മഹാരാഷ്ട്രയും ജാര്‍ഖണ്ഡും ഇന്ന് പോളിങ് ബൂത്തില്‍
ഡല്‍ഹി: മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും ഇന്ന് വോട്ടെടുപ്പ്. മഹാരാഷ്ട്രയില്‍ 288 സീറ്റുകളാണുള്ളത്. ഇതില്‍ 234 എണ്ണം ജനറല്‍ മണ്ഡലങ്ങളും 54 എണ്ണം സംവരണ മണ്ഡലങ്ങളുമാണ്. ആകെ 4,140 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.
വിമതഭീഷണി ഇരു മുന്നണികള്‍ക്കും വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. എന്‍.സി.പി എം.പി സുപ്രിയ സുലേയ്ക്കും പിസിസി അധ്യക്ഷന്‍ നാനാ പാട്ടൊളയ്ക്കും എതിരെ ബി.ജെ.പി ഇന്നലെ രാത്രിയും അഴിമതി ആരോപണം ഉന്നയിച്ചിരുന്നു.
മഹാരാഷ്ട്രയില്‍ ലോക് പോള്‍ നടത്തിയ പ്രീപോള്‍ സര്‍വെയില്‍ മഹാ വികാസ് അഘാഡി അധികാരത്തിലേറുമെന്നാണ് പ്രവചനം. 288 അംഗ മഹാരാഷ്ട്ര നിയമസഭയില്‍ ഭരണകക്ഷിയായ മഹായുതിയെ മറികടന്ന് മഹാ വികാസ് അഘാഡി അധികാരത്തിലേറും എന്നാണ് പ്രീപോള്‍ സര്‍വ്വേ പ്രവചനങ്ങള്‍. 151 മുതല്‍ 162 വരെ സീറ്റുകള്‍ മഹാ വികാസ് സഖ്യം നേടുമെന്നും ഭരണകക്ഷിയായ മഹായുതിക്ക് 115 മുതല്‍ 128 സീറ്റുകള്‍ വരെ ലഭിക്കുമെന്നും സര്‍വേ പ്രവചിക്കുന്നു .4,140 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.
ജാര്‍ഖണ്ഡില്‍ ശേഷിക്കുന്ന 38 സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. വിധി എഴുതുന്നതില്‍ ഭൂരിഭാഗവും ജനറല്‍ മണ്ഡലങ്ങളാണ്. മുഖ്യമന്ത്രി ഹേമന്ത് സോറന്‍, ഭാര്യ കല്‍പന സോറന്‍, ബിജെപി അധ്യക്ഷന്‍ ബാബുലാല്‍ മാറാണ്ടി ഉള്‍പ്പെടെയുള്ളവരാണ് ഇന്ന് ജനവിധി തേടുന്നത്.
ബി.ജെ.പിയുടെ വര്‍ഗീയ പ്രചരണങ്ങളെ ജനകീയ പ്രഖ്യാപനങ്ങളിലൂടെ മറികടക്കാനാകും എന്നാണ് ഇന്‍ഡ്യാ സഖ്യത്തിന്റെ കണക്കുകൂട്ടല്‍. 23നാണ് ഇരു സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."