HOME
DETAILS

'ഒരു അന്താരാഷ്ട്ര സംഘടനയില്‍ പ്രവര്‍ത്തിക്കുന്നത് വിലക്കിയത് അബദ്ധമെന്ന് മനസ്സിലാക്കാന്‍ കേന്ദ്രം അഞ്ച് പതിറ്റാണ്ടെടുത്തു' ആര്‍എസ്.എസിനെ പ്രശംസിച്ച് മധ്യപ്രദേശ് ഹൈക്കോടതി

ADVERTISEMENT
  
Web Desk
July 26 2024 | 08:07 AM

Took Centre five decades to realise mistake

ഭോപ്പാല്‍: ആര്‍.എസ്.എസില്‍ പ്രവര്‍ത്തിക്കുന്നതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള വിലക്ക് നീക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ അഭിനന്ദിച്ച് മധ്യപ്രദേശ് ഹൈക്കോടതി. ആര്‍.എസ്.എസിനെ പ്രശംസിക്കുന്ന നിരീക്ഷണങ്ങല്‍ നടത്തിയാണ് കോടതി നിലപാട് വ്യക്തമാക്കിയത്. 

'ആര്‍.എസ്.എസ് പോലെ അന്താരാഷ്ട്ര പ്രശസ്തിയുള്ള സംഘടനയെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ബന്ധപ്പെടാന്‍ പറ്റാത്ത സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ അബദ്ധം തിരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ അഞ്ച് പതിറ്റാണ്ടെടുത്തു' ഇതായിരുന്നു കോടതി പരാമര്‍ശം.

ഇന്‍ഡോര്‍ സ്വദേശിയായ വിരമിച്ച കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പുരുഷോത്തം ഗുപ്തയുടെ ഹരജി പരിഗണിക്കവെയായിരുന്നു കോടതി പരാമര്‍ശം. 2023 സെപ്റ്റംബറിലാണ് ആര്‍.എസ്.എസില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഗുപത കോടതിയെ സമീപിച്ചത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നത് വിലക്കുന്ന സംഘടനകളുടെ പട്ടികയില്‍നിന്ന് ആര്‍.എസ്.എസിനെ ഒഴിവാക്കിയത് ചൂണ്ടിക്കാട്ടി ജൂലൈ 10ന് സര്‍ക്കാര്‍ കോടതിയില്‍ അഫിഡവിറ്റ് നല്‍കിയിരുന്നു. ഇത് പരിഗണിച്ച് ഹരജി തീര്‍പ്പാക്കുമ്പോഴാണ് കോടതി ആര്‍.എസ്.എസിനെ പ്രശംസിക്കുന്ന നിരീക്ഷണം നടത്തിയത്.

'രാജ്യത്തെ പല രീതിയില്‍ സേവിക്കണമെന്ന നിരവധി കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ആഗ്രഹം ആര്‍.എസ്.എസിനെ വിലക്കിയത് മൂലം ഇല്ലാതായി. കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ മാത്രമാണ് അത് നീക്കിയത്'  ജസ്റ്റിസുമാരായ എസ്.എ ധര്‍മാധികാരി, ഗജേന്ദ്ര സിങ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

ഹരജി പരിഗണിച്ച് 10 മാസത്തിന് ശേഷവും കേന്ദ്രം മറുപടി നല്‍കാത്തതില്‍ കോടതി നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് മേയ് 22ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത ഓണ്‍ലൈനായി ഹാജരായി മറുപടി നല്‍കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിരുന്നു. ആര്‍.എസ്.എസിനെ വിലക്കപ്പെട്ട സംഘടനകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയത് ഏതെങ്കിലും പഠനത്തിന്റെയോ സര്‍വേയുടെയോ അടിസ്ഥാനത്തിലായിരിക്കില്ല. അതുകൊണ്ടായിരിക്കും മറുപടി വൈകുന്നതെന്ന് കോടതി നേരത്തെ സൂചിപ്പിച്ചിരുന്നു.

