HOME
DETAILS

ടെറസില്‍ മാതളം എങ്ങനെ വളര്‍ത്താം

  
January 14 2025 | 07:01 AM

How to grow pomegranate on terrace

 പോഷകസമൃദ്ദമാണ് മാതളം. ഇത് കഴിച്ചാലുള്ള ആരോഗ്യഗുണങ്ങള്‍ ചെറുതൊന്നുമല്ല. കാര്‍ബോഹൈഡ്രേറ്റ്‌സ് നിറഞ്ഞ മാതളനാരങ്ങ പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ദഹനം സുഗമാക്കുകയും ചെയ്യുന്നു. ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ അളവു കൂട്ടാനും മാതളം കഴിക്കുന്നത് നല്ലതാണ്. ഇങ്ങനെ ഒരുപാട് ഗുണങ്ങളുള്ള മാതളം നമുക്ക് വീട്ടില്‍ തന്നെ നട്ടു പിടിപ്പിക്കാവുന്നതാണ്. സ്ഥലമില്ലെന്നുള്ള പരാതിയും വേണ്ട. നമുക്ക് ടെറസിലൊന്നു പരീക്ഷിച്ചു നോക്കാം.

നിങ്ങളുടെ ബാല്‍ക്കണിയിലോ ടെറസിലോ വീട്ടു മുറ്റത്തോ കുറച്ചു വെയിലുള്ള സ്ഥലമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് മാതളം വയ്ക്കാവുന്നതാണ്. നഴ്‌സറിയില്‍ നിന്ന് തൈകള്‍ വാങ്ങിച്ചു വയ്ക്കുന്നതാണ് ഉത്തമം. കാരണം തൈകളാവുമ്പോള്‍ കൂടുതല്‍ വേഗത്തില്‍ ഫലം കായ്ക്കുകയും ചെയ്യും. ആരോഗ്യമുള്ള തൈകള്‍ തെരഞ്ഞെടുക്കുക. നല്ല വലിയ പ്ലാസ്റ്റിക് ബക്കറ്റോ ഡ്രമ്മോ ഇതിനായി ഉപയോഗിക്കുക. ഫലവൃക്ഷങ്ങളുടെ വേരുകള്‍ ഉറപ്പുള്ളവയായിരിക്കും.

 

mathal2.jpg

നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണാണെങ്കില്‍ മാതളം തഴച്ചു വളരും. ഇതിന് നല്ല സൂര്യപ്രകാശം ലഭിക്കുകയും വേണം. അതിനാല്‍ നല്ല വെയിലുള്ളിടത്തു വേണം ഇവ വയ്ക്കാന്‍. എപ്പോഴും നനവുണ്ടായിരിക്കണം. എന്നാല്‍ അധികം വെള്ളവും പാടില്ല. മാത്രമല്ല, വെള്ളം ഒഴുകിപ്പോവുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഡ്രമ്മിന്റെ അടിയില്‍ ഏകദേശം ഒരിഞ്ച് വലുപ്പത്തില്‍ ദ്വാരങ്ങള്‍ ഉണ്ടാക്കുകയും വേണം. മണ്ണ് മിശ്രിതം നിറയ്ക്കുന്നതിനു മുമ്പ് ദ്വാരങ്ങള്‍ ഒരു നെറ്റ് വല വച്ച് മൂടുന്നത് നന്നായിരിക്കും.


എന്ത് നടുകയാണെങ്കിലും മണ്ണിനെ നന്നായി പരിപാലിക്കണം. അതിനുവേണ്ടി ഒരു ബക്കറ്റ് മണ്ണും ഒരു പിടി കുമ്മായവും ചേര്‍ത്ത് ഉണക്കിയെടുക്കുക. ഈ മണ്ണില്‍ തുല്യ അളവില്‍ കൊക്കോപീറ്റ്, ചാണകം, മണ്ണിര കമ്പോസ്റ്റ് അല്ലെങ്കില്‍ ഹോം കമ്പോസ്‌ററ് എന്നിവ ചേര്‍ക്കുക. ഇതിലേക്ക് ഒരുപിടി എല്ലുപൊടിയും വേപ്പിന്‍ പിണ്ണാക്കും ചേര്‍ക്കാവുന്നതാണ്. ശേഷം മൂന്ന് ഭാഗമായി പാളിയിടുക.

 

 

maddalam.jpg

ആദ്യം മണ്ണിടുക പിന്നെ ഉണങ്ങിയ ഇലകളും പോട്ടിങ് മിക്‌സും ഉപയോഗിച്ച് ഏകദേശം പാത്രത്തിന്റെ മുക്കാല്‍ ഭാഗത്തോളം നിറയ്ക്കുക. ഇങ്ങനെ ഒരാഴ്ച വച്ചതിനു ശേഷം തൈകള്‍ നടുക. തൈ നട്ടതിനു ശേഷം ദിവസവും ഒരുതവണ നനച്ചു കൊടുക്കണം. മണ്ണില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ ഉണങ്ങിയ ഇലകളോ മറ്റോ ഇടാവുന്നതാണ്. ചാണകമോ ഹോം കമ്പോസ്‌റ്റോ പോലുള്ള ജൈവവളവും ഉപയോഗിക്കാം. 

