തൃശൂര്‍പൂരം കലക്കല്‍: ക്രമീകരണങ്ങളില്‍ മാറ്റം വരുത്താന്‍ എ.ഡി.ജി.പി യോഗം വിളിച്ചു, മടങ്ങിയ ശേഷം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു
തിരുവനന്തപുരം: തൃശൂര്‍ പൂരത്തിന് വര്‍ഷങ്ങളായി ഒരുക്കുന്ന ക്രമീകരണങ്ങളില്‍ ഇക്കുറി എ.ഡി.ജി.പി അജിത്കുമാര്‍ ഇടപെട്ട് മാറ്റങ്ങള്‍ വരുത്തിയതായി റിപ്പോര്‍ട്ട്. പൂരം നിയന്ത്രണങ്ങളില്‍ എ.ഡി.ജി.പി ഇടപെട്ടെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. ഇതിനായി പൂരത്തിന് മൂന്ന് ദിവസം മുന്‍പ് ഉന്നത പൊലിസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. പൂരസ്ഥലത്ത് അനാവശ്യ നിയന്ത്രണങ്ങള്‍ വരുത്താന്‍ ഇത് കാരണമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പൂരദിവസം തൃശൂരിലുണ്ടായിരുന്ന അദ്ദേഹം പ്രശ്‌നം രൂക്ഷമായതോടെ 2 തവണ പൂരസ്ഥലത്തെത്തി സ്ഥിതിഗതികള്‍ പരിശോധിച്ച ശേഷം പുലര്‍ച്ചെ മൂന്നരയോടെ മടങ്ങി. ഇതിനു ശേഷം അദ്ദേഹത്തിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നുവെന്നും ആക്ഷേപമുണ്ട്. എ.ഡി.ജി.പി തങ്ങിയത് തൃശൂര്‍ പൊലീസ് അക്കാദമിയിലെന്നും സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
അതേസമയം, തൃശൂര്‍ പൂരം അലങ്കോലമായത് സംബന്ധിച്ച് എ.ഡി.ജി.പി അജിത് കുമാര്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിനെതിരേ സി.പി.ഐ വിമര്‍ശനം ശക്തമാക്കുന്നതിനിടെ റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം പുറത്തുവിടാനൊരുങ്ങുകയാണ് സര്‍ക്കാര്‍. 1200 പേജുള്ള റിപ്പോര്‍ട്ടിലെ ഏതാനും ഭാഗങ്ങള്‍ പുറത്തുവരികയും അത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുകയും ചെയ്തിരുന്നു. റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് സി.പി.ഐ നേതാക്കള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ശനിയാഴ്ച വൈകിട്ട് എ.ഡി.ജി.പി അജിത് കുമാര്‍ തിടുക്കപ്പെട്ട് സംസ്ഥാന പൊലിസ് മേധാവിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട്, ആഭ്യന്തര സെക്രട്ടറി കൂടി കണ്ടശേഷം ഇന്ന് മുഖ്യമന്ത്രിയുടെ ഓഫിസിലെത്തും. അതിനുശേഷമാകും റിപ്പോര്‍ട്ട് എന്ന് പുറത്തുവിടണമെന്നത് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാവുക.
റിപ്പോര്‍ട്ട് സംബന്ധിച്ച് സി.പി.ഐ നേതാവും തൃശൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുമായിരുന്ന വി.എസ് സുനില്‍കുമാര്‍ സംസ്ഥാന പൊലിസ് മേധാവിക്ക് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതിനുള്ള മറുപടിയെന്ന നിലയില്‍ റിപ്പോര്‍ട്ട് പുറത്തുവിടുന്ന സാധ്യതയാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."