ബുധനാഴ്ച ഷൗക്ക-കദ്‌റ പ്രദേശങ്ങളില്‍ വീശിയടിച്ചത് ചുഴലിക്കാറ്റല്ല; ഭയപ്പെടേണ്ടെന്ന് കാലാവസ്ഥാകേന്ദ്രം
റാസല്‍ഖൈമ: ബുധനാഴ്ച ഷൗക്ക-കദ്‌റ പ്രദേശങ്ങളില്‍ വീശിയടിച്ചത് ചുഴലിക്കാറ്റല്ലെന്ന് കാലാവസ്ഥാ കേന്ദ്രം (എന്‍.സി.എം). ഷൗക്ക-കദ്‌റ മേഖലയിലുണ്ടായ ചുഴലിക്കാറ്റിന് സമാനമായ കാറ്റിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു, എന്നാല്‍ ഇത് അപകടകരമല്ലെന്നും ഭയപ്പെടേണ്ടതില്ലെന്നും കാലാവസ്ഥ വിദഗ്ധര്‍ അറിയിച്ചു.
ഇത്തരം കാറ്റുകള്‍ക്ക് തീവ്രത കുറവാണെന്നും, നാശനഷ്ടങ്ങള്‍ ഉണ്ടാക്കാനുള്ള ശേഷിയില്ലെന്നും, കുറഞ്ഞ സമയത്തേക്ക് മാത്രമാണ് കാറ്റ് വീശുക. എന്നാല്‍ ചില സമയങ്ങളില്‍ ശക്തമായ കാറ്റിന്റെ അകമ്പടിയോടെ മണലും പൊടിയും ഉയര്‍ന്ന് പൊങ്ങും. അതേസമയം ചുഴലിക്കാറ്റ് വളരെ വിനാശകാരിയാണെന്നും അധികൃതര്‍ വ്യക്തമാക്കി.
വരുംദിവസങ്ങളില്‍ രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. രാജ്യത്തിന്റെ പല ഭാഗത്തും ബുധനാഴ്ച വൈകീട്ട് ആറ് മണിയോടെ കനത്ത മഴ പെയ്തിരുന്നു.
The Meteorological Center reassures no need for concern regarding the recent weather phenomenon in Shouk and Kadra areas, distinguishing it from a tornado. For latest updates and clarification, refer to reliable weather sources.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."