
ഇന്‍ഡിവുഡ് മീഡിയ എക്സലന്‍സ് അവാര്‍ഡ് സുപ്രഭാതം സീനിയര്‍ റിപ്പോര്‍ട്ടര്‍ സുനി അല്‍ഹാദിക്ക്

കൊച്ചി: ഇന്‍ഡിവുഡ് മീഡിയ എക്സലന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. റീജ്യണല്‍ റിപ്പോര്‍ട്ടിങ് വിഭാഗത്തില്‍ സുപ്രഭാതം കൊച്ചി ബ്യൂറോയിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ സുനി അല്‍ ഹാദിക്കാണ് അവാര്‍ഡ്. ജനുവരി 8 ന് സുപ്രഭാതം ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച കണ്ടെയ്നര്‍ ടെര്‍മിനല്‍ റോഡ് പാലം അപകടാവസ്ഥയിലായ സംബന്ധിച്ച 'കോണ്‍ക്രീറ്റില്ല; കമ്പികള്‍ മാത്രം' എന്ന തലകെട്ടില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയ്ക്കാണ് പുരസ്കാരം.
ദിനംപ്രതി നൂറുകണക്കിന് കണ്ടെയ്നറുകളും പൊതു സ്വകാര്യ വാഹനങ്ങളും കടന്നുപോകുന്ന കണ്ടെയ്നര്‍ റേഡ് പാലം അപകടാവസ്ഥയിലാണെന്ന വാര്‍ത്തയാണ് പുറത്തു കൊണ്ടുവന്നത്. കോണ്ക്രീറ്റുകള് ഇളകി പില്ലറുകള്‍ ദ്രവിച്ച അതിഗുരുതരാവസ്ഥയാണ് ചൂണ്ടിക്കാണിച്ചത്. വാര്‍ത്ത വന്ന ഉടന്‍ ദേശീയപാത അതോറിറ്റി ഇടപെടുകയും പരിശോധന നടത്തുകയും അറ്റകുറ്റപ്പണി നടത്തുകയും ചെയ്തിരുന്നു.
കേരള മീഡിയ അക്കാദമി ഫെലോഷിപ്പ്, എറണാകുളം പ്രസ്ക്ലബിന്റെ സി.വി പാപ്പച്ചന് മാധ്യമപുരസ്കാരം, തിക്കുറിശ്ശി ഫൗണ്ടേഷന് മാധ്യമ പുരസ്കാരം, കാഴ്ച മാധ്യമ പുരസ്കാരം, റീഡേഴ്സ് ഫോറം മാധ്യമ പുരസ്കാരം തുടങ്ങിയവ സുനി അല്‍ഹാദി നേടിയിട്ടുണ്ട്. ഒമ്പതിന് കൊച്ചി അവന്യൂ റീജന്റില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും.
ചന്ദ്രിക ദിനപത്രം കൊച്ചി ബ്യൂറോ ചീഫായിരുന്ന ആലപ്പുഴ ഹാദി മന്‍സിലില്‍ പരേതനായ എസ്. എച്ച് അല്ഹാദിയുടെയും പരേതയായ എം. നഫീസയുടെയും മകളാണ് സുനി. ഭര്‍ത്താവ് : മാധ്യമം റെഡിഡന്റ് എഡിറ്റര്‍ എം.കെ.എം ജാഫര്‍. മകള്‍:എറണാകുളം തേവര സേക്രഡ് ഹാര്‍ട്ട് സി.എം.ഐ പബ്ലിക് സ്കൂള്‍ 4 -ാം ക്ലാസ് വിദ്യാര്‍ഥിനി ഐസ അനാം.
