HOME
DETAILS

കണക്കുതീർക്കാൻ കാനറിപട ഇറങ്ങുന്നു; വീണ്ടും അർജന്റീന-ബ്രസീൽ പോരാട്ടം

  
Web Desk
February 13 2025 | 06:02 AM

Argentina vs Brazil face Copa america under 19 championship

വെനസ്വെല: കോപ്പ അമേരിക്ക അണ്ടർ 20 ചാമ്പ്യൻഷിപ്പിൽ വീണ്ടും ബ്രസീൽ-അർജന്റീന പോരാട്ടം. നാളെ ഇന്ത്യൻ സമയം രാവിലെ 6.30നാണ് മത്സരം നടക്കുക. നിലവിൽ ഫൈനൽ റൗണ്ട് ഗ്രൂപ്പിൽ ബ്രസീൽ ഒന്നാം സ്ഥാനത്തും അർജന്റീന രണ്ടാം സ്ഥാനത്തുമാണ് ഉള്ളത്. മൂന്ന് മത്സരങ്ങളിൽ നിന്നും മൂന്ന് വിജയവുമായി ഒമ്പത് പോയിന്റാണ് ഇരു ടീമുകൾക്കും ഉള്ളത്. എന്നാൽ ഗോൾ വ്യത്യസത്തിൽ മുന്നിലെത്തിയതിനാലാണ് ബ്രസീൽ ഒന്നാമത് തുടരുന്നത്. 

ഗ്രൂപ്പ് ഘട്ടത്തിൽ രണ്ടാം സ്ഥാനക്കാരായാണ് അർജന്റീന ഫൈനൽ റൗണ്ടിലേക്ക് മുന്നേറിയത്. നാല് മത്സരങ്ങളിൽ നിന്നും രണ്ട് വീതം വിജയവും സമനിലയും ആയി എട്ട് പോയിന്റോടെയാണ് അർജന്റീന രണ്ടാം സ്ഥാനം സ്വന്തമാക്കിയത്. ബ്രസീൽ മൂന്നാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്. നാല് മത്സരങ്ങളിൽ നിന്നും രണ്ട് വീതം ജയവും തോൽവിയും ആയി ആറ് പോയിന്റാണ് ബ്രസീലിന് ഉണ്ടായിരുന്നത്. 

ടൂർണമെന്റിൽ ഗ്രൂപ്പ് ഘട്ടത്തിൽ ഇരു ടീമുകളും നേരത്തെ ഏറ്റുമുട്ടിയിരുന്നു. മത്സരത്തിൽ കാനറിപ്പടയെ എതിരില്ലാത്ത ആറ് ഗോളുകൾക്കാണ് അർജന്റീനയുടെ യുവസംഘം തകർത്തുവിട്ടത്. അതുകൊണ്ട് തന്നെ ഈ തോൽവിക്ക് കണക്ക് തീർക്കാൻ ബ്രസീലും വിജയം ആവർത്തിക്കാൻ അർജന്റീനയും കളത്തിൽ ഇറങ്ങുമ്പോൾ മത്സരം ആവേശകരമാവുമെന്നുറപ്പാണ്. 

അതേസമയം ബ്രസീലിനെതിരെയുള്ള ആദ്യ മത്സരത്തിൽ അർജന്റീനക്ക് വേണ്ടി മാഞ്ചസ്റ്റർ സിറ്റി യുവതാരം ക്ലോഡിയോ ​എച്ചെവെരി ഇരട്ടഗോൾ നേടിക്കൊണ്ട് മിന്നും പ്രകടനമാണ് നടത്തിയത്. മത്സരം തുടങ്ങി ആറാം മിനിറ്റിൽ തന്നെ ഇയാൻ സുബിയാബ്രെയിലൂടെ അർജന്റീന ഗോളടി മേളം തുടങ്ങി. 