ആര്‍.എസ്.എസ് നടത്തുന്ന രാഷ്ട്രീയേതര പ്രവര്‍ത്തനങ്ങളെപ്പോലും വര്‍ഗീയവും മതേതര വിരുദ്ധവും ദേശീയ താല്‍പ്പര്യത്തിന് എതിരായും മുദ്ര കുത്തുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കും. അത് സംഘടനക്ക് മാത്രമല്ല, നല്ല ഉദ്ദേശത്തോടെ അതുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കൂടി തിരിച്ചടിയാകുമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

ഒരാള്‍ ആര്‍.എസ്.എസില്‍ അംഗത്വമെടുക്കുകയെന്നാല്‍ സംഘടനയുടെ രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുക മാത്രമല്ല ഉദ്ദേശിക്കുന്നത്, വര്‍ഗീയവും ദേശവിരുദ്ധവും മതേതര വിരുദ്ധവുമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് കുറയ്ക്കുക എന്ന് കൂടിയാണെന്നും കോടതി പറഞ്ഞു.

ആര്‍.എസ്.എസ് നിരവധി സാമൂഹ്യസേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. രാഷ്ട്രീയ സേവാ ഭാരതി, സരസ്വതി ശിശു മന്ദിരം തുടങ്ങിയവ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് അതീതമായി പ്രവര്‍ത്തിക്കുന്ന സംവിധാനങ്ങളാണ്. സരസ്വതി മന്ദിരങ്ങള്‍ വഴി ലക്ഷക്കണക്കിന് പാവപ്പെട്ട കുട്ടികള്‍ പ്രാഥമിക വിദ്യാഭ്യാസം നേടുന്നുണ്ടെന്നും കോടതി പറഞ്ഞു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

സഊദിയിൽ മഴ തുടരാൻ സാധ്യത

Saudi-arabia
  •  7 days ago
No Image

ലൈംഗികാതിക്രമം; മണിയന്‍പിള്ള രാജു മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala
  •  7 days ago
No Image

ലൈംഗികാരോപണം; മുകേഷിന്റെ കൊച്ചിയിലെ ഫ്‌ലാറ്റില്‍ തെളിവെടുപ്പ്

Kerala
  •  7 days ago
No Image

ഹെൽത്ത് ഇൻസ്പെക്ടറുടെ മാല മോഷ്ടിച്ചുവെന്ന ആരോപണം; സിപിഎം വലിയ മരം ബ്രാഞ്ച് സെക്രട്ടറിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala
  •  7 days ago
No Image

യുഎഇയിൽ പ്രകൃതി ദുരന്തങ്ങളുടെ മുന്നറിയിപ്പിനായി ഡിജിറ്റൽ സംവിധാനം

uae
  •  7 days ago
No Image

നോര്‍ത്ത് ഈസ്റ്റ് വീര്യത്തിനുമുന്നില്‍ ബഗാന്‍ തീര്‍ന്നു, ബഗാനെ വീഴ്ത്തിയത് പെനാല്‍റ്റി ഷൂട്ടൗട്ടില്‍

Football
  •  7 days ago
No Image

ഹേമ കമ്മിറ്റി മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃക; സിനിമാരംഗത്തെ ശുദ്ധീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം, മുഖ്യമന്ത്രി

Kerala
  •  7 days ago
No Image

കുവൈത്ത്; ഉ​ച്ച സ​മ​യ​ത്തെ തൊ​ഴി​ൽ നി​യ​ന്ത്ര​ണം അ​വ​സാ​നി​പ്പിക്കു​ന്നു

Kuwait
  •  7 days ago
No Image

കറന്റ് അഫയേഴ്സ്-31-08-2024

PSC/UPSC
  •  7 days ago
No Image

'മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കണം', അല്ലാത്തപക്ഷം സര്‍ക്കാരിന് മുകളില്‍ നിഴല്‍ വീഴുമെന്ന് ആനിരാജ

Kerala
  •  7 days ago