HOME
DETAILS

മുനമ്പത്തേത് വഖ്ഫ് ഭൂമി തന്നെ; ചര്‍ച്ചയായി കെ.എസ്.യു നേതാവിന്റെ കുറിപ്പ്

  
Web Desk
December 17 2024 | 15:12 PM

Munambam Land is Wakf Property Claims KSU Leader

കോഴിക്കോട്: ഒരുവിഭാഗം ക്രിസ്ത്യന്‍ സംഘടനകള്‍ വിവാദമാക്കിയ മുനമ്പത്തെ വഖ്ഫ് ഭൂമി വിഷയത്തില്‍ കെ.എസ്.യു നേതാവ് ഫിലിപ്‌ജോണിന്റെ കുറിപ്പ് വൈറലാകുന്നു. മുനമ്പത്തേത് വഖ്ഫ് ഭൂമി തന്നെയാണെന്ന് കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറികൂടിയായ ഫിലിപ്‌ജോണ്‍ തന്റെ കുറിപ്പില്‍ വ്യക്തമാക്കുന്നു. 

കോടതിയില്‍ നിലനിന്ന് വരുന്ന ഒരു സിവില്‍ തര്‍ക്കം എങ്ങനെയാണ് കേരളത്തിന്റെ മതസൗഹാര്‍ദ്ദത്തെ തകര്‍ക്കുക എന്നത് യുക്തിയുള്ളവര്‍ക്ക് ആലോചിച്ചാല്‍ മനസ്സിലാവുന്ന കാര്യമാണ്.

വഖഫ് ആക്ട് പ്രകാരം ഫാറൂഖ് കോളേജിന് മുനമ്പത്തെ ഭൂമിയുടെ മേല്‍ ഉടമാവകാശമല്ല, മറിച്ച് മേല്‍നോട്ട അധികാരമാണ് ഉള്ളത്. സാങ്കേതികമായി പറഞ്ഞാല്‍ അവര്‍ ആ സ്വത്തിന്റെ മുതവല്ലി ആണ്. ഒരാള്‍ ഒരു വസ്തു വഖഫ് ചെയ്താല്‍ അതിന്റെ ഉടമാവകാശം അല്ലാഹുവിലേക്കും ഉപകാരം ഏത് സ്ഥാപനത്തിനാണോ /ലക്ഷ്യത്തിലാണോ വഖഫ് ചെയ്തത് അതിലേക്കും വന്നുചേരുമെന്നാണ് ഇസ്ലാമിക ശരീഅത്തും വഖഫ് നിയമവും വ്യവസ്ഥ ചെയ്യുന്നത്. വാഖിഫിന്റെ ഹിതത്തിനു അനുസൃതമായി അത് കൈകാര്യം ചെയ്യാന്‍ മേല്‍നോട്ടക്കാര്‍ക്ക് ബാധ്യത ഉണ്ട്. ആ കൈകാര്യത്തില്‍ വീഴ്ച വന്നാല്‍പോലും അതിന്റെ ഉടമാവകാശം വാഖിഫിലേക്കോ അദ്ദേഹത്തിന്റെ പിന്മുറക്കാരിലേക്കോ മടങ്ങില്ല.

ഒരു ദിവസം ഫാറൂഖ് കോളേജ് പാടേ ഇല്ലാതായി എന്ന് വെക്കുക. അല്ലെങ്കില്‍ ആ സ്വത്ത് ഫാറൂഖ് കോളേജ് ഏറ്റെടുത്തില്ല എന്ന് വെക്കുക. അപ്പോഴും ആ ഭൂമിയുടെ ഉടമാവകാശം വാഖിഫായ മുഹമ്മദ് സിദ്ദീഖ് സേട്ടിലേക്കോ അദ്ദേഹത്തിന്റെ പിന്മുറക്കാരിലേക്കോ എത്തില്ല. ചുരുക്കിപ്പറഞ്ഞാല്‍ മുതവല്ലി ആരായി മാറിയാലും വില്‍പ്പന അസാധ്യമായി തീരുമെന്നും ഫിലിപ് ജോണ്‍ പറയുന്നു.

