
ഇടുക്കി വാഴത്തോപ്പിൽ 7 ലക്ഷം തട്ടിപ്പ്: രണ്ടാമത്തെ പ്രതിയും രക്ഷപ്പെടാൻ ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിൽ

ഇടുക്കി: യന്ത്രസഹായത്താൽ നോട്ട് ഇരട്ടിപ്പിച്ച് നൽകാമെന്ന വ്യാജവാഗ്ദാനത്തോടെ വാഴത്തോപ്പിൽ നിന്ന് ഏഴ് ലക്ഷം രൂപ തട്ടിയ കേസിൽ രണ്ടാമത്തെ പ്രതിയെയും, തട്ടിപ്പിന് ശേഷം രക്ഷപ്പെടാൻ ഉപയോഗിച്ച കാറും ഇടുക്കി പൊലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്‌നാട് വിരുദനഗർ മല്ലിയുള്ളൂർപ്പെട്ടി സ്വദേശിയായ അയ്യനാർ (69) ആണ് അറസ്റ്റിലായത്. ഒന്നാം പ്രതി മുരുകൻ ഇപ്പോഴും ഒളിവിലാണ്.
തട്ടിപ്പിനായി ഉപയോഗിച്ച നോട്ടുകെട്ടുകളും മറ്റ് സംവിധാനങ്ങളും അയ്യനാരാണ് ക്രമീകരിച്ചിരുന്നുതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇവർ സ്ഥിരമായി ഇത്തരത്തിലുള്ള തട്ടിപ്പുകൾ നടത്തുന്നവരാണെന്നും പൊലീസ് വ്യക്തമാക്കുന്നു. അയ്യനാരുടെ പേരിൽ ഇതിനകം 18 തട്ടിപ്പു കേസുകൾ നിലവിലുണ്ട്. പ്രതികൾക്ക് സ്ഥിരം വക്കീലും ഇടപാടുകാരുമുണ്ടെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു.
അയ്യനാരെ അറസ്റ്റ് ചെയ്തപ്പോൾ തന്നെ, അദ്ദേഹത്തിന്റെ കുടുംബവും വക്കീലും മറ്റൊരു വാഹനത്തിൽ പിൻതുടർന്ന് ഇടുക്കിയിലെത്തി. കേസിൽ മൂന്നാം പ്രതിയായ സിറാജ്ജുദ്ദീൻ ജാമ്യാപേക്ഷ നൽകിയിരിക്കുകയാണ്. ഒന്നാം പ്രതി മുരുകൻ മുൻകൂർ ജാമ്യത്തിനായി ശ്രമിക്കുന്നതായും പൊലീസ് വ്യക്തമാക്കി. കേരളത്തിലും തമിഴ്‌നാട്ടിലും പ്രതികൾക്കായി സ്ഥിരം നിയമ സഹായം ലഭ്യമാക്കിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
അയ്യനാരും മുരുകനും ചേർന്നാണ് തട്ടിപ്പ് നടത്തിയത്. സിറാജ്ജുദ്ദീൻ ഇവരെ രക്ഷപ്പെടാൻ സഹായിച്ചുവെന്നും പൊലീസ് വ്യക്തമാക്കുന്നു. പ്രതികൾ രക്ഷപ്പെടാൻ ഉപയോഗിച്ച കാർ തിരുവനന്തപുരം സ്വദേശിയുടേതായിരുന്നു. റെന്റ് എ കാർ വ്യവസ്ഥയിൽ എടുത്ത കാറിനെ എറണാകുളത്തു നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
അയ്യനാരുടെ ഫോൺ നമ്പറോ വ്യക്തിപരമായ ഫോട്ടോയോ ഒന്നും നേരത്തെ ലഭ്യമായിരുന്നില്ല. എന്നാൽ, ഇയാൾ താമസിച്ചിരുന്ന ലോഡ്ജിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് അയ്യനാരുടെ ചിത്രം കണ്ടെത്തിയത്. തുടർന്നുള്ള അന്വേഷണത്തിൽ രണ്ട് ദിവസം തമിഴ്‌നാട്ടിൽ കാത്തിരുന്ന് പൊലീസ് ഇയാളെ പിടികൂടി. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
എസ്.എച്ച്.ഒ സന്തോഷ്, എസ്.ഐമാരായ ജോർജുകുട്ടി, രാജേഷ്, സിവിൽ പൊലീസ് ഓഫീസർമാരായ അനീഷ്, ജോഫിൻ, ശ്രീജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഹരിയാനയില്‍ യുദ്ധവിമാനം തകര്‍ന്നുവീണു; പാരച്യൂട്ട് ഉപയോഗിച്ച് പൈലറ്റ് രക്ഷപ്പെട്ടു
National
• 2 days ago