ഇന്‍ഡിവുഡ് മീഡിയ പുരസ്കാര ജേതാക്കള്‍
ദൃശ്യ മാധ്യമം
ന്യൂസ് അഡ്മിനിസ്ട്രേഷനില്‍ പ്രൊഫഷണല്‍ മികവ് - ജെ.എസ് ഇന്ദുകുമാര്‍ ( അമൃത ടിവി ),
രാഷ്ട്രീയ സംവാദത്തിലെ പ്രൊഫഷണല്‍ മികവ്- ഹാഷ്മി താജ് ഇബ്രാഹിം ( 24 ന്യൂസ് ),
വാര്‍ത്ത അവതരണത്തിലെ പ്രൊഫഷണല്‍ മികവ് - എം കൃഷ്ണകുമാര്‍ ( മനോരമ ന്യൂസ് ),
ജേണലിസം മേഖലയിലെ
പ്രൊഫഷണല്‍ മികവ് - രഞ്ജിത്ത് രാമചന്ദ്രന് ( ന്യൂസ് 18 കേരളം ),
OTT കണ്ടന്റ് മാനേജ്മെന്റ് പ്രൊഫഷണല്‍ മികവ് -
അനന്തപത്മനാഭന് ( ഏഷ്യാനെറ്റ് ഹോട് സ്റ്റാര്‍ മലയാളം ) ,
സാമൂഹിക വാര്‍ത്തകളിലെ പ്രൊഫഷണല്‍ മികവ് - ലേബി സജീന്ദ്രന് ( റിപ്പോര്‍ട്ടര്‍ ),
ഷോ പ്രൊഡ്യൂസിങ്ങിലെ പ്രൊഫഷണല്‍ മികവ് - വിവേക് മുഴക്കുന്ന് ( സീനിയര്‍ ന്യൂസ് പ്രൊഡ്യൂസര്‍,മനോരമ ന്യൂസ് ),
വിനോദ വാര്‍ത്തകളില്‍ പ്രൊഫഷണല്‍ മികവ് - ബീന റാണി ( ജനം) ,
എന്‍വിറോമെന്റല്‍ വീഡിയോഗ്രാഫിയിലെ പ്രൊഫഷണല്‍ മികവ് - ജയിന് എസ് രാജു ( മാതൃഭൂമി ന്യൂസ് ),
അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തിലെ പ്രൊഫഷണല്‍ മികവ് - ആര് അരുണ്‍രാജ് ( 24 ന്യൂസ് ),
റിപ്പോര്‍ട്ടിങ്ങിലെ പ്രൊഫഷണല്‍ മികവ് - അഷ്റഫ് കരിപ്പായില്‍ ( ജയ് ഹിന്ദ് )
റിപ്പോര്‍ട്ടിങ്ങിലെ പ്രൊഫഷണല്‍ മികവ് - ജിജീഷ് കരുണാകരന്
( ജനം ),
വീഡിയോ ജേണലിസത്തിലെ പ്രൊഫഷണല്‍ മികവ് - സന്തോഷ്. എസ് ( റിപ്പോര്‍ട്ടര്‍ ),
വിദേശ കാര്യ വാര്‍ത്ത പ്രൊഫഷണല്‍ മികവ് - ബിനു മനോഹര്‍ ( കൗമുദി ടിവി ),
വീഡിയോഗ്രാഫിയില്‍ പ്രൊഫഷണല്‍ മികവ് -
ജോബി കളപ്പുര ( എസിവി ന്യൂസ് ).
