ഹൈടെക്കിലും കോളജ് സ്‌കോളർഷിപ്പുകൾ ഓഫ്‌ലൈനിലേക്ക്
നിലമ്പൂർ: കഴിഞ്ഞ വർഷം വരെ ഓൺലൈൻ വഴി നൽകിയിരുന്ന മുഴുവൻ സ്‌കോളർഷിപ്പുകളും ഓഫ് ലൈനിലേക്ക് മാറ്റി കോളജ് വിദ്യാഭ്യാസ വകുപ്പ്. ഐ.ടി യുഗത്തിൽ സ്‌കോളർഷിപ്പുകൾ എല്ലാം ഓൺലൈനിലേക്ക് മാറിയെങ്കിലും ഈ അധ്യയന വർഷം വരെ ഓൺലൈനായി സമർപ്പിച്ച ബിരുദ വിദ്യാർഥികൾക്കുള്ള സ്‌റ്റേറ്റ് മെറിറ്റ് സ്‌കോളർഷിപ്പ്, ഭിന്നശേഷി സൗഹൃദ സ്‌കോളർഷിപ്പ്, ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്കുള്ള ആസ്‌പെയർ സ്‌കോളർഷിപ്പ് എന്നിവ ഓഫ് ലൈനായാണ് അപേക്ഷിക്കേണ്ടത്.
ഗൂഗിൾഫോം നൽകിയ ശേഷം പ്രത്യേക ഫോർമാറ്റിലുള്ള അപേക്ഷാ ഫോറം പ്രിന്റെടുത്ത് കോളജ് മേധാവികൾക്ക് ഈ മാസം 31നകം സമർപ്പിക്കാനാണ് നിർദേശം. വിദ്യാർഥികളുടെ അപേക്ഷകളും രേഖകളും സ്ഥാപന മേധാവി പരിശോധിച്ച് ആസ്‌പെയർ ആണെങ്കിൽ നവംബർ അഞ്ചിനകവും, സ്‌റ്റേറ്റ് മെറിറ്റ് 11നകവും കോളജ് വിദ്യാഭ്യാസ വകുപ്പ് സ്‌കോളർഷിപ്പ് കാര്യാലയത്തിലേക്ക് തപാൽ വഴി അയക്കണം.
ഇത് ജീവനക്കാർക്കും പ്രിൻസിപ്പൽമാർക്കും ഇരട്ടി ദുരിതമാണ്. മുമ്പ് അപേക്ഷകൾ പരിശോധിച്ച് ഓൺലൈൻ വഴി തന്നെ അംഗീകാരം നൽകുകയായിരുന്നു. മാത്രമല്ല ഒരു വിദ്യാർഥി ഒന്നിലധികം സ്‌കോളർഷിപ്പ് തുകകൾ വാങ്ങുന്നുണ്ടോ എന്ന് പരിശോധിക്കാനും എളുപ്പമായിരുന്നു. എസ്.എസ്.എൽ.സി രജിസ്റ്റർ നമ്പർ, ആധാർ എന്നിവ അടിസ്ഥാനമാക്കിയാണ് മുൻ വർഷങ്ങളിൽ ഓൺലൈൻ വഴി സ്‌കോളർഷിപ്പുകൾ രജിസ്‌ട്രേഷൻ നടത്തിയിരുന്നത്.
ഒരു തവണ രജിസ്റ്റർ ചെയ്ത വിദ്യാർഥിക്ക് മറ്റു പല സ്‌കോളർഷിപ്പുകൾക്കും അപേക്ഷിക്കുന്നതിന് ഒരൊറ്റ ഐ.ഡി ആണ് അനുവദിച്ചിരുന്നത്. ഇതും സ്‌കോളർഷിപ്പ് ചെയ്യാൻ എളുപ്പമായിരുന്നു. കേന്ദ്ര സർക്കാറിന്റെ സെൻട്രൽ സെക്ടർ, ഭിന്നശേഷി, ബിരുദാനന്തര ബിരുദ സ്‌കോളർഷിപ്പുകൾ എല്ലാം ഓൺലൈനാണ് എന്നിരിക്കേ സംസ്ഥാന സർക്കാർ ഈ അധ്യയന വർഷം ഓഫ്‌ലൈൻ ആക്കിയതിന് വ്യക്തമായ മറുപടി നൽകാനും അധികൃതർക്ക് സാധിക്കുന്നി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."