യു.എസിനെ പരിഭ്രാന്തിയിലാക്കി സൈനികത്താവളത്തിന് മുകളില്‍ അജ്ഞാത ഡ്രോണുകള്‍; ഉറവിടം കണ്ടെത്താനാവാതെ പെന്റഗണ്‍
വാഷിങ്ടണ്‍: യു.എസിനെ പരിഭ്രാന്തിയിലാക്കി സൈനികത്താവളത്തിന് മുകളില്‍ അജ്ഞാത ഡ്രോണുകള്‍. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് വിര്‍ജീനിയയുടെ തീരപ്രദേശത്തുള്ള ലാംഗ്ലി എയര്‍ഫോഴ്‌സ് ബേസിനു മുകളിലൂടെ ദുരൂഹവും അജ്ഞാതവുമായ ഡ്രോണുകള്‍ കണ്ടെത്തിയത്. എന്നാല്‍ ഇതിന്റെ ഉറവിടം കണ്ടെത്താനോ എന്തിനാമെന്ന് കണ്ടെത്താനോ പെന്റഗണിന് കഴിഞ്ഞിട്ടില്ലെന്ന് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ച്ചയായി 17 ദിവസം, രാത്രി കാലങ്ങളില്‍ ചലിക്കുന്ന സക്ഷത്രങ്ങളെ പോലെ തോന്നിക്കുന്ന ഡ്രോണുകള്‍ കണ്ടു എന്ന് യു.എസ് എയര്‍ഫോഴ്‌സ് ജനറല്‍ മാര്‍ക്ക് കെല്ലി പറയുന്നു.
നിഗൂഢമായ വസ്തുക്കളെ ട്രാക്ക് ചെയ്യാന്‍ സഹായകമാവുന്ന ഏറ്റവും മികച്ച സാങ്കേതികവിദ്യ ഉണ്ടായിട്ടും അവയെ പിടികൂടുന്നതില്‍ യുഎസ് സൈന്യം പരാജയപ്പെട്ടെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഡ്രോണുകള്‍ 3,000 മുതല്‍ 4,000 അടി വരെ 100 മൈല്‍ വേഗതയില്‍ പറന്നുയരുന്നുണ്ട് എന്ന് സാക്ഷികള്‍ പറയുന്നു.
വര്‍ഷങ്ങളായി ഈ പ്രദേശത്ത് ഡ്രോണുകള്‍ കണ്ടിട്ടുണ്ടെന്നാണ് യുഎസ് നോര്‍ത്തേണ്‍ കമാന്‍ഡിന്റെയും നോര്‍ത്ത് അമേരിക്ക ഡിഫന്‍സ് കമാന്‍ഡിന്റെയും അന്നത്തെ കമാന്‍ഡറായിരുന്ന ജനറല്‍ ഗ്ലെന്‍ വാന്‍ഹെര്‍ക്ക് പറയുന്നത്. ഡ്രോണുകളുടെ നാവിഗേഷന്‍ സംവിധാനം തടസ്സപ്പെടുത്താന്‍ ഇലക്ട്രോണിക് സിഗ്‌നലുകള്‍ ഉപയോഗിക്കാന്‍ ഉള്‍പ്പെടെ നിരവധി മാര്‍ഗങ്ങള്‍ കൊണ്ടുവന്നെങ്കിലും ഒന്നും ഫലം കണ്ടില്ല. ഡ്രോണുകളെ ഭയന്ന് ഉദ്യോഗസ്ഥര്‍ രാത്രികാല പരിശീലന ദൗത്യങ്ങള്‍ റദ്ദാക്കുകയും എഫ്22 ജെറ്റ് യുദ്ധവിമാനങ്ങളെ മറ്റൊരു താവളത്തിലേക്ക് മാറ്റുകയും ചെയ്തു.
മിനസോട്ട സര്‍വകലാശാലയിലെ ഫെങ്‌യുന്‍ ഷി എന്ന വിദ്യാര്‍ത്ഥിയെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്‌തെങ്കിലും അദ്ദേഹമല്ല ഇത് ചെയ്തത് എന്ന് പിന്നീട് തെളിഞ്ഞു. യു.എസ് നിയമമനുസരിച്ച് സൈനിക താവളങ്ങള്‍ക്ക് നേരിട്ട് ഭീഷണിയാകുന്നുണ്ടെങ്കില്‍ മാത്രമേ സൈന്യത്തിന് ഡ്രോണുകളെ വെടിവയ്ക്കാന്‍ അനുവാദമുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."