പുതുപ്പള്ളി സാധു എന്ന ആനയെ കിട്ടി; അനുനയിപ്പിച്ച് പുറത്തേക്കെത്തിക്കാന്‍ ശ്രമം
കൊച്ചി: ഭൂതത്താന്‍ കെട്ടില്‍ സിനിമാ ഷൂട്ടിങിനിടെ കാടുകയറിയ നാട്ടാനയെ കണ്ടെത്തി. പുതുപ്പള്ളി സാധുവിനെയാണ് പഴയ ഫോറസ്റ്റ് സ്‌റ്റേഷനു സമീപത്തു നിന്ന് തെരച്ചില്‍ സംഘത്തിനു കിട്ടിയത്. ആന ആരോഗ്യവാനാണെന്നും പുറത്തേക്ക് എത്തിക്കാന്‍ ശ്രമം തുടങ്ങിയെന്നും വനപാലകര്‍.
ഭൂതത്താന്‍ കെട്ടു വനമേഖലയില്‍ മണിക്കൂറുകളോളം തിരഞ്ഞാണ് സാധുവിനെ കിട്ടിയത്. ഇന്നലെ ഷൂട്ടിങിനിടെ ശാന്തനായി നിന്നിരുന്ന ആന പൊടുന്നനെ പരിഭ്രാന്തി സൃഷ്ടിച്ച് കാട്ടിലേക്ക് ഓടുകയായിരുന്നു. പുതുപ്പള്ളി സാധു എന്ന നാട്ടാനക്കായി രാവിലെ മുതല്‍ തിരച്ചില്‍ പുനരാരംഭിച്ചു.
സിനിമ ചിത്രീകരണത്തിനിടെ കാട്ടിലേക്ക് ഓടിയ ആന ഉള്‍വനത്തിലേക്ക് പോയിട്ടുണ്ടാവാം. അല്ലെങ്കില്‍ ആന അവശനിലയില്‍ എവിടെയെങ്കിലും കിടക്കുന്നുണ്ടാവാം എന്ന കണക്കുകൂട്ടലിലാണ് ഇപ്പോള്‍ പരിശോധന നടക്കുന്നത്. എറണാകുളത്ത് ഭൂതത്താന്‍കെട്ടിന് സമീപം സിനിമാ ചിത്രീകരണത്തിന് കൊണ്ടുവന്ന ആനയാണ് ഇന്നലെ വൈകിട്ട് കാട്ടിലേക്ക് ഓടിപ്പോയത്. വിജയ് ദേവരക്കൊണ്ട നായകനാകുന്ന തെലുങ്ക് ചിത്രത്തിന്റെ ചിത്രീകരണത്തിനാണ് ആനയെ എത്തിച്ചത്.
അഞ്ച് ആനകളെയാണ് ഷൂട്ടിങിന് കൊണ്ടുവന്നത്. ഇതില്‍ രണ്ട് ആനകള്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. സാധുവും തടത്താവിള മണികണ്ഠന്‍ എന്ന ആനയുമായിരുന്നു ഏറ്റുമുട്ടിയത്. ഏറ്റുമുട്ടലിനിടെ കുത്തേറ്റ പുതുപ്പള്ളി സാധു തുണ്ടം വനമേഖലയിലേക്ക് ഓടിപ്പോയി.
ഫോറസ്റ്റ് ഉദ്യോഗസ്ഥരും ആനയുടെ പാപ്പാന്മാരും ഇന്നലെ രാത്രി വരെ തിരച്ചില്‍ നടത്തിയെങ്കിലും ആനയെ കണ്ടെത്തിയില്ല. ഉള്‍ക്കാട്ടിലേക്കുള്ള പരിശോധന ദുഷ്‌കരമായതിനാല്‍ രാത്രിയോടെ പരിശോധന നിര്‍ത്തുകയും ചെയ്തു. രാവിലെ ആറരയോടെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ വീണ്ടും പരിശോധന ആരംഭിച്ചു. സംഘട്ടന രംഗത്തിന്റെ ചിത്രീകരണമാണ് നടന്നിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."