ADVERTISEMENT
HOME
DETAILS

ദുബൈയിൽ രണ്ട് പ്രധാന റോഡുകളിൽ വേഗപരിധി ഉയർത്തി

ADVERTISEMENT
  
September 24 2024 | 10:09 AM

Speed limit has been raised on two major roads in Dubai

ദുബൈ: അൽ അമർദി, ശൈഖ് സായിദ് ബിൻ ഹംദാൻ ആൽ നഹ്‌യാൻ സ്ട്രീറ്റുകളിൽ വാഹനങ്ങളുടെ പരമാവധി വേഗപരിധി ഉയർത്തി. ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) ദുബൈ പൊലിസിൻ്റെ ജനറൽ ഹെഡ്ക്വാട്ടേഴ്സ് എന്നിവരാണ് ഇക്കാര്യം അറിയിച്ചത്. സെപ്റ്റംബർ 30 മുതൽ പുതിയ വേഗപരിധി നിലവിൽവരും. ശൈഖ് സായിദ് ബിൻ ഹംദാൻ ആൽ നഹ്‌യാൻ സ്ട്രീറ്റിലെ പരമാവധി വേഗപരിധി ദുബൈ അൽ ഐൻ റോഡിനും അക്കാദമി റൗണ്ട് റൗട്ട് എബൗട്ടിനും ഇടയിൽ മണിക്കൂറിൽ 100 കിലോമീറ്ററാണ്.

അക്കാദമിക് സിറ്റി റൗണ്ട് എബൗട്ടിനും അൽ ഖവാനീജ് സ്ട്രീറ്റിനും ഇടയിൽ പരമാവധി വേഗം മണിക്കൂറിൽ 90 കിലോമീറ്ററായിരിക്കും. കൂടാതെ അൽ ഖവാനീജ് സ്ട്രീറ്റിനും എമിറേറ്റ്സ് റോഡിനും ഇടയിലുള്ള അൽ അമർദി സ്ട്രീറ്റിൽ പരമാവധി വേഗം മണിക്കൂറിൽ 90 കിലോമീറ്ററിൽ ക്രമീകരിച്ചു. രണ്ട് സ്ട്രീറ്റുകളിലേയും റോഡ് സുരക്ഷ വർധിപ്പിക്കാനും ഗതാഗത ഒഴുക്ക് വിപുലപ്പെടുത്താനും ലക്ഷ്യമിട്ട് കഴിഞ്ഞ ഏതാനും മാസങ്ങളിൽ ആർ.ടി.എ സാങ്കേ തിക, എൻജിനീയറിങ് പഠനം നടത്തിയിരുന്നു. ഇതിനുശേഷമാണ് രണ്ട് നഗരങ്ങളിലേയും വേഗപരിധി ഉയർത്താൻ തീരുമാനിച്ചത്. അടുത്തിടെ രണ്ട് സ്ട്രീറ്റുകളും ആർ.ടി.എ വികസിപ്പിച്ചിരുന്നു. ലൈനുകളുടെ എണ്ണം വർധിപ്പിക്കുകയും സ്ട്രീറ്റിനോട് ചേർന്നുള്ള ജങ്ഷനുകൾ മെച്ചപ്പെടുത്തുകയും ചെയ്തിരുന്നു. പുതിയ വേഗപരിധി സൂചിപ്പിക്കുന്നതിനായി രണ്ട് നഗരങ്ങളിലേയും ട്രാഫിക് സൈൻ ബോർഡുകൾ ആർ.ടി.എ മാറ്റിസ്ഥാപിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




ADVERTISEMENT
No Image

കുവൈത്തിൽ വാരാന്ത്യത്തിൽ മഴയ്ക്ക് സാധ്യത

Kuwait
  •  2 days ago
No Image

ഇന്ത്യയും മാലദ്വീപും വീണ്ടും ഒന്നിക്കുന്നു; വിനോദ സഞ്ചാരം പരിപോഷിപ്പിക്കാന്‍ ചർച്ച ആരംഭിച്ചു

International
  •  2 days ago
No Image

ബ്ലാസ്റ്റേഴ്സിനെ മൂന്നടിയില്‍ തീർത്ത് ബെംഗളൂരു

Football
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-25-10-2024

PSC/UPSC
  •  2 days ago
No Image

പാർട്ടി വിടുമെന്ന് ഷുക്കൂർ; അനുനയിപ്പിച്ചത് എംവി ഗോവിന്ദൻ

Kerala
  •  2 days ago
No Image

പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 41കാരൻ അറസ്റ്റിൽ

Kerala
  •  2 days ago
No Image

വിവാഹം കഴിഞ്ഞ് മൂന്നാം നാൾ വധുവിൻ്റെ 52 പവനുമായി വരൻ മുങ്ങി; ആഢംബര ജീവിതത്തിനിടെ പ്രതി പിടിയിൽ

Kerala
  •  2 days ago
No Image

പദയാത്രക്കിടെ കേജ്‌രിവാളിന് നേരെ ആക്രമണം; ബിജെപി പ്രവർത്തകരെന്ന് പരാതി

National
  •  2 days ago
No Image

റഹീമിന്റെ മോചന ഹരജി നവംബര്‍ 17ന് പരിഗണിക്കും; യാത്ര രേഖകള്‍ തയ്യാറാക്കി ഇന്ത്യന്‍ എംബസി

Kerala
  •  2 days ago
No Image

ഡൽഹിയിൽ വൈദ്യുതി ഫ്രീയാണ്; ബിജെപിക്ക് വോട്ടു ചെയ്താൽ പവർകട്ട് വരും: അരവിന്ദ് കേജ്‌രിവാൾ

National
  •  2 days ago