 

 

maatha3.jpg

കീടങ്ങളുണ്ടെങ്കില്‍ അവയെ നശിപ്പിക്കാന്‍ അരിയുടെ വെള്ളം പുളിപ്പിച്ച് വെള്ളത്തില്‍ ലയിപ്പിച്ചതിനു ശേഷം ചെടിയില്‍ തളിച്ചാല്‍ മതി. 
ചെടിച്ചട്ടിയിലോ ഡ്രമ്മിലോ ഒക്കെ ചെടിവയ്ക്കുമ്പോള്‍ ഒരു നിശ്ചിത വലുപ്പത്തിലോ ഉയരത്തിലോ വളരുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. അതിനാല്‍ ചെടി രണ്ടോ മൂന്നോ അടി വളരുമ്പോല്‍ അതിന്റെ മുകള്‍ ഭാഗം വെട്ടിമാറ്റേണ്ടതാണ്. അഞ്ചോആറോ മാസത്തിനുള്ളില്‍ ഇത് കായ്ക്കുന്നതാണ്.  

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വടകര പുതിയ ബസ് സ്റ്റാന്‍ഡില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  4 days ago
No Image

2000 രൂപ മതി ; ഉടമ പോലും അറിയാതെ വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റിത്തരും; സംസ്ഥാനത്ത് സജീവമായി തട്ടിപ്പ് സംഘം

Kerala
  •  4 days ago
No Image

2015 മുതല്‍ ലാന്‍ഡ് റവന്യൂ വകുപ്പില്‍ വന്‍ സംവരണ അട്ടിമറി ; ഗസറ്റഡ് തസ്തികകളുടെ എണ്ണം പകുതിയാക്കി 

Kerala
  •  4 days ago
No Image

ഇൻസ്റ്റാ​ഗ്രാമിലൂടെ പ്രണയം; ഒടുവിൽ പ്രണയിനിയെ കാണാൻ വിവാഹ വസ്ത്രങ്ങളുമായി ആന്ധ്ര സ്വദേശി കൊച്ചിയിൽ; ട്വിസ്റ്റ്

Kerala
  •  4 days ago
No Image

ഇന്ത്യക്കാരിൽ രണ്ടാമൻ; തകർത്തടിച്ച് ഹിറ്റ്മാൻ നടന്നുകയറിയത് ടി-20യുടെ ചരിത്രത്തിലേക്ക്

Cricket
  •  4 days ago
No Image

ഹജ്ജ് 2025: തൊഴിലാളികൾക്കുള്ള ആരോഗ്യ നിയമങ്ങൾ വിശദീകരിച്ച് സഊദി

Saudi-arabia
  •  4 days ago
No Image

ഇന്ത്യന്‍ രൂപയും ഗള്‍ഫ് രാജ്യങ്ങളിലെ കറന്‍സികളും തമ്മിലെ ഇന്നത്തെ നിലവാരം | SAR, AED, QAR, KWD, BHD, OMR, vs Indian Rupee

latest
  •  4 days ago
No Image

വിന്‍സി പറഞ്ഞത് 100 ശതമാനം ശരിയെന്നും ഷൈന്‍ ടോം ചാക്കോ മോശമായി പെരുമാറിയെന്നും ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നും പുതുമുഖ നടി അപര്‍ണ

Kerala
  •  4 days ago
No Image

യുഎഇയിൽ ഇന്ന് നല്ല കാലാവസ്ഥ, താപനില കുറയും; വടക്കൻ തീരപ്രദേശങ്ങളിൽ മൂടൽമഞ്ഞിന് സാധ്യത

uae
  •  4 days ago
No Image

എംഡിഎംഎയുമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ 20കാരന്‍ അറസ്റ്റില്‍

Kerala
  •  4 days ago


No Image

മുഖ്യ ആസൂത്രക; മാസപ്പടി കേസിൽ വീണ വിജയനെതിരെ ​ഗുരുതര കണ്ടെത്തലകളുമായി എസ്എഫ്‌ഐഒ കുറ്റപത്രം

Kerala
  •  4 days ago
No Image

പഹല്‍ഗാം ആക്രമണം: ഭക്ഷണവും വെള്ളവും ലഭിക്കാതെ ഗുല്‍മര്‍ഗില്‍ കുടുങ്ങി മലപ്പുറത്തേയും കോഴിക്കോട്ടേയും കുടുംബങ്ങള്‍

Kerala
  •  4 days ago
No Image

ലോക്കോപൈലറ്റുമാരുടെ ഏറെനാളായുള്ള പരാതിക്ക് പരിഹാരം; എന്‍ജിന്‍ കാബിനുകളില്‍ യൂറിനല്‍ സ്ഥാപിക്കുന്നു, കാബിനുകള്‍ എയര്‍കണ്ടീഷന്‍ ചെയ്യാനും തീരുമാനം

latest
  •  4 days ago
No Image

പ്രതിഷേധിച്ച് തെരുവിലിറങ്ങി കശ്മീരികള്‍, 35 വര്‍ഷത്തിനിടെ ആദ്യമായി താഴ്‌വരയില്‍ ഭീകരാക്രമണത്തിനെതിരെ ബന്ദ്; ഒന്നാം പേജ് കറുപ്പിച്ച് കശ്മീരി മാധ്യമങ്ങള്‍

National
  •  4 days ago