തലക്കു മീതെ പാമ്പ്, പരിഭ്രാന്തിയിലായി യാത്രക്കാർ; കണ്ടത് ജബൽപൂർ-മുംബൈ ഗരീബ് രഥ് എക്‌സ്പ്രസിൽ
മുംബൈ: സുഖകരമായൊരു യാത്രക്കിടെ ഒരു പാമ്പ് വന്ന് തൊട്ടു വിളിച്ചാൽ എങ്ങിനുണ്ടാവും. പേടിച്ച് ചത്തോ എന്ന് ചോദിച്ചാൽ മതി അല്ലേ. ഇവിടെ ഇതാ അത്തരത്തിൽ ഒരു അനഭവമുണ്ടായിരിക്കുകയാണ് ജബൽപൂർ-മുംബൈ ഗരീബ് രഥ് എക്‌സ്പ്രസിലെ യാത്രക്കാർക്ക്.
എക്‌സ്പ്രസിന്റെ എസി കോച്ചിലെ ബർത്തിന് മുകളിലാണ് യാത്രക്കാർ പാമ്പിനെ കണ്ടത്. പാമ്പ് ഇഴഞ്ഞു നീങ്ങുന്ന വിഡിയോ പുറത്തുവന്നിട്ടുണ്ട്.
യാത്രക്കാരിലൊരാൾ പകർത്തിയ വീഡിയോയിൽ പാമ്പ് ബർത്തുകൾക്ക് സമീപമുള്ള ഹാൻഡിൽ ചുറ്റിക്കയറുന്നത് കാണാം. ജി3 കോച്ചിലാണ് പാമ്പിനെ കണ്ടത്. ഞായറാഴ്ചയാണ് വിഡിയോ പുറത്തുവന്നത്
പാമ്പിനെ കണ്ടെത്തിയയുടൻ യാത്രക്കാരെ മറ്റൊരു കോച്ചിലേക്ക് മാറ്റി. തുടർന്ന് പാമ്പിനെ കണ്ടെത്തിയ കോച്ച് ലോക്ക് ചെയ്തു. വന്ദേ ഭാരത് എക്‌സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകളിൽ വെള്ളം ചോർന്നതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.
A snake was found on a Mumbai-bound Garibrath near Kasara station.
— Akash Sharma (@kaidensharmaa) September 22, 2024
Upon receiving information, administration immediately vacated the coach and detached it from the train.
Necessary steps were taken to address the situation. pic.twitter.com/ZRfusWAeTh
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."