രണ്ട് മിനിറ്റുകൾക്ക് ശേഷം ക്ലോഡിയോയിലൂടെ അർജന്റീന രണ്ടാം ഗോളും നേടി. പിന്നീട് 12ാം മിനിറ്റിൽ ബ്രസീലിയൻ ഡിഫൻഡർ ഇഗോർ സെറോറ്റെയുടെ സെൽഫ് ഗോളും വന്നതോടെ അർജന്റീന തുടക്കത്തിൽ തന്നെ ബ്രസീലിനെതിരെ ആധിപത്യം സ്ഥാപിക്കുകയായിരുന്നു. ഒടുവിൽ ആദ്യ പകുതി എതിരില്ലാത്ത മൂന്ന് ഗോളുകളുടെ വിജയം സ്വന്തമാക്കിയ അർജന്റീന രണ്ടാം പകുതിയിലും തങ്ങളുടെ ഗോളടി മികവ് ആവർത്തിക്കുകയായിരുന്നു. 

52ാം മിനിറ്റിൽ അഗസ്റ്റിൻ റൂബെർട്ടോയിലൂടെ അർജന്റീന നാലാം ഗോൾ നേടി. രണ്ട് മിനിറ്റുകൾക്ക് ശേഷം ക്ലോഡിയോ ​എച്ചെവെരി വീണ്ടും ലക്ഷ്യം കണ്ടതോടെ അർജന്റീന അഞ്ചു ഗോളുകൾക്ക് മുന്നിട്ടുനിന്നു. ഒടുവിൽ 78ാം മിനിറ്റിൽ സാന്റിയാഗോ ഹിഡാൽഗോ ആറാം ഗോളും നേടി ബ്രസീലിന്റെ പതനം പൂർത്തിയാക്കുകയായിരുന്നു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള കോഴിക്കോട്എൻ.ഐ.ടിയിൽ നടപ്പാകുന്നത് സംഘ്പരിവാർ അജൻഡ

Kerala
  •  4 days ago
No Image

എല്ലാ തെളിവുകളും ലോക്കൽ പൊലിസ് ശേഖരിക്കണമെന്നും ക്രൈംബ്രാഞ്ചിലേക്ക് കേസുകൾ 'തള്ളേണ്ടെന്നും ' ഡി.ജി.പി

Kerala
  •  4 days ago
No Image

ഡല്‍ഹി കലാപത്തിന് അഞ്ചാണ്ട്: പ്രതിചേര്‍ക്കപ്പെട്ടവരില്‍ 80 ശതമാനം പേരും കുറ്റവിമുക്തര്‍; മുന്‍നിര യുവ ആക്ടിവിസ്റ്റുകള്‍ ഇപ്പോഴും അകത്ത്  Delhi Riot 2020

National
  •  4 days ago
No Image

സഹകരണ സംഘങ്ങളിലെ മിന്നൽ പരിശോധന ഇനി ആപ്പ് തീരുമാനിക്കും

Kerala
  •  4 days ago
No Image

റമദാനില്‍ യുഎഇയിലെ സ്വകാര്യ മേഖലയിലെ ജോലി സമയവും ഓവര്‍ടൈം നിയമങ്ങളും  നിങ്ങള്‍ അറിയേണ്ടതെല്ലാം

uae
  •  4 days ago
No Image

യുഎഇക്കും ഒമാനും ഇടയില്‍ പുതിയ കരാതിര്‍ത്തി; ചരക്കുനീക്കത്തിനും യാത്രക്കും കൂടുതല്‍ സൗകര്യം

uae
  •  4 days ago
No Image

ഹമാസിന് വഴങ്ങി; തടഞ്ഞുവച്ച ഫലസ്തീന്‍ തടവുകാരെ ഇസ്‌റാഈല്‍ മോചിപ്പിച്ചു; പകരം നാലുമൃതദേഹങ്ങള്‍ കൈമാറി

International
  •  4 days ago
No Image

ആലപ്പുഴയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ദാരുണ അപകടം; ഒരാൾ മരിച്ചു, അഞ്ച് പേർക്ക് ഗുരുതര പരിക്ക്

Kerala
  •  4 days ago
No Image

ലേബർ റൂമിലെ വനിതാ രോഗികളുടെ സിസിടിവി ദൃശ്യങ്ങൾ വിൽപ്പന: ഒരാൾ കൂടി പിടിയിൽ

National
  •  4 days ago
No Image

ആലത്തൂരിൽ 14 കാരനുമായി നാടുവിട്ട വീട്ടമ്മക്കെതിരെ പോക്സോ കേസ്; റിമാൻഡിൽ

Kerala
  •  4 days ago