കൊടും ചൂട്: സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്
Kerala
• 2 days ago
ആ വലിയ ലക്ഷ്യത്തിലേക്കെത്താൻ റൊണാൾഡോ വളരെയധികം ബുദ്ധിമുട്ടും: മുൻ സഹതാരം
Cricket
• 2 days ago
വെഞ്ഞാറമൂട് കേസ്; പ്രതി അഫാനുമായി പൊലിസ് തെളിവെടുപ്പ് നടത്തുന്നു
Kerala
• 2 days ago
464 പേരുടെ പൗരത്വം റദ്ദാക്കി കുവൈത്ത് സുപ്രീം കമ്മിറ്റി
Kuwait
• 2 days ago
മൊയ്തുണ്ണി മുസ്‌ല്യാര്‍ അന്തരിച്ചു
Kerala
• 2 days ago
യുണൈറ്റഡ് ഇന്‍ ഗിവിംഗ് ക്യാമ്പയിന് തുടക്കമിട്ട് യുഎഇ
uae
• 2 days ago
മുഖ്യമന്ത്രി ഒഴികെ മറ്റ് മന്ത്രിമാരുടെ പ്രകടനം പോര; പ്രാതിനിധ്യത്തില്‍ ഒരു ജില്ലയ്ക്കുമാത്രം ആധിപത്യമെന്ന് സിപിഎം വിമര്‍ശനം
Kerala
• 2 days ago
മലപ്പുറത്ത് ബസ് ജീവനക്കാരുടെ മര്‍ദനമേറ്റ ഓട്ടോഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു; സംഭവത്തില്‍ പ്രതിഷേധം
Kerala
• 2 days ago
'നരകത്തില്‍ നിന്ന് നാട്ടിലേക്കിറങ്ങാന്‍ സാത്താന്റെ സന്തതികള്‍ തയ്യാറെടുക്കുന്നു പോലും...' കാസയുടെ രാഷ്ട്രീയ പ്രവേശനത്തെ രൂക്ഷമായി പരിഹസിച്ച് ഡോ.ജിന്റോ ജോണ്‍
Kerala
• 2 days ago
'എനിക്ക് മോന്റെ കൂടെ പോകണം' ഇളയ മകന്റെ മരണ വാര്‍ത്തയറിഞ്ഞ് തകര്‍ന്ന് ഷെമി, ആരോഗ്യനില വഷളായി
Kerala
• 2 days ago
സ്വർണം വാങ്ങണോ..ഇന്നു തന്നെ വിട്ടോളൂ ജ്വല്ലറിയിലേക്ക്..വിലയിൽ വൻ ഇടിവ്
Business
• 2 days ago
യുഎഇയിലെ ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്ട്സ്ആപ്പ്
uae
• 2 days ago
താനൂരില്‍ നിന്ന് കാണാതായ കുട്ടികള്‍ നാട്ടിലേക്ക്; ഇവരെ പൂണെയിലെത്തിച്ചു
Kerala
• 2 days ago
'ഇസ്റാഈല്‍ വിട്ടയച്ച ഫലസ്തീന് തടവുകാരെ കൂടി ഒന്ന് നേരില്‍ കാണൂ' ഇസ്റാഈല്‍ ബന്ദികളെ നേരില്‍ കണ്ടെന്ന വാദമുന്നയിച്ച ട്രംപിനോട് ഹമാസ്
International
• 2 days ago
വഴിയില്‍ കേടാകുന്ന ബസുകള്‍ നന്നാക്കാന്‍ ഇനി കെ.എസ്.ആര്.ടി.സിയുടെ റാപ്പിഡ് ടീം
Kerala
• 2 days ago
പി.ആർ.എസ് വായ്പ പണം സർക്കാർ അടച്ചില്ല, വീണ്ടും വായ്പ എടുക്കാനാകാതെ നെൽകർഷകർ
Kerala
• 2 days ago
ജയിലിലെ ശുചിമുറിയില്‍ കുഴഞ്ഞു വീണു; വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന് ആശുപത്രിയില്‍
Kerala
• 2 days ago
മിഡിൽ ഈസ്റ്റിലെ AI സാങ്കേതികവിദ്യ പിന്തുണയ്ക്കുന്ന ആദ്യ ഡാറ്റാ സെൻ്റർ കുവൈത്തിന് സ്വന്തം
Kuwait
• 2 days ago
ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ യാത്രയ്ക്ക് ഒരുങ്ങുന്നു ; മാർച്ച് 31നകം ട്രാക്കിലേക്ക്
National
• 2 days ago
ഗുജറാത്തിലേക്ക് ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ ഇസ്ലാമിക പണ്ഡിതന് ഹിന്ദുത്വ സംഘത്തിന്റെ അതിക്രൂര ആക്രമണം; മര്‍ദ്ദനം പാകിസ്താനി എന്ന് വിളിച്ച്
National
• 2 days ago