുങ്ങളുടെ മുന്നിലിട്ട് അമ്മയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ ബസിലെ ഡ്രൈവർ പ്രകാശ് മഡിവാലറ, കണ്ടക്ടർ സുരേഷ്, സഹായി രാജശേഖർ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളിൽ ഒരാള്‍ക്കെതിരെ മുമ്പ് ഏഴ് ക്രിമിനൽ കേസുകൾ ഉണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി.

സ്ത്രീ ദാവണഗരെയിലെ പ്രശസ്തമായ ഉച്ചാങ്കി ദുർഗാ ക്ഷേത്രം സന്ദർശിച്ചതിന് ശേഷം കുട്ടികളോടൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരു ന്നു. രാത്രി സമയത്തെ അവസാന ബസ്സിൽ അവർ യാത്ര ചെയ്‌തു. ബസിൽ ഏഴോ എട്ടോ യാത്രക്കാർ മാത്രമായിരുന്നു. മറ്റ് യാത്രക്കാർ ഇറങ്ങിയതിന് പിന്നാലെയാണ് മൂന്ന് പ്രതികളും ചേർന്ന് ക്രൂരത കാണിച്ചത്.

കുട്ടികളുടെ വായിൽ തുണി തിരുകി മൂടിക്കെട്ടിയശേഷമാണ് അമ്മയെ ബലാത്സംഗം ചെയ്തത്. ബസ് നിര്‍ത്തിയിട്ട് പ്രതികൾ അക്രമം തുടരുമ്പോള്‍, വഴിയാത്രക്കാരും സമീപവാസികളും ഓടിയെത്തിയാണ് സ്ത്രീയെ രക്ഷപ്പെടുത്തിയത്.

ഇതേക്കുറിച്ച് പരാതിപ്പെടാനെത്തിയപ്പോൾ ആദ്യം പൊലീസ് കേസ് എടുക്കാൻ മടികാട്ടിയതായി പരാതി ഉയർന്നിട്ടുണ്ട്. സ്ത്രീയുടെ ഒപ്പ് വെളള കടലാസിൽ എഴുതി വാങ്ങിയെന്നും, പൊലീസ് 2000 രൂപ നൽകുകയും കീറിയ വസ്ത്രങ്ങൾക്ക് പകരം പുതിയത് വാങ്ങാൻ പറഞ്ഞുവെന്നും പരാതിയുണ്ട്. “സംഭവം പുറത്തറിഞ്ഞാൽ പ്രശ്‌നമാകാം, മുന്നോട്ട് ജീവിക്കാൻ പ്രയാസമാകും” എന്നുമായിരുന്നു പൊലീസിന്റെ പ്രതികരണം എന്നും സ്ത്രീ പറഞ്ഞു.

 കുട്ടികളോടൊപ്പം ക്ഷേത്ര പരിസരത്ത് ദിവസങ്ങളോളം കഴിയുന്ന സ്ത്രീയെ പ്രാദേശിക ദളിത് നേതാക്കൾ ശ്രദ്ധിക്കുകയായിരുന്നു. അവരാണ് വിജയനഗര എസ്‌പിയെ നേരിട്ട് സമീപിച്ച് വിവരം അറിയിച്ചത്. ഇതിന് പിന്നാലെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് പ്രതികളെ അറസ്റ്റ് ചെയ്തു.

സംഭവം സംസ്ഥാനത്താകെ നടുക്കം സൃഷ്ടിച്ചിരിക്കുകയാണ്. പീഡനത്തിനിരയായ സ്ത്രീക്കും കുട്ടികൾക്കും താത്കാലിക സംരക്ഷണവും കൗൺസിലിങും നൽകാനുള്ള നടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-04-04-2025

PSC/UPSC
  •  15 hours ago
No Image

റമദാനില്‍ ഇരുഹറമുകളിലുമായി വിതരണം ചെയ്തത് 24 ദശലക്ഷത്തിലധികം ഇഫ്താര്‍ പൊതികള്‍ 

Saudi-arabia
  •  16 hours ago
No Image

ജെഡിയുവില്‍ ഭിന്നത രൂക്ഷം; വഖഫ് ബില്ലിനെ പിന്തുണച്ചതില്‍ പ്രതിഷേധിച്ച് അഞ്ചുപേര്‍ രാജിവെച്ചു

latest
  •  16 hours ago
No Image

വഖ്ഫ് കയ്യേറ്റ നിയമം പിൻവലിക്കുക; എസ് കെ എസ് എസ് എഫ് മേഖല തലങ്ങളിൽ ഭരണഘടന സംരക്ഷണ റാലി സംഘടിപ്പിക്കും

organization
  •  17 hours ago
No Image

തോക്ക് നന്നാക്കുന്നതിനിടെ വെടിപൊട്ടി: വനിതാ പൊലിസ് ഉദ്യോഗസ്ഥയ്ക്ക് പരിക്ക്, ഉദ്യോഗസ്ഥന് സസ്പെൻഷൻ

Kerala
  •  17 hours ago
No Image

ഒമാനില്‍ കാളപ്പോരിനിടെ കുത്തേറ്റ യുവാവിന് ദാരുണാന്ത്യം

oman
  •  17 hours ago
No Image

നേപ്പാളിലും സഊദിയിലും ഭൂചലനം; ഡൽഹിയിലും ഉത്തരേന്ത്യയിലും പ്രകമ്പനം അനുഭവപ്പെട്ടു

National
  •  17 hours ago
No Image

ട്രംപിന് ചൈനീസ് തിരിച്ചടി; ഉത്പന്നങ്ങൾക്ക് 34% അധിക തീരുവ, യുഎസ് വിപണിയിൽ വൻ ഇടിവ്

latest
  •  17 hours ago
No Image

ജോലി ചെയ്യാതെ ശമ്പളം അക്കൗണ്ടിലേക്കെത്തിയത് 19 വര്‍ഷം; പ്രവാസി അധ്യാപകനെ കണ്ടെത്തി വിദ്യാഭ്യാസ മന്ത്രാലയം, ഒടുവില്‍ ട്വിസ്റ്റ്

Kuwait
  •  17 hours ago
No Image

മുന്നിലുള്ള വാഹനത്തെ തൊട്ടുരുമ്മി പോകല്ലേ! പിടിവീണാല്‍ ദുബൈയില്‍ പോക്കറ്റു കാലിയാകും

uae
  •  18 hours ago