 

ഫിലിപ് ജോണിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം;

മുനമ്പം ഭൂമി വഖഫ് തന്നെയാണ്..
നിയമവാഴ്ച പേരിനെങ്കിലും പ്രാബല്യത്തിലുള്ള രാജ്യമാണ് ഇന്ത്യ. അതിനാൽ തന്നെ സ്വത്ത് വ്യവഹാരങ്ങളിൽ സംസ്ഥാനം സംസ്ഥാനങ്ങൾക്കെതിരെയും,കേന്ദ്രം സംസ്ഥാനങ്ങൾക്കെതിരെയും,ദേവസ്വം ബോർഡുകൾ വ്യക്തിക്കെതിരെയുമെല്ലാം കോടതികളിൽ നിയമ യുദ്ധങ്ങൾ നടത്തുന്നത് ഇന്ത്യയിൽ സർവ്വസാധാരണമാണ്. 
 
എന്നാൽ മുനമ്പം ഭൂമി വിഷയത്തിൽ മാത്രം "മതം" എന്ന അഡീഷണൽ എലമെന്റ് ചില കേന്ദ്രങ്ങളിൽ നിന്ന് താല്പര്യപൂർവ്വം തുന്നി ചേർത്തു എന്നുവേണം മനസ്സിലാക്കാൻ. കോടതിയിൽ നിലനിന്ന് വരുന്ന ഒരു സിവിൽ തർക്കം എങ്ങനെയാണ് കേരളത്തിൻൻ്റെ മതസൗഹാർദ്ദത്തെ തകർക്കുക എന്നത് യുക്തിയുള്ളവർക്ക് ആലോചിച്ചാൽ മനസ്സിലാവുന്ന കാര്യമാണ്. നിലവിൽ പ്രാബല്യത്തിലുള്ള നിയമങ്ങളുടെ അടിസ്ഥാനത്തിൽ മുനമ്പത്തേത് വഖഫ് ഭൂമിയാണ് എന്ന് സംശയങ്ങൾക്ക് ഇടയില്ലാത്ത രീതിയിൽ സ്ഥാപിക്കുവാൻ നമ്മൾക്ക് സാധിക്കും.
 
ഇടപ്പള്ളി സബ് രജിസ്ട്രാർ ഓഫീസിലാണ് 2115/ 1950 നമ്പറിൽ മുനമ്പത്തെ 404.76 ഏക്കർ ഭൂമി ഉടമയായ മുഹമ്മദ് സിദ്ദീഖ് സേട്ട് ഫാറൂഖ് കോളേജിന് വിദ്യാഭ്യാസപരമായ ആവശ്യങ്ങൾക്ക് വേണ്ടി വഖഫ് ചെയ്‌തു നൽകുന്നത്.1962 ലാണ്
മുനമ്പത്ത് വഖഫ് ഭൂമിയിലെ കയ്യേറ്റങ്ങൾക്കെതിരെ, ആദ്യ പരാതി പറവൂർ അഡീഷനൽ ജില്ലാ കോടതി മുമ്പാകെ ഫയൽ ചെയ്‌തത്‌. തുടർന്ന് നടന്ന വ്യവഹരങ്ങളുടെ ഫലമായി പറവൂർ സബ് കോടതിയും തുടർന്ന് ഹൈ കോടതിയും പ്രസ്തുത ഭൂമി വഖഫ് തന്നെയാണ് എന്ന് വിധിച്ചിട്ടുമുണ്ട്.
 
ഈ വഖഫ് ആധാരത്തിലെ ഒരു വ്യവസ്ഥ പറയുന്നത് എന്നെങ്കിലും ഫാറൂഖ് കോളേജ് ഇല്ലാതായാൽ വാഖിഫിനോ (വഖഫ് ചെയ്ത ആൾ) അദ്ദേഹത്തിന്റെ പിന്മുറക്കാർക്കോ ഭൂമി തിരിച്ചുപിടിക്കാനുള്ള അവകാശമുണ്ട് എന്നാണ്.
അങ്ങനെ വ്യവസ്ഥ വെച്ചാൽ(Conditional Clause) വഖഫ് ആകുമോ എന്ന് പല പ്രമുഖ വ്യക്തിത്വങ്ങളും സംശയം ഉന്നയിക്കുന്നത് ശ്രദ്ധയിൽപ്പെടുകയുണ്ടായി.
 