അച്ചടി മാധ്യമം
-
സ്പോര്‍ട്സ് ജേണലിസത്തില്‍ പ്രൊഫഷണല്‍ മികവ് - സിറാജ് കാസിം ( മാതൃഭൂമി ),
പീപ്പിള്‍ ഫോക്കസ്ഡ് ഫീച്ചറിലെ പ്രൊഫഷണല്‍ മികവ് - സിജോ (ദീപിക ),
പൊളിറ്റിക്കല്‍ & സോഷ്യല്‍ ജേണലിസത്തില്‍ പ്രൊഫഷണല്‍ മികവ് - ആര് ഗോപകുമാര്‍ ( ജനയുഗം ),
അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിലെ പ്രൊഫഷണല്‍ മികവ് - മൈക്കിള്‍ വര്‍ഗീസ്( കേരള ശബ്ദം),
ഫോട്ടോഗ്രാഫിയില്‍ പ്രൊഫഷണല്‍ മികവ് - എ. സനീഷ് ( ന്യൂ ഇന്ത്യ എക്സ്പ്രസ് ),
ഫോട്ടോഗ്രാഫിയില്‍ പ്രൊഫഷണല്‍ മികവ്- രതീഷ് പുളിക്കന്‍ ( മാതൃഭൂമി ),
റീജിയണല്‍ റിപ്പോര്‍ട്ടിങ്ങിലെ പ്രൊഫഷണല്‍ മികവ് -
സുനി അല്‍ഹാദി ( സുപ്രഭാതം),
എന്റര്‍ടൈന്‍മെന്റ് മീഡിയ പ്രൊഫഷണല്‍ മികവ് - കലാകൗമുദി
ബെസ്റ്റ് എമര്‍ജിങ് ദിനപ്പത്രം - മെട്രോ വാര്‍ത്ത
ജനപ്രിയ റേഡിയോ ജോക്കി - ആര് ജെ സുരാജ് ( റെഡ് എഫ് എം ),
റേഡിയോ വ്യവസായത്തിലെ സേവനങ്ങള്ക്കുള്ളപ്രൊഫഷണല് എക്സലന്‍സ് അവാര്‍ഡ് - പാര്‍വതി നായര്‍. റ്റി ( റെഡ് എഫ് എം ),
ഓണ്‍ലൈന്‍ മാധ്യമം
-
സോഷ്യല്‍ ഇമ്പാക്ട് ജേണലിസത്തില്‍ പ്രൊഫഷണല്‍ മികവ് - എന്‍. കെ സ്മിത ( Deccan chronicle ഓണ്‍ലൈന്‍),
സ്ത്രീശാക്തീകരണ മാധ്യമ പ്രവര്‍ത്തനത്തിലെ പ്രൊഫഷണല്‍ മികവ്- അമൃത എ. യു ( മാതൃഭൂമി ഓണ്‍ലൈന്‍ ) ,
ബെസ്റ്റ് എമെര്‍ജിങ് ടാലന്റ് - അഞ്ജയ് ദാസ് ( മാതൃഭൂമി ഓണ്‍ലൈന്‍ ) ,
ഓണ്‍ലൈന്‍ ഓട്ടോമൊബൈല്‍ വിഭാഗത്തിലെ പ്രൊഫഷണല്‍ മികവ് - രാകേഷ് നാരായണന് ( വണ്ടി പ്രാന്തന് ഇന്‍സ്റ്റഗ്രാം /യൂട്യൂബ് )
ഓണ്‍ലൈന്‍ ഫിറ്റ്നസ് ബോധവല്ക്കരണത്തില് പ്രൊഫഷണല്‍ മികവ് - നിപുണ്‍ വിജു ഈപ്പന് ( ഫിറ്റ്നസ് കോച്ച് ഇന്‍സ്റ്റഗ്രാം )
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഏപ്രില്‍ 29 മുതല്‍ വിസ ഇല്ലെങ്കില്‍ മക്കയിലേക്ക് പ്രവേശനവുമില്ല; പെര്‍മിറ്റ് ഇല്ലെങ്കില്‍ പുണ്യനഗരത്തിലേക്ക് പ്രവേശിക്കാന്‍ പെര്മിഷനുമില്ലെന്ന് സഊദി
Saudi-arabia
• 3 days ago
ദുബൈയിലും ഷാര്‍ജയിലും 18 പുതിയ പാര്‍ക്കിംഗ് സ്ഥലങ്ങള്‍ തുറന്ന് പാര്ക്കോണും സാലിക്കും
latest
• 3 days ago
അബ്ദുറഹീം കേസ് പരിഗണിക്കുന്നത് റിയാദ് കോടതി മാറ്റിവെച്ചു
Saudi-arabia
• 3 days ago
ഇന്ന് നേരിയകുറവ്; പ്രതീക്ഷ വെക്കാമോ
Business
• 4 days ago
ഹജ്ജിന് മുന്നോടിയായി 8,000 നിയമലംഘകരെ നാടുകടത്തി സഊദി അറേബ്യ
Saudi-arabia
• 4 days ago
എ.ഡി.ജി.പി എം.ആര് അജിത് കുമാറിനെതിരെ കേസെടുക്കാമെന്ന് ഡി.ജി.പി
Kerala
• 4 days ago
പഠന, ഗവേഷണ നിലവാരം വിലയിരുത്താന്‍ ദുബൈയില്‍ പുതിയ കേന്ദ്രം തുറന്നു
uae
• 4 days ago
ജിബ്ലി അത്ര സേഫല്ല; എഐ ഫോട്ടോ ആപ്പുകളെക്കുറിച്ച് സുരക്ഷാ ആശങ്ക പങ്കുവച്ച് യുഎഇയിലെ സൈബര്‍ വിദഗ്ധര്‍
uae
• 4 days ago
ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട ; 1800 കോടിയുടെ മെത്താംഫെറ്റമിന്‍ പിടിച്ചെടുത്തു
National
• 4 days ago
നൊബേല്‍ സമ്മാന ജേതാവ് മരിയോ വര്‍ഗാസ് യോസ അന്തരിച്ചു
International
• 4 days ago
സാമ്പത്തിക തട്ടിപ്പ് കേസ്: മെഹുല്‍ ചോക്സി ബെല്‍ജിയത്ത് അറസ്റ്റില്‍; ഇന്ത്യയുടെ ആവശ്യപ്രകാരമെന്ന് റിപ്പോര്‍ട്ട്
International
• 4 days ago
വിദ്യാർത്ഥികളെ കബളിപ്പിച്ച് കാലിക്കറ്റ് സർവകലാശാല: ചോദ്യപേപ്പറിന്റെ മറവിൽ കോടികളുടെ അഴിമതി
Kerala
• 4 days ago
കാട്ടാനക്കലിയില്‍ ഒരു ജീവന് കൂടി; അതിരപ്പള്ളിയില്‍ യുവാവ് കൊല്ലപ്പെട്ടു
Kerala
• 4 days ago
ലഹരി മാഫിയക്ക് പൂട്ടിടാൻ പൊലിസ്: കൊറിയർ സർവിസുകൾക്ക് കർശന നിരീക്ഷണം
Kerala
• 4 days ago
അംബേദ്കര്‍ ജയന്തി പ്രമാണിച്ച് ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് നാളെ അവധി
qatar
• 4 days ago
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച പാസ്റ്റര്‍ മൂന്നാറില്‍ അറസ്റ്റില്‍
Kerala
• 4 days ago
മോദിയെയും, ആര്‍എസ്എസിനെയും വിമര്‍ശിച്ചു; കനയ്യ കുമാറിനെതിരെ പൊലിസ് കേസ്
National
• 4 days ago
മ്യാന്മറിനെ ഭീതിയിലാഴ്ത്തി തുടര്‍ ഭൂചലനങ്ങള്‍; ഇന്ത്യയിലും, താജിക്കിസ്ഥാനിലും ചലനങ്ങള്‍ റിപ്പോർട്ട് ചെയ്തു
National
• 4 days ago
ഓശാന ഞായർ ചടങ്ങുകൾക്ക് തടസ്സം; സേക്രഡ് ഹാർട്ട് പള്ളിയിൽ പൊലിസ് നിയന്ത്രണം
National
• 4 days ago
നിയമവിരുദ്ധ കുടിയേറ്റക്കാർക്ക് നാടുകടത്തലിന് സൈനിക വിമാനം വേണ്ട: സ്വന്തം ടിക്കറ്റിൽ മടങ്ങാൻ ട്രംപിന്റെ നിർദേശം
International
• 4 days ago
അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന പ്രതി പൊലിസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
National
• 4 days ago