വഖഫ് ആക്ട് പ്രകാരം ഫാറൂഖ് കോളേജിന് മുനമ്പത്തെ ഭൂമിയുടെ മേൽ ഉടമാവകാശമല്ല, മറിച്ച് മേൽനോട്ട അധികാമാണ് ഉള്ളത്.
സാങ്കേതികമായി പറഞ്ഞാൽ അവർ ആ സ്വത്തിന്റെ മുതവല്ലി ആണ്.ഒരാൾ ഒരു വസ്തു വഖഫ് ചെയ്താൽ അതിന്റെ ഉടമാവകാശം അല്ലാഹുവിലേക്കും ഉപകാരം ഏത് സ്ഥാപനത്തിനാണോ / ലക്ഷ്യത്തിലാണോ വഖഫ് ചെയ്‌തത് അതിലേക്കും വന്നുചേരുമെന്നാണ് ഇസ്ലാമിക ശരീഅത്തും വഖഫ് നിയമയും വ്യവസ്ഥ ചെയ്യുന്നത്. വാഖിഫിന്റെ ഹിതത്തിനു അനുസൃതമായി അത് കൈകാര്യം ചെയ്യാൻ മേൽനോട്ടക്കാർക്ക് ബാധ്യത ഉണ്ട്.ആ കൈകാര്യത്തിൽ വീഴ്ച വന്നാൽപോലും അതിന്റെ ഉടമാവകാശം വഖിഫിലേക്കോ അദ്ദേഹത്തിന്റെ പിന്മുറക്കാരിലേക്കോ മടങ്ങില്ല.
 
ഒരു ദിവസം ഫാറൂഖ് കോളേജ് പാടേ ഇല്ലാതായി എന്ന് വെക്കുക.അല്ലെങ്കിൽ ആ സ്വത്ത് ഫാറൂഖ് കോളേജ് ഏറ്റെടുത്തില്ല എന്ന് വെക്കുക.അപ്പോഴും ആ ഭൂമിയുടെ ഉടമാവകാശം വാഖിഫായ മുഹമ്മദ് സിദ്ദീഖ് സേട്ടിലേക്കോ അദ്ദേഹത്തിന്റെ പിന്മുറക്കാരിലേക്കോ എത്തില്ല. ചുരുക്കിപ്പറഞ്ഞാൽ മുതവല്ലി ആരായി മാറിയാലും വിൽപ്പന അസാധ്യമായി തീരും.
കാരണം, ഇസ്ലാമിക ശരിയത്ത് പ്രകാരം,വഖഫ് എന്നാൽ ഒരു വിശ്വാസി അല്ലാഹുവിന് നൽകുന്ന ദാനമാണ്. ഈ ദാനം ഒരിക്കൽ നടത്തിയാൽ പിന്നീട് തിരുത്തുവാൻ (Irrevocable) സാധിക്കുന്നതല്ല.
 
പരിഹാരം:
1. അനധികൃതമായി മുനമ്പത്ത് ഭൂമി കയ്യേറിയ വൻകിട റിസോർട്ട് മാഫിയകൾ, കെട്ടിട ലോബി തുടങ്ങിയവയുടെ മുഴുവൻ കയ്യേറ്റങ്ങളും ഒഴിപ്പിക്കാൻ,വഖഫ് ആക്ടിലെ 97-ാം വകുപ്പ് പ്രകാരം സംസ്ഥാന സര്ക്കാര് വഖഫ് ബോര്ഡിന് നിർദേശം നൽകുക.
 
2.നിയമപരമായ ബാധ്യത ഇല്ലെങ്കിലും, മാനുഷിക പരിഗണന കണക്കിലെടുത്ത് മുനമ്പത്തെ ഭൂമി വാങ്ങിയ സാധാരണക്കാരും പാവപ്പെട്ടവരുമായ മനുഷ്യർക്ക് സർക്കാർ പാക്കേജ് രൂപീകരിക്കുക. അതിനായി നിലവിലെ വഖഫ് ഭൂമി പൊതുആവശ്യത്തിനെന്ന പേരില് സര്ക്കാര് ഏറ്റെടുത്ത്, അർഹരായ പ്രദേശവാസികള്ക്ക് പട്ടയം വീതിച്ച് നൽകണം.ഇതിന് നിശ്ചിത തുകയും നിശ്ചയിക്കാവുന്നതാണ്. അങ്ങനെ അവരുടെ കൈവശമിരിക്കുന്ന രേഖ നിയമവിധേയമാക്കാന് സാധിച്ചാൽ വഖഫിൽ വെള്ളം ചേർക്കാത്ത തന്നെ മാനുഷിക മൂല്യങ്ങൾക്ക് വില നൽകുന്ന രീതിയിലുള്ള കേരള മോഡൽ ഇന്ത്യ മഹാരാജ്യത്തിന് തന്നെ നമ്മൾക്ക് ചൂണ്ടിക്കാണിച്ചു കൊടുക്കാൻ സാധിക്കും.
 
3. വഖഫ് ഭൂമി അലക്ഷ്യമായി കൈകാര്യം ചെയ്ത് കേരളത്തിലെ ഏറ്റവും വലിയ അന്യാധീനപ്പെട്ട വഖഫായി മുനമ്പത്തെ മാറ്റിയ നിലവിലെ മുത്താവലിയായ ഫറൂഖ് കോളേജ് മാനേജ്മെന്റിലെ ചോരന്മാരെ യാതൊരു ദാക്ഷിണ്യവും കൂടാതെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് ഏറ്റവും വലിയ ശിക്ഷ വാങ്ങി നൽകുക.
 
വാൽകഷണം: അയോധ്യ മുതൽ മുനമ്പം വരെ എല്ലായിടങ്ങളിലും കോംപ്രമൈസ് ചെയ്യേണ്ട സമുദായം മുസ്ലിങ്ങളാണ് എന്ന ധാരണ തീർച്ചയായും തിരുത്തപ്പെടേണ്ടതുണ്ട്.
 
മാനുഷിക പരിഗണനയും സാമുദായിക സൗഹൃദവും എല്ലാം നല്ലതെങ്കിലും അവയൊന്നും നാട്ടിലെ ലിഖിതമായ ഭരണഘടനാ സാധുതയുള്ള നിയമങ്ങൾക്ക് മുകളിലല്ല.

I couldn't find more information on this topic. You may want to try a search engine for the latest updates on the Munambam land controversy.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ ഡ്യൂട്ടി ഫ്രീയിൽ ഇന്ത്യൻ യാത്രക്കാർക്ക് ഇനിമുതൽ യുപിഐ പേയ്മെന്റ് സൗകര്യം ലഭിക്കും

uae
  •  2 days ago
No Image

​മലപ്പുറത്ത് ലോറിയിൽ നിന്ന് മരം ഇറക്കുന്നതിനിടെ അപകടം; ചുമട്ടു തൊഴിലാളിക്ക് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

മസ്കത്ത് നൈറ്റ്സ് ഫെബ്രുവരി 1 വരെ നീട്ടി

oman
  •  2 days ago
No Image

വിതുര താലൂക്ക് ആശുപത്രിയിൽ ശ്വാസംമുട്ടലിന് നല്‍കിയ ഗുളികയില്‍ മൊട്ടുസൂചി, അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ്

Kerala
  •  2 days ago
No Image

തിരൂരങ്ങാടി താലൂക്കാശുപത്രിയിലെ ഡോക്ടർമാരെ ഭീഷണിയുമായി യൂത്ത് ലീ​ഗ് നേതാവ്

Kerala
  •  2 days ago
No Image

ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം പ്രഖ്യാപനം നാളെ; പ്രതീഷയോടെ മലയാളി താരങ്ങൾ

Cricket
  •  2 days ago
No Image

റിപ്പോർട്ടർ ചാനലിനെതിരായ പോക്സോ കേസ് രാഷ്ട്രീയപ്രേരിതം; മുൻകൂർ ജാമ്യം തേടി പ്രതികൾ ഹൈക്കോടതിയിൽ

Kerala
  •  2 days ago
No Image

ദുബൈ: സാലിക്കിൻ്റെ വേരിയബിൾ റോഡ് ടോൾ നിരക്ക് ജനുവരി 31 ന് ആരംഭിക്കും

uae
  •  2 days ago
No Image

കണ്ണൂരിൽ‌ ഓട്ടോയ്ക്ക് പിന്നില്‍ ലോറി ഇടിച്ചു രണ്ട് മരണം

Kerala
  •  2 days ago
No Image

കൊൽക്കത്തയിലെ ആർജികർ ആശുപത്രിയിലെ ഡോക്ടറുടെ കൊലപാതകം: വിചാരണ കോടതി നാളെ വിധി പറയും

National
  •  